Ragesh

‘ഒരു സിബി മലയിൽ ചിത്ര’ത്തിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലും അതേപടിയുണ്ടായിരുന്നു. ഷാനു, സുമേഷ് എന്നീ ഉറ്റ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരുമായ രണ്ടു ചെറുപ്പക്കാരുടെ കഥയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. രാഷ്ട്രീയത്തോടൊപ്പം കുടുംബബന്ധങ്ങളുടെയും, പാർട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്ന കുടുംബങ്ങളുടെ അവസ്ഥയുമൊക്കെ സിനിമയിൽ ഭംഗിയായി പരാമർശിക്കുന്നുണ്ട്. ‘കൊത്തേ’ൽക്കുന്നത് ആ കുടുംബാംഗങ്ങൾക്കാണല്ലൊ!

‘ലാൽസലാ’മിലെ നെട്ടൂരാനും ഡികെയും തമ്മിലുള്ള സൗഹൃദത്തിന്റെ അത്രയൊന്നും വരില്ലെങ്കിലും ഈ സിനിമയിലെ നായക കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദം തന്നെയാണ് ഹൈലൈറ്റ്. ആസിഫും റോഷനും അത് വൃത്തിയായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ലാസ്റ്റ് ബൈക്ക് സീനൊക്കെ മനോഹരമായിരുന്നു. ഷാനു എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും പശ്ചാത്താപവും ഒക്കെ ആസിഫ് നന്നായിട്ട് ചെയ്തിട്ടുണ്ട്. എനിക്ക് കുറച്ച് കൂടി ഇഷ്ടപ്പെട്ട പ്രകടനം റോഷൻ മാത്യൂസിന്റെ ആണ്. വളരെ നാച്ചുറലും മിതത്വം പാലിക്കുന്ന രീതിയിലുമുള്ള പ്രകടനമായിരുന്നു.

രഞ്ജിത് അവതരിപ്പിക്കുന്ന പാർട്ടി നേതാവിന്റെ കഥാപാത്രവും എടുത്തു പറയണം. ശ്രീലക്ഷ്മി അവതരിപ്പിക്കുന്ന അമ്മിണിയാണ് മറ്റൊരു മികച്ച കഥാപാത്രം. പണ്ട് ശ്രീവിദ്യാമ്മ ചെയ്തത് പോലെയുള്ള റോളുകൾക്ക് ഇപ്പോൾ ഏറ്റവും ആപ്റ്റ് ആയിട്ടുള്ള നടിയാണ് ശ്രീലക്ഷ്മിയെന്ന് തോന്നിയിട്ടുണ്ട്. നിഖിലയുടെ പ്രകടനവും വളരെ മികച്ചതായിരുന്നു.വളരെ റിലവന്റ് ആയ ചില ഡയലോഗുകൾ ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങളും പറയുന്നുണ്ട്. വിജിലേഷ്, അദ്ദേഹത്തിൻറെ അച്ഛനായി വന്ന നടൻ ഉൾപ്പെടെ എല്ലാവരും നല്ല പ്രകടനം കാഴ്ച വച്ചു.ആദ്യത്തെ പാട്ടും പാട്ടിലെ റൊമാൻസും വളരെ നാച്ചുറൽ ആയിട്ട് തോന്നി.അതേസമയം ഹോട്ടൽ സീനിലെ ‘നിഷ്കളങ്കത്വ പ്രണയ രംഗം’ ബോറായും തോന്നി.

നെഗറ്റീവ് ആയിട്ട് തോന്നിയത് വളരെ ക്ലീഷേയും പ്രെഡിക്റ്റബിളും  ആയ സ്റ്റോറിയാണ്. എന്താണ് സിനിമയിൽ അവസാനം സംഭവിക്കാൻ പോകുന്നത് നമുക്ക് കൃത്യമായി മുന്നേ അറിയാൻ പറ്റും. ഇമോഷണൽ സീനുകൾ കൈകാര്യം ചെയ്യാൻ സിബി മലയിലിനുള്ള ആ ഒരു ഗംഭീരമായ കഴിവ് ഈ സിനിമയിലും കാണാൻ സാധിക്കും. വളരെ മെലോ ഡ്രാമയായി “കൈവിട്ട് പോകേണ്ട” പല രംഗങ്ങളും വളരെ നാച്ചുറൽ ആയിട്ട് എടുക്കാൻ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്. സിബി സാറിന് ഒരു തിരിച്ചുവരവാണ് ഈ സിനിമയെങ്കിലും അദ്ദേഹത്തിൻറെ കയ്യിൽ നിന്നും ഇതിലും മികച്ചവയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.

Leave a Reply
You May Also Like

ഓപ്പണിങ് ഡേ കളക്ഷൻ, കേരളത്തിൽ മുന്നിലാര് ?

നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ബോക്സ്ഓഫീസിൽ വിജയ് – അജിത് സിനിമകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ക്ലാഷ് റിലീസ്…

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാനായ നടൻ വാക്കീൻ ഫീനിക്സിന് ജന്മദിനാശംസകൾ

Riyas Pulikkal ചിരവൈരികളായ മാർവൽ, സിനിമാറ്റിക് യൂണിവേഴ്സുമായി കാതങ്ങൾ മുൻപിൽ ഓടിക്കൊണ്ടിരിക്കുന്ന നേരത്താണ് എങ്ങനെയെങ്കിലും ഒപ്പംപിടിക്കണമെന്ന…

സംഘടനം ചിത്രീകരിക്കുമ്പോൾ പരിക്കേൽക്കാതിരിക്കാൻ അജിത് നൽകിയ സമ്മാനവുമായി വില്ലൻ ജോൺ കൊക്കൻ

നടൻ അജിത്ത് ജോൺ കൊക്കന് സ്റ്റണ്ട് സുരക്ഷാ ഉപകരണങ്ങൾ സമ്മാനിച്ചു. നടൻ അജിത്തിന്റെ തുനിവ് പൊങ്കലിന്…

ഹാരിസും അന്ന രാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’; സെപ്തംബർ 22ന് തിയേറ്ററിലേക്ക്

ഹാരിസും അന്ന രാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’; സെപ്തംബർ 22ന് തിയേറ്ററിലേക്ക്… ഹാരിസ്…