Entertainment
അഭിനയിച്ച മിക്ക സിനിമകളിലും നായകനോടൊത്ത് ഒന്നിക്കാതെ പോയ ഒരു നായികയാണ് ഗീത

Ragesh
മോഹൻലാൽ -ശോഭന ജോഡിയാണ് മിക്ക സിനിമകളിലും ഒന്നിക്കാതെ പോകുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അഭിനയിച്ച മിക്ക സിനിമകളിലും നായകനോടൊത്ത് ഒന്നിക്കാതെ പോയ ഒരു നായികയാണ് ഗീത. ഇനി ഒന്നിച്ചാൽ തന്നെ ആരെങ്കിലും ഒരാൾ മരിക്കും. അത് മലയാളത്തിൽ മാത്രമല്ല എന്നുള്ളതാണ് രസകരം (?).
മോഹൻലാലിന്റെ കൂടെ തന്നെ നോക്കാം..
✅️പഞ്ചാഗ്നി, ഗീതം, സുഖമോദേവി, അമൃതംഗമയ, ഇന്ദ്രജാലം, അഭിമന്യു..
✅️മമ്മൂട്ടി- രാരീരം, നായർസാബ്, അയ്യർ ദ ഗ്രേറ്റ്, സായം സന്ധ്യ, ദളപതി, അതിനുമപ്പുറം, ഒരു വടക്കൻ വീരഗാഥ, ഇൻസ്പെക്ടർ ബൽറാം, അഴകൻ.
✅️മുകേഷ്- പാരലൽ കോളേജ്, ക്ഷമിച്ചുഎന്നൊരു വാക്കിൽ ക്ഷമിച്ചു എന്ന് കമ്പ്ലീറ്റ് പറയാൻ പറ്റില്ല. ഒന്നിച്ചാലാണ് ദുരന്തം.
✅️ജയറാം – രാധാമാധവം, ശ്രീരാഗം.
✅️തിലകൻ- രാധാമാധവം.
✅️സിദ്ദിഖ് – ഉപ്പുകണ്ടം ബ്രദേഴ്സ്.
✅️സുരേഷ് ഗോപി-സായം സന്ധ്യ, ഏകലവ്യൻ , മഹാൻ, രുദ്രാക്ഷം, യുവതുർക്കി.
✅️നെടുമുടിവേണു – രാരീരം,നന്ദിനി ഓപ്പോൾ.
✅️പ്രതാപ് പോത്തൻ – നിറഭേദങ്ങൾ ( ഒന്നിക്കും എന്ന് പ്രതീക്ഷിക്കാം. Still ദുരന്തം ആണ്.)
✅️മുരളി – ലാൽ സലാം, ജനം
✅️ദേവൻ- ഭദ്രച്ചിറ്റ.
✅️പ്രഭു- കലിയുഗം, ധർമ്മശീലൻ.
✅️അർജുൻ – കുരുതി പുനൽ
✅️ശരത് കുമാർ – സേലം വിഷ്ണു
✅️എസ് പി ബാലസുബ്രഹ്മണ്യം – കേളടി കണ്മണി.
മന്നൻ, ഏയ് ഹീറോ തുടങ്ങിയ ചിത്രങ്ങളുടെ ഒറിജിനൽ ആയ കന്നട ചിത്രത്തിൽ (അനുരാഗ അരളിതു) തമിഴിൽ ഖുശ്ബു/ തെലുങ്കിൽ വാണി വിശ്വനാഥ് ചെയ്ത റോൾ ഗീതയാണ് ചെയ്തത്. So അതിലും ഒന്നിക്കുന്നില്ല.
ആകെ അഭിനയിച്ച 2 ഹിന്ദി ചിത്രങ്ങളിൽ ഒന്ന് ‘ഈ നാടി’ന്റെ റീമേക്ക് ആയ ‘യേ ദേശി’ൽ സുരേഖ ചെയ്ത ദുരന്ത വേഷം -നായകനും നായികയും മരിക്കും.കന്നഡ, തെലുഗു ചിത്രങ്ങളിൽ ഇനിയും ഉണ്ടാകും. അങ്ങനെ നായകന്റെ മരണം, അല്ലെങ്കിൽ സ്വന്തം മരണം, അതും അല്ലെങ്കിൽ ജയിലിൽ.. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ഗീതയുടെ കഥാപാത്രങ്ങൾ ഇനിയും ബാക്കി.
*ബൈദുബായ്, ഇത്രയധികം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും കേരള സംസ്ഥാന സർക്കാരും ദേശീയ അവാർഡ് ജൂറിയും നിഷ്കരുണം തഴഞ്ഞ് കളഞ്ഞ മറ്റൊരു നടി ഉണ്ടാവില്ല.
1,096 total views, 4 views today