ശരീരത്തിൽ തെറ്റായ രീതിയിൽ തൊടുന്നവർക്ക് ബിയാട്രിസിന്റെ എട്ടിന്റെ പണി !

107

Ragesh

ഒരാളുടെ സമ്മതമില്ലാതെ, അവരുടെ ശരീരത്തെ തെറ്റായ രീതിയിൽ തൊടുന്നവർക്ക് ഒക്കെ പണി കിട്ടണം. കൃഷ്ണൻകുട്ടിയുടെ അല്ല, ബിയാട്രിസിന്റെ പണി!. 8ന്റെ പണി! സംഗീതസംവിധായകനായ ആനന്ദ് മധുസൂദനൻ സ്ക്രിപ്റ്റ് എഴുതി സൂരജ് ടോം സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ സത്യത്തിൽ ബിയാട്രിസിന്റെ പണിയാണ്.!

26 ഏക്കറോളം ഉള്ള കാടിന് നടുക്കുള്ള വിശാലവും നിഗൂഢവും ഭീകരവുമായ ലൂക്കാസ് പാലസ് എന്ന വലിയ ബംഗ്ലാവ് !! വലിച്ചിഴച്ച ഭാരം തുടച്ചുമാറ്റിയ ക്ഷീണത്താൽ കുളികഴിഞ്ഞീറൻ മാറി അലസമായ വസ്ത്രധാരണവും അഴിഞ്ഞുലഞ്ഞ കേശഭാരവുമായി അവൾ, ബിയാട്രിസ്.!! പെട്ടന്നൊരു കോളിംഗ് ബെൽ ശബ്ദം കേട്ടു. അത് ഉണ്ണിക്കണ്ണൻ ആയിരുന്നു ! അങ്ങനെ ഹോംനേഴ്സ് ആയ ഉണ്ണിക്കണ്ണൻ, ബിയാട്രിസിൻറെ ആ വീട്ടിൽ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പൻ; 'കൃഷ്ണൻകുട്ടി പണി തുടങ്ങി'  ഒരുങ്ങുന്നു | vishnu unnikrishnan new movie Krishnankutty Pani Thudangiആദ്യത്തെ 20 മിനിറ്റിൽ സ്ഥിരം പ്രേതകഥ ഫോർമാറ്റിൽ പറയുന്ന ചിത്രം പിന്നീടങ്ങോട്ട് കത്തി കയറുന്ന ഒരു സ്ത്രീപക്ഷ സിനിമയായി മാറുന്നതാണ് കാണാൻ കഴിയുന്നത്.മുത്തശ്ശി കഥകളിലെ കൃഷ്ണൻകുട്ടിമാരും ഭൂതത്താൻമാരും ഒക്കെ നമ്മുടെ ഉള്ളിലെ ഭയമാണ്. എപ്പോഴാണ് അവരൊക്കെ കത്തിവേഷം പൂണ്ട് നമ്മുടെ മുമ്പിൽ എത്തുക എന്ന് പറയാനാവില്ല. ആ ഭയം നൽകുന്ന ‘പണി’യാണ് ചിത്രത്തിന്റെ ടൈറ്റിൽ കൊണ്ട് അന്വർത്ഥമാക്കുന്നതും. കത്തിവേഷം കെട്ടിയ കൃഷ്ണൻകുട്ടിയെ ക്കാൾ ആടിതകർത്തത് സാനിയ ഇയ്യപ്പനാണ്. ഗംഭീര പ്രകടനമാണ് സാനിയ ചിത്രത്തിൽ കാഴ്ച വച്ചത്.

ബിയാട്രീസിന്റെ മാനസിക തലങ്ങളിലൂടെ കടന്നു പോയാൽ പ്രേക്ഷകർക്കും ആ വേദന ഉൾകൊള്ളാനും ആ എനർജിയും ശക്തിയും കൈവരിക്കാനും ഏത് കയത്തിൽ നിന്നും ഉയിർത്തെഴുന്നേ ൽക്കാനുള്ള കരുത്ത് നേടാനും കഴിയും.

വിഷ്ണു ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് ആയ സന്തോഷ് ദാമോദരൻ, വിജിലേഷ് , അഭിജ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിലെ മിക്ക പുരുഷ കഥാപാത്രങ്ങളോടും ഒരു ദാക്ഷിണ്യവും തോന്നണ്ട എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. അവർക്കൊക്കെ കിട്ടേണ്ടത് കിട്ടി എന്ന അഭിപ്രായം.
“കൃഷ്ണൻകുട്ടി’യുടെ കഥയ്ക്ക് കുറച്ചു കൂടി പ്രാധാന്യം നൽകാമെന്ന് തോന്നിയതൊഴിച്ചാൽ മറ്റു നെഗറ്റീവ്സ് ഒന്നും തോന്നിയില്ല.

ചെറിയ ചിത്രം വമ്പൻ താരങ്ങളോ പറയത്തക്ക ‘ബ്രില്ല്യൻസുകളോ’ ഇല്ല എന്ന് തോന്നി മിസ്സ് ചെയ്യേണ്ട. ഒരുവട്ടം കണ്ടാൽ നഷ്ടം ഒന്നും ഉണ്ടാവില്ല. അപ്ഡേറ്റഡ് ആയിട്ടുള്ള ഒരു യക്ഷി കഥ, വേറിട്ട അനുഭവം പകർന്നു നൽകിയ ഒരു ഹൊറർ ത്രില്ലെർ ആണ് കൃഷ്ണൻകുട്ടി !രാത്രിയുടെ അന്ത്യയാമങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ വീടിനു പുറത്തു നിന്ന് പോയാൽ ഒരു നിമിഷം പിന്നിൽ ഒരു ചെണ്ട മേളം കേട്ടാലോ ?ഇരുട്ടിൽ ഇരുന്നാണിത് വായിക്കുന്നതെങ്കിൽ ഒരു നിമിഷം ആലോചിച്ചു നോക്ക്,
“ശ്!!!!!”
നിങ്ങളുടെ പിറകിൽ ആരോ നിൽപില്ലേ ?