സൊനാലി ബെന്ദ്രേ വീണ്ടും…
Ragesh
90കളുടെ പാതി മുതൽ 10 വർഷം ബോളിവുഡിൽ നിറഞ്ഞുനിന്ന സൗന്ദര്യമായിരുന്നു സൊനാലി. ഗംഭീര അഭിനേത്രി, മികച്ച നർത്തകി. 1975 ജനുവരി ഒന്നിന് മുംബൈയിൽ ജനനം.വളരെ ചെറിയ പ്രായത്തിൽ തന്നെ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്ന സൊനാലി 1994ൽ ‘ആഗ്’ എന്ന ചിത്രത്തിൽ നായികയായി സിനിമയിൽ രംഗപ്രവേശം ചെയ്തു. ആദ്യ ചിത്രത്തിൽ തന്നെ പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.
ഹമ്മയും ആംഖോൻമേം ബസേഹോ തുമ്മും
കുറെ പരാജയങ്ങൾക്ക് ശേഷം 1996ൽ ദിൽജലേ എന്ന ചിത്രമാണ് സൊനാലിയുടെ ആദ്യ ബോക്സ് ഓഫീസ് വിജയം. പക്ഷേ അതിന് മുമ്പേ ദൂരദർശനിൽ ചിത്രഹാറിലും Ek se Badkar Ekലും ഒക്കെ തരംഗമായ Takkar എന്ന ചിത്രത്തിലെ ‘ Ankhon Mein Base Ho Tum” എന്ന ഗാനരംഗത്തിൽ സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച സൊനാലി ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്തിരുന്നു. ഒപ്പം മണിരത്നത്തിന്റെ Bombayയിൽ “ഹമ്മ ഹമ്മ ” എന്ന ഗാനരംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് നായികമാർ ഒറ്റ ഗാനത്തിൽ മാത്രം നൃത്തം ചെയ്യുന്ന ട്രെൻഡ് (പിന്നീട് ഐറ്റം ഡാൻസ് എന്ന പേര് സ്വീകരിച്ച പ്രതിഭാസം) ആരംഭിച്ചത് സൊനാലി ആണെന്നും വേണമെങ്കിൽ പറയാം. അതുവരെ അത്തരം ഗാനരംഗങ്ങൾക്ക് മാത്രം പ്രത്യേക നടിമാർ ആയിരുന്നല്ലോ.
സർഫറോഷും സക്സസും
ഷാറൂഖാന് ഒപ്പം ഡ്യൂപ്ലിക്കേറ്റിലെ വേഷവും നന്നായിരുന്നു.1998-99 കാലത്താണ് സൊനാലി കൂടുതൽ ശ്രദ്ധേയയാകുന്നത്. അമീർ ഖാനൊപ്പം Sarfarosh എന്ന ചിത്രത്തിന്റെ വൻവിജയമാണ് അതിനു കാരണമായത്. മലയാളിയായ ജോൺ മാത്യു മത്തൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ Jo Haal Dil Ka, Is Deewane Ladke Ko, Hoshwalon Ko Khabar Kya എന്നീ ഗാനങ്ങളും ബമ്പർ ഹിറ്റുകളായിരുന്നു. M Tv യിലും വീ ചാനലിലും മ്യൂസിക് ഇന്ത്യയിലും ബാക്ക് ടു ബാക്ക് കാണിച്ചു കൊണ്ടിരുന്ന ഗാനങ്ങൾ. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും ഇമ്പമാർന്ന ഗാനങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് സോനാലിയുടെ ഭാഗ്യമാണ്.
കാതലേനും തീർവെഴുതി
Bhai, Keemat, Major Saab, Angaaray, Zakhm, Dahek,ഹം സാത് സാത് ഹേ, Hamara Dil Aapke Paas Hai, Jis Desh Mein Ganga Rahta Hai, Chori Chori, Kal Ho Naa Ho തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.1999ൽ തന്നെ കതിർ സംവിധാനംചെയ്ത ‘കാതലർ ദിന’ ത്തിലൂടെ തമിഴിലും നായികയായി അരങ്ങേറ്റം കുറിച്ചു. ഏ ആർ റഹ്മാൻറെ എക്കാലത്തെയും മികച്ച ഗാനങ്ങളുള്ള ചിത്രം സൊനാലിക്ക് തമിഴകത്തും മലയാളത്തിലും ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. കണ്ണോട് കാൺപതെല്ലാം എന്ന ചിത്രത്തിൽ അർജുൻറെ നായികയായി വന്നശേഷം തമിഴിൽ അങ്ങനെ അഭിനയിച്ചിട്ടില്ല.
മലയാളത്തിൽ മോഹൻലാലിൻറെ നായികയായി ദേവദൂതനിൽ പരിഗണിച്ചിട്ടുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മറ്റു ഭാഷകളിലെ തിരക്കും മലയാള ഭാഷ കടുകട്ടി ആണെന്നുള്ള ഭയവും മൂലം താരം അത് ഉപേക്ഷിച്ച് ആണെന്ന് വായിച്ചിരുന്നു. (ഇതേ ചിത്രത്തിലെ ജയപ്രദ അവതരിപ്പിച്ച കഥാപാത്രം ഹിന്ദി താരം രേഖയും ഉപേക്ഷിച്ചതാണ്.)
തെലുങ്കിൽ ഭാഗ്യനായിക
അതേസമയം 2000-04 കാലഘട്ടത്തിൽ തെലുങ്കിൽ തിരക്കുള്ള താരമായി മാറുകയും ചെയ്തു. ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു, ശ്രീകാന്ത് തുടങ്ങിയവരുടെ നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മുന്നാ ഭായി എംബിബിഎസിന്റെ തെലുങ്ക് പതിപ്പായ ശങ്കർ ദാദ എംബിബിഎസ്, ഇന്ദ്ര, തുടങ്ങിയ ചിത്രങ്ങളിലും ചിരഞ്ജീവിയുടെ നായികയായത് സൊനാലിയാണ്. ഖഢ്ഗം, മുരാരി, മന്മഥഡു അങ്ങനെ അവിടെ കുറെ ഹിറ്റുകൾ.
ഞണ്ടുകളുടെനാട്ടിൽ ഒരിടവേള
2002 ൽ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ഗോൾഡി ബെഹ്ലിനെ വിവാഹം കഴിച്ചു. 2012മുതൽ ടിവി റിയാലിറ്റി ഷോകളിലൂടെ തിരിച്ചുവന്ന സൊനാലി 2018 ൽ താൻ ക്യാൻസർ ബാധിതയാണെന്ന് അറിയിച്ചു. തുടർന്ന് ഇതുവരെ ക്യാൻസറിനോട് മല്ലിടുന്ന കാലയളവിൽ തല മുണ്ഡനം ചെയ്ത തന്റെ ചിത്രങ്ങളും ചികിത്സയുടെ വാർത്തകളുമായി സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. സീ ഫൈവ് ഒരുക്കുന്ന പുതിയ സീരിസായ The Broken Newsൽ കേന്ദ്ര കഥാപാത്രമായ ആമിന ഖുറേഷി എന്ന മാധ്യമപ്രവർത്തകയായി. ഈ സീരീസ് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഉടൻ സ്ട്രീമിങ് ആരംഭിക്കും.
Welcome Back Fighter
Welcome back Sonali.!
***