Raghu Balan ·

Evolution (2015)
Country :France

പൂർണമായും കടലാൽ ചുറ്റപ്പെട്ട ഒരു ദ്വീപ്.. ഈ ദ്വീപിന്റെ പ്രത്യേകത എന്തെന്നാൽ, ഇവിടെ കുറച്ച് സ്ത്രീകളും അവരുടെ ആൺകുട്ടികളും മാത്രമേയുള്ളൂ. വേറെ മുതിർന്നവരായ പുരുഷന്മാരോ അതുപോലെ പെൺകുട്ടികളോ ഇവിടെയില്ല. ഇങ്ങനെ അറിയുമ്പോൾ തന്നെ അല്പം ആശ്ചര്യവും വിചിത്രമൊക്കെ തോന്നുന്നില്ലേ !!! എന്തായാലും സംഗതി ഇത്രയും അറിഞ്ഞാൽ മതി. ബാക്കി ഇതിനെക്കാളും വിചിത്രമായ കാര്യങ്ങളാണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമായ Nicola എന്ന ബാലനിലൂടെ നിങ്ങൾ അറിയാനും കാണാനും പോകുന്നത്..

ഒരു വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തുടക്കം ഒരു നിഗൂഢതയിൽ നിന്നാണ് ആരംഭിക്കുന്നത്. പിന്നീടുള്ള കഥാപുരോഗമനത്തിൽ ഈ നിഗൂഢതയുടെ ആഴം കൂടി വരുന്നതായി നമുക്ക് കാണാം. എന്തിനു പറയണം, ചിത്രത്തിൽ നിക്കോള വരയ്ക്കുന്ന ചിത്രങ്ങൾക്ക് പോലും ഒരു നിഗൂഢതയുണ്ട്. ആയതിനാൽ കാണുന്ന പ്രേഷകനിൽ സംശയങ്ങളും ചോദ്യങ്ങളും കുത്തിനിറച്ചാണ് ഈ ചിത്രം മുന്നോട്ടുപോകുന്നത്. കണ്ടുകഴിഞ്ഞാലും മനസിൽ അവശേഷിച്ചിരിക്കുന്ന ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് വേണ്ടി ചിലപ്പോൾ നിങ്ങൾ വിശദീകണം തേടി പോകാം.. അതുകൊണ്ട് വളരെ ശ്രദ്ധയോടെ കണ്ടിരിക്കേണ്ട ഒരു Mystery -Horror ചിത്രമാണ് ഇത്..

വലിയ ഒച്ചയോ ബഹളമോ ഒന്നും ഈ ചിത്രത്തിലില്ല.. പൂർണമായും ശാന്തമായ ഒരു അറ്റ്മോസ്ഫിയറിന്റെ ചുവട് താങ്ങിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഡയലോഗ് ഒക്കെ കഥാസന്ദർഭത്തിനനുസരിച്ച് മാത്രം.. ചിത്രം ഒരുപാട് വലിച്ചു നീട്ടിയിട്ടില്ല.. ആകെ ഒരു ഒന്നര മണിക്കൂറിന്റെ താഴെയാണ് ഈ ചിത്രത്തിന്റെ ദൈർഘ്യം. ആയതിനാൽ പെട്ടെന്ന് തീർക്കാൻ പറ്റും ഈ ചിത്രം.ആകെ നെഗറ്റീവ് ആയി തോന്നിയത് ചിത്രം കുറച്ചു കൂടി explore ചെയ്യാമായിരുന്നു.. എന്തായാലും വ്യക്തിപരമായി ഈ ചിത്രം എനിക്കിഷ്ടപ്പെട്ടു. പക്ഷെ എല്ലാവർക്കും അങ്ങനെ ആകണമെന്നുള്ള ഒരു ഉറപ്പ് എനിക്കില്ല.

Leave a Reply
You May Also Like

ഒരിക്കൽ നിങ്ങളെന്ന നടന്റെ പ്രതിഭ തിരിച്ചറിയുമ്പോൾ, തിരിച്ചറിവിന്റെ ആ കുറ്റബോധകാലത്തു പ്രേക്ഷകർ കയ്യടികളുടെ പൂക്കളുമായി നിങ്ങളെ തേടിവരും

Sanal Kumar Padmanabhan അസാധ്യ പ്രതിഭാശാലിയായിരുന്നിട്ടും, സച്ചിൻ ടെൻഡുൽകർ എന്ന അമാനുഷീകന്റെ സമകാലീകൻ ആയതു കൊണ്ടു…

ലോകമെമ്പാടുമായി 60 കോടിയിലേറെ ആളുകൾ വീക്ഷിച്ച പരമ്പര

Jithin Rahman Cosmos: A Personal Voyage (1980) IMDb: 9.3/10 Director: Adrian Malone…

പങ്കാളികൾ ഉള്ളവർക്ക് സംയോജിത സ്വയംഭോഗം വഴി പരസ്പരം മനസിലാക്കാൻ സാധിക്കുന്നു

തികച്ചും സാധാരണവും ആരോഗ്യകരവുമായ പ്രവർത്തിയാണ് സ്വയംഭോഗം . എല്ലാ പ്രായത്തിലുമുള്ള ആളുകൾ‌ സ്വയംഭോഗം ചെയ്യുന്നു. ആരോഗ്യപരമായ…

വിവാദങ്ങൾ ഉണ്ടാക്കുന്നവരോട് രശ്‌മിക പ്രതികരിക്കുന്നു, “എന്നെ ആരും വിലക്കിയിട്ടില്ല, കാന്താര കണ്ടു”

നടി രശ്മിക മന്ദാന കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും അവരെ പ്രശസ്തയാക്കിയത് തെലുങ്ക് സിനിമാലോകമാണ്. അവിടെ…