വളരെ പരിചിതമായ പശ്ചാത്തലത്തിൽ സെന്ന ഹെഗ്‌ഡെ പൊതു സമൂഹത്തിന് സമ്മാനിച്ച പുത്തൻ വീക്ഷണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
71 SHARES
854 VIEWS

ദേശീയ ചലച്ചിത്ര അവാർഡ് – മികച്ച മലയാള ചലച്ചിത്രം – തിങ്കളാഴ്ച നിശ്ചയം

രാഗേഷ് അഥീന

വളരെ പരിചിതമായ പശ്ചാത്തലത്തിൽ സംവിധായകൻ സെന്ന ഹെഗ്‌ഡെ കേരള പൊതു സമൂഹത്തിന് സമ്മാനിച്ച പുത്തൻ വീക്ഷണമാണ് തിങ്കളാഴ്ച നിശ്ചയം .കേരളത്തിൽ എങ്ങനെ ഒരു വിവാഹത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് രക്ഷപ്പെടാൻ കഴിയും? വളരെ സിംപിളാണ് . പെൺകുട്ടി ഒരു ഫെമിനിസ്റ്റായി അഭിനയിച്ചാൽ മാത്രം മതി .തിങ്കളാഴ്ച നിശ്ചയത്തിൽ, കേരളത്തിലെ നാട്ടിൻപുറത്തിൽ വളർന്ന ഒരു “നിഷ്കളങ്ക” പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് ദുബായിൽ നിന്ന് ഒരാൾ പറന്നു വരുന്നു. പുരുഷൻ ഭാവിവധുവിനെ കണ്ടുമുട്ടുകയും അവളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു തുണ്ടു കടലാസിൽ ഒരു കൂട്ടം ചോദ്യങ്ങൾ അയാൾ എഴുതി വെച്ചിട്ടുണ്ട്. ഭാവി വധുവിനോട് ചോദിക്കാൻ? അവൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നതാണ് ഒരു ചോദ്യം.
“അതെ” എന്ന് പെൺകുട്ടി.
“ഞാനും ഒരു വിശ്വാസിയാണ്.
ഞാൻ സ്ഥിരമായി അമ്പലങ്ങളിൽ പോകാറുണ്ട്.”
അയാൾ കൂട്ടിച്ചേർത്തു .
“ഞാനും. ഇന്ന് രാവിലെയും ഞാൻ അമ്പലത്തിൽ പോയി . അടുത്ത വർഷം, ശബരിമലയിൽ പോകണമെന്നാണ് കരുതുന്നത് ”
വധുവിൻ്റെ മറുപടി .
ബൂം!

ഒരു സാധാരണ പുരുഷന് അത് മതിയാവും ഒരു വിവാഹാലോചന വേണ്ട എന്ന് കരുതാൻ .ആ പെൺകുട്ടി അത്രയ്ക്ക് കൊള്ളില്ലെന്ന് അവൻ മനസ്സിലാക്കുന്നത് അവൻ്റെ പൊതുബോധമാണ്.പക്ഷേ, ആ ആഘാതത്തിൽ നിന്ന് വേഗത്തിൽ കരകയറാൻ അവന് കഴിയുന്നുണ്ട് .

” സുജ എന്നെ ട്രോളിയതാണല്ലേ?” അവളുടെ ഉത്തരങ്ങളെ അവൻ സമീപിക്കുന്നത് അങ്ങിനെയാണ്. സ്വേച്ഛാധിപതിയായ ഒരു പിതാവിന്റെ കീഴിൽ വളരുന്ന അവൾക്ക് അത്രയ്ക്ക് സ്വാതന്ത്ര്യമുണ്ടാവില്ലെന്ന് അവൻ കരുതുന്നു.

ശബരിമല ക്ഷേത്രദർശനം സംബന്ധിച്ച് സുജ അപ്പോൾപറഞ്ഞതും സത്യത്തിൽ കള്ളമായിരുന്നു. പിന്നീട് സിനിമയിൽ, തന്റെ പരാമർശത്തിന് അവൾ അയ്യപ്പനോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട് . കേരളത്തിൽ വർദ്ധിച്ചുവരുന്ന ഫെമിനിസത്തിന്റെ വേലിയേറ്റം തന്റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അടുക്കളയിൽ തളയ്ക്കപ്പെടാൻ തനിക്ക് താൽപ്പര്യമില്ലെന്നും പുരുഷനെ കബളിപ്പിച്ച് വിശ്വസിപ്പിക്കുകയായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. പക്ഷേ, അവളുടെ പ്രയത്‌നങ്ങൾ വെറുതെയായിപ്പോയി .

വരാൻ പോകുന്ന വരനെ സുജ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നറിയാൻ പോലും പിതാവായ വിജയൻ ശ്രമിക്കുന്നില്ല. വരന്റെ വീട്ടുകാർക്ക് പെൺകുട്ടിയെ ഇഷ്ടപ്പെടുകയും വരന് ഉടൻ ദുബായിലേക്ക് മടങ്ങേണ്ടതിനാൽ രണ്ട് ദിവസത്തിനുള്ളിൽ വിവാഹനിശ്ചയം നടത്താൻ അവർ വിജയനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവാഹ നിശ്ചയം നടത്താൻ വിജയൻ തീരുമാനിക്കുന്നു. എന്നാൽ ജീവിതത്തെ മാറ്റിമറിക്കുന്ന വളരെ ഗൗരവമുള്ള ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഇത് സുജയെ നിർബന്ധിപ്പിക്കുന്നു.

സുജയുടെ പിതാവ് വിജയനെ സംബന്ധിച്ചിടത്തോളം ഈ വിവാഹനിശ്ചയം തന്റെ അഭിമാനത്തിന്റെ പ്രശ്‌നവും അധികാരം പുനഃസ്ഥാപിക്കുന്നതിൻ്റെ ആവശ്യകതയുമാണ് . മൂത്ത മകളെ തൻ്റെ ഇംഗിതത്തിന് വിരുദ്ധമായി അവൾക്ക് ഇഷ്ടമുള്ള പുരുഷന് വിവാഹം കഴിച്ച് കൊടുക്കേണ്ടി വന്നപ്പോൾ ഏറ്റ പ്രഹരത്തിന് മറുപടിയായി തന്റെ ഇളയ മകളുടെ വിവാഹം തനിക്കിഷ്ടമുള്ളത് പ്രകാരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് അയാൾ . തന്റെ വീട്ടിലെ അപ്രമാദിത്വം എല്ലാവരെയും കാണിക്കാൻ അയാൾ ആഗ്രഹിക്കുന്നു. അവന്റെ വീട്, അവന്റെ നിയമങ്ങൾ.

സംവിധായകൻ സെന്ന ഹെഗ്‌ഡെ നമുക്ക് പരിചിതമായ കഥാപരിസരങ്ങളെ വളരെയധികം മനോഹരമായും മൗലികമായും ചിത്രീകരിച്ചിരിക്കുന്നു . തിങ്കളാഴ്ച നിശ്ചയം, കാമുകനൊപ്പം ഒളിച്ചോടാൻ ഒരുങ്ങുന്ന പെൺകുട്ടിയെ കുറിച്ചുള്ള ആദ്യ ചിത്രമല്ല. പക്ഷേ, സമർത്ഥമായ എഴുത്ത്, കുടുംബ കാര്യങ്ങളിലെ സൂക്ഷ്മമായ കാര്യങ്ങളെ പോലും കാഴ്ചക്കാരനെ അനുഭവവേദ്യമാക്കുന്ന രീതിയിൽ സ്വാഭാവികമായ നർമ്മത്തോടെ കാഴ്ചക്കാരെ അതിശയകരമാംവിധം ആകർഷകമാക്കുന്നു.

ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രന്റെ ഫ്രെയിമുകൾ നാട്ടിൻപുറങ്ങളിലെ ജീവിതത്തെ സൗന്ദര്യാത്മകമായി അടുത്ത് കാണിക്കുന്നു. രാത്രിയിൽ നടക്കുന്ന ആകാംക്ഷാഭരിതമായ ചില സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും ഇരുട്ടിൽ ചിത്രീകരിച്ചത് വളരെ ആസ്വാദ്യകരമായാണ്. അവരുടെ ജീവിതം നമ്മളും അനുഭവിക്കുകയാണ്. ഹരിലാൽ രാജീവിൻ്റെ എഡിറ്റിങ്ങും മുജീബ് മജീദിൻ്റെ സംഗീതവും മികച്ചതായി .
കേരളത്തിന്റെ പരമ്പരാഗത ജീവിതശൈലി തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. മലയാളത്തിൻ്റെ കണ്ണൂർ – കാഞ്ഞങ്ങാട് സ്ലാംഗ്, വീടിനു ചുറ്റുമുള്ള ഇടതൂർന്ന പച്ചപ്പുകൾ, ഭക്ഷണ ശീലങ്ങൾ, ദൈനംദിന പലഹാരങ്ങൾ, സൗഹൃദങ്ങൾ, കുടുംബത്തിലെ രാഷ്ട്രീയം, സമൂഹത്തിലെ രാഷ്ട്രീയം, ജീവിതരീതികൾ അങ്ങിനെയങ്ങിനെ…

ഒരു പിതാവ് തന്റെ ആത്മാഭിമാനത്തിന് വേണ്ടി തൻ്റെ ഇഷ്ടങ്ങൾ നടപ്പാക്കുന്ന സിനിമയായി മാത്രം ഇതിനെ കാണാൻ കഴിയില്ല. പകരം പുരുഷാധിപത്യ സമൂഹത്തിന്റെ തത്വങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന , എന്നാൽ കാലം മാറിയെന്നും തന്റെ മക്കളുടെ ഇഷ്ടവും ആഗ്രഹവും നിയന്ത്രിക്കാൻ തനിക്ക് അർഹതയില്ലെന്നും ഒടുവിൽ അംഗീകരിക്കാൻ തുടങ്ങുന്ന ഒരു മനുഷ്യന്റെ കഥ.

അതിലുമുപരി തിങ്കളാഴ്ച നിശ്ചയത്തിൽ ജനപ്രിയങ്ങളായ ഒരു താരവുമില്ല. എന്നിട്ടും എല്ലാ അഭിനേതാക്കളും അവരവരുടെ വേഷങ്ങൾ തിരിച്ചറിഞ്ഞ് മനോഹരമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മലയാള സിനിമയിൽ പുത്തൻ തരംഗങ്ങൾ കൊണ്ടുവന്ന ജനപ്രിയ താരങ്ങളുടെ മികച്ച പ്രകടനങ്ങളേക്കാൾ മികച്ചതാണ് അവരുടെ പ്രകടനം എന്നല്ല . എന്നാൽ ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെപ്പോലുള്ള ഭാവിയുടെ വാഗ്ദാനങ്ങളായ നവാഗത പ്രതിഭകൾ അഭിനയിക്കുന്ന ഇങ്ങനെയൊരു സിനിമ മലയാളത്തിൽ ആദ്യമാണ് .

മികച്ച രണ്ടാമത്തെ സിനിമ, മികച്ച കഥ എന്നീ വിഭാഗങ്ങളിലായി രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിങ്കളാഴ്ച നിശ്ചയം നേടിയിരുന്നു. ഇപ്പോഴിതാ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.