അമ്മിണി പിള്ളയുടെ ബാക്കി പാതിയായ രുഗ്മിണിയായി വന്ന പത്മപ്രിയ ആണ് സിനിമയിലെ ഷോ സ്റ്റീലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
213 VIEWS

Ragesh

ജി ആർ ഇന്ദുഗോപൻ രചിച്ച ‘അമ്മിണിപ്പിള്ള വെട്ട് കേസ്” എന്ന ചെറുകഥയ്ക്ക് നവാഗത സംവിധായകൻ ശ്രീജിത്ത് എൻ നൽകിയ ചലച്ചിത്രാവിഷ്കാരം. ഈ സിനിമയുടെ കലാസംവിധാനമാണ് എടുത്തു പറയേണ്ട കാര്യം. 1985- 86 കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത് . സിനിമയിൽ ചാമരം(1980) ലെ “നാഥാ നീ വരും കാലൊച്ച “പാട്ടും, കടയിൽ 1984ൽ റിലീസ് ആയ Yeh Desh ( ‘ഈ നാടി’ന്റെ ഹിന്ദി റീമേക്ക്) പോസ്റ്ററും കാണിക്കുന്നുണ്ട്. അതിൽ നിന്നും 1984-85/86- ഈ ഒരു കാലഘട്ടമാകാനാണ് സാധ്യതയെന്ന് പറയാം. അതിന് ചേരുന്ന രീതിയിലുള്ള കോസ്റ്റ്യൂംസ്, മേക്കപ്പ്, വാഹനങ്ങൾ, കടയിൽ ഇരിക്കുന്ന ഗോലി സോഡാ, ചുവരിലുള്ള പോസ്റ്ററുകളും പരസ്യങ്ങളും, നാനാ, ‘മാ’ പ്രസിദ്ധീകരണങ്ങൾ, യേശുദാസ് -എസ് ജാനകി റഫറൻസ് തുടങ്ങിയ ഡീറ്റെയിലിംഗ് ഒക്കെ ഗംഭീരമായിട്ടുണ്ട്.

ഏറ്റവും ചെറുവേഷം മുതൽ അമ്മിണി പിള്ള വരെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന താരങ്ങൾ നൽകിയിട്ടുള്ള ഗംഭീര പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. അമ്മിണി പിള്ള എന്ന ലൈറ്റ് ഹൗസ് കാര്യസ്ഥനെ ബിജു മേനോൻ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ആക്ഷനും നർമ്മവും ഒരേ പോലെ കൈകാര്യം ചെയ്യേണ്ട വിധം രചിച്ച ആ കഥാപാത്രം അദ്ദേഹത്തിൻറെ അനായാസ പ്രകടനം കൊണ്ട് പൂർണത കൈവരിച്ചിരിക്കുന്നു. അതു പോലെ തന്നെ പൊടിയൻ പിള്ളയായെത്തുന്ന റോഷൻ മാത്യുവിന്റെ പ്രകടനവും മികച്ചതാണ്. എങ്കിലും അമ്മിണി പിള്ളയുടെ ബാക്കി പാതിയായ രുഗ്മിണിയായി വന്ന പത്മപ്രിയ ആണ് സിനിമയിലെ ഷോ സ്റ്റീലർ എന്ന് പറയാം. “അടിക്കുമ്പോൾ അമ്മാതിരി അടിയടിക്കണം” എന്ന് ഭർത്താവിനെ ഉപദേശിക്കുന്ന -വേണമെങ്കിൽ ഭർത്താവിന് വേണ്ടി അടി കൊടുക്കാൻ മടിക്കാത്ത അഞ്ചുതെങ്ങ് തീരപ്രദേശത്തെ ശക്തമായ സ്ത്രീകഥാപാത്രമായി പത്മപ്രിയ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. Welcome Back Padmapriya!

അത് പോലെ തന്നെ പൊടിയന്റെയും അമ്മിണിപ്പിള്ളയുടെയും രുഗ്മിണിയുടെയും ഇടയിൽ സംഘർഷഭരിതയാവുന്ന വാസന്തിയായി നിമിഷ സജയനും ശക്തമായ ഒരു കഥാപാത്രമായി വന്നിട്ടുണ്ട്. നിമിഷ ഏറെ ‘ചിരിക്കുന്ന’ രംഗങ്ങൾ ഈ ചിത്രത്തിൽ ചിലർക്കായി മാത്രം പ്രത്യേകം തയ്യാറാക്കിയത് പോലെ കാണാം. പിന്നെ പൊടിയന്റെ അഞ്ചു കൂട്ടുകാരും നന്നായിരുന്നു. ചിരിക്കാൻ ഉള്ള വക ഓരോരുത്തരും തന്നിട്ടുണ്ട്.തിരുവനന്തപുരം തീരപ്രദേശത്തെ പ്രകൃതി മനോഹരമായി ഛായാഗ്രഹകൻ മധു നീലകണ്ഠൻ ഒപ്പിയെടുത്തിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ പാട്ടുകളും നൈസ് ആയിരുന്നു. പ്രേമ നെയ്യപ്പം പാട്ടുകൂടി പടത്തിന്റെ എൻഡിൽ എങ്കിലും ഉൾപ്പെടുത്താമായിരുന്നു എന്ന ഒരു അഭിപ്രായമുണ്ട്. അടിയുണ്ടെങ്കിലും ഞാൻ കുറച്ചുകൂടി ആക്ഷൻ സീക്ക്വെൻസ് പ്രതീക്ഷിച്ചിരുന്നു. പേര് അന്വർത്ഥമാക്കും വിധം നാടൻ തല്ലിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതും. ഒരു കലിപ്പൻ-കാന്താരി മോഡിലാണ് കഥ എഴുതപ്പെട്ടിട്ടുള്ളതെങ്കിലും നമ്മുടെ നാട്ടിൽ ഏറെക്കുറെ റിലേഷൻഷിപ്പ്സും അങ്ങനെ തന്നെയാണല്ലോ എന്ന് സ്മരിക്കുന്നു.ചുരുക്കത്തിൽ 80കളിലെ സിനിമയൊക്കെ കണ്ടതുപോലെ ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന ഒരു മാസ് ആക്ഷൻ എന്റർടൈനർ ആയ ഒരു നൈസ് പടം എന്ന് പറയാം.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.