ഒരു തുടക്കക്കാരി എന്ന നിലയിൽ സംവിധായിക കാവ്യപ്രകാശിന്റെ അരങ്ങേറ്റം ഉജ്ജ്വലമായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
57 SHARES
678 VIEWS

ദേശീയ ചലച്ചിത്ര അവാർഡ് – വാങ്ക് എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്ത കാവ്യ പ്രകാശിന് പ്രത്യേക പരാമർശം

വാങ്ക്

രാഗേഷ് അഥീന

കോളേജ് വിദ്യാർത്ഥിനി റസിയക്ക് തന്റെ വിദ്യാർത്ഥി ജീവിതം അവസാനിക്കുന്നതിനുമുമ്പ് ഒരു ആഗ്രഹം പൂർത്തീകരിക്കാനുണ്ട്. ഒരിക്കൽ വാങ്ക് വിളിക്കണം . യാഥാസ്ഥിതിക പൊതുബോധം അവളെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു . അപ്പോൾ എന്ത് സംഭവിക്കും?അപരിഷ്കൃത മത നിയമങ്ങളെ വെല്ലുവിളിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഇതാദ്യമായല്ല . ഒരു കഥാപാത്രം, പ്രത്യേകിച്ച് നായിക ഒരു സിനിമയിൽ അത് ചെയ്യുമ്പോൾ, തുടക്കത്തിൽ തന്നെ ആവേശകരമായ കാഴ്ചയായി അത് മാറുന്നു .നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രം വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ്.

Director Kavya Prakash
Director Kavya Prakash

റസിയ (അനശ്വര രാജൻ) മിടുക്കിയായ വിദ്യാർത്ഥിനിയാണ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറാണ്. ഒരു അദ്ധ്യാപിക റസിയയുടെയും അവളുടെ സഹപാഠികളുടെയും മനസ്സിൽ പകർന്ന രസകരമായ ഒരു ചിന്ത തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്താൻ റസിയയെ പ്രേരിപ്പിക്കുന്നു . തനിക്ക് വാങ്ക് വിളിക്കണം . മതം പിന്തുണയ്ക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്ന് കാണിക്കുന്ന ചിത്രത്തിന്റെ അവസാനം വരെ റസിയക്ക് അവളുടെ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്നതൊക്കെ പ്രേക്ഷകരെ ഉൽക്കണ്ഠപ്പെടുത്തുന്നുണ്ട്. പുരുഷൻമാരെ ആശ്രയിക്കുന്ന സ്ത്രീകളുടെ ദുരവസ്ഥ, അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്ന ചെറിയ പ്രായത്തിലുള്ള വിവാഹങ്ങൾ, ഒരു കാലത്ത് പുരോഗമന ചിന്തകൾ പേറിയ ആളുകളുടെ മനസ്സിലെ മത ചിന്തകൾ ഇതെല്ലാം ഈ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഒരു തുടക്കക്കാരി എന്ന നിലയിൽ സംവിധായിക കാവ്യപ്രകാശിന്റെ അരങ്ങേറ്റം ഉജ്ജ്വലമായി . ഉണ്ണി ആറിന്റെ താണ് കഥ. ഉറച്ച, എന്നാൽ പലപ്പോഴും ശാന്തവും മറ്റുള്ളവർക്ക് വിധേയവുമായ റസിയയുടെ ജീവിതം , അവളുടെ ആഗ്രഹത്തോട് അവൾ എങ്ങനെ സത്യസന്ധത പുലർത്തുന്നുവെന്നത് ഇടയ്ക്കിടെ നാടകീയമായി മാറുന്നുണ്ടെങ്കിലും, മൊത്തത്തിൽ റസിയയ്ക്ക് ജീവൻ പകർന്ന അനശ്വര കഥാപാത്രത്തോട് നീതി പുലർത്തി. വളരെ കുറച്ച് രംഗങ്ങളിലാണ് ഉള്ളതെങ്കിലും സരള ബാലുശ്ശേരി അവരുടെ വേഷം വളരെയധികം കരുത്തുറ്റതാക്കി. വിനീത് അത്ഭുതകരമായി സംയമനം പാലിച്ചു കൊണ്ട് റസിയയുടെ ബാപ്പയുടെ വേഷം മികവുറ്റതാക്കി. റസിയയുടെ ഉമ്മയുടെ വേഷം ചെയ്ത ഷബ്നയും റസിയയുടെ സുഹൃത്തുക്കളായി അഭിനയിച്ചവരും അവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.

സിനിമയുടെ രണ്ടാം പകുതിയിലെ ഒരു ഗാനം അനാവശ്യമായി സിനിമയെ വലിച്ച് നീട്ടുകയും അത് സിനിമയുടെ വേഗതയെ ബാധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, വാങ്ക് വിളിക്കുക എന്ന അവളുടെ ആഗ്രഹം നിറവേറ്റുന്നതിന് റസിയക്ക് സ്വകാര്യമായി ഇത്രയും ദൂരം പോകേണ്ടി വന്നതൊക്കെ യാഥാർത്ഥ്യബോധമില്ലാത്ത ചിത്രീകരണങ്ങൾ മാത്രമായിപ്പോയി. സ്ത്രീകൾക്ക് അവരുടെ കുടുംബങ്ങളിൽ നേരിടേണ്ടി വരുന്ന ലിംഗ അസമത്വത്തെക്കുറിച്ചും അതിന് വിധേയരായി മിണ്ടാതിരിക്കുന്നതിനേക്കാൾ നല്ലത് സംസാരിക്കുന്നതാണെന്നും വാങ്ക് സ്ത്രീകളെ ചിന്തിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.