Ragesh

തമിഴിൽനിന്ന് ഒരു നായിക കൂടി മലയാളത്തിൽ അരങ്ങേറുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻറെ നായികയായാണ് ഗായത്രി ശങ്കർ മലയാളത്തിലെത്തുന്നത്.

വിജയ് സേതുപതിയുടെ നായികയായാണ് തമിഴിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഗായത്രി അഭിനയിച്ചിട്ടുള്ളത്. നടുവില കൊഞ്ചം പക്കത്തെ കാണോം, റമ്മി, പുരിയാത പുതിർ, ഒരു നല്ല നാൾ പാത്ത് സൊൽറേൻ, സൂപ്പർ ഡീലക്സ്, തുഗ്ലക്ക് ദർബാർ, മാമനിതൻ തുടങ്ങിയ ചിത്രങ്ങളിൽ വിജയ്ക്കൊപ്പമാണ് ഗായത്രി അഭിനയിച്ചത്.

1993 മെയ് രണ്ടിന് ബാംഗ്ലൂരിൽ ജനിച്ച തമിഴ് പെൺകുട്ടിയാണ് ഗായത്രി. 2012ൽ ’18 വയസു’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഗായത്രി സിനിമയിൽ അരങ്ങേറിയത്. ‘നടുവില കൊഞ്ചം പക്കത്തെ കാണോം’ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ശ്രദ്ധേയയാകുന്നത്. ഈ ചിത്രം മലയാളത്തിൽ ‘മെഡുല ഒമ്പ്ലാംകട്ട’ എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്.

മത്താപ്പൂ, പൊൻമാലൈ പൊഴുത് ,സീതക്കത്തി, ചിത്തിരം പേസുതെടി 2 , K 13 തുടങ്ങി നിരവധി ചിത്രങ്ങളിലും വെള്ള രാജ, ഫിംഗർ ടിപ് എന്നീ വെബ്സീരിസുകളിലും ഗായത്രി ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പാർത്ഥിപന്റെ ഒത്ത സെരുപ്പ് എന്ന ചിത്രത്തിൽ ഉഷ എന്ന ശബ്ദ സാന്നിധ്യമായും എത്തിയിട്ടുണ്ട്. മികച്ച അഭിനേത്രിയായ ഗായത്രിക്ക് മലയാളത്തിൽ ശക്തമായ വേഷങ്ങൾ കിട്ടും എന്ന് പ്രതീക്ഷിക്കാം.

Leave a Reply
You May Also Like

ക്രിസ്റ്റിൻ സ്കോട്ട് തോമസ്, ഓരോ സിനിമ കണ്ടു കഴിയുന്തോറും ആരാധന കൂടി വരുന്നു

Arsha Pradeep ഇത്രയും അഭിനയത്തിലൂടെ വിസ്മയിപ്പിച്ച വളരെ കുറച്ചു പ്രതിഭകളെ ഒള്ളൂ. ക്രിസ്റ്റിൻ സ്കോട്ട് തോമസ്.…

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ – ന്യൂ പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ – ന്യൂ പോസ്റ്റർ…

“വിജയ് സാറിനു എന്തുകൊണ്ട് എന്റെ ഭർത്താവ് ആയിക്കൂടാ ?” പ്രിയാമണിയുടെ ചോദ്യം

സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജവാൻ നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകളാണ് തകർത്തത്. അറ്റ്‌ലി കുമാർ…

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് വിനയൻ

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാംനൂറ്റാണ്ട് സെപ്റ്റംബര്‍ 8 തിരുവോണ ദിനത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. വിനയന്റെ സ്വപ്‌നച്ചിത്രമാണ്…