Raghu Balan
നിങ്ങൾക്ക് “Apocalypto” ഒക്കെ പോലെ Native North American Tribes -ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന വ്യത്യസ്ത ജോണറിലുള്ള സിനിമകൾ കാണാൻ താല്പര്യമുള്ളവരാണോ??എങ്കിൽ ഒരു അതിമനോഹരമായ ഒരു ചിത്രം കാണാത്തവർക്കായി പരിചയപ്പെടുത്തുകയാണ്..
Maïna(2013)
Country :Canada 🇨🇦
Languages:Inuktitut,Innu
യൂറോപ്യന്മാരുടെ നോർത്ത് അമേരിക്കയിലോട്ടുള്ള ആഗമനത്തിന്റെ മുമ്പാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.. പ്രധാനമായും “Innu ” എന്നും “Inuits” എന്നും വിളിക്കുന്ന രണ്ട് ഗോത്ര വിഭാഗങ്ങൾക്കിടയിൽ…പേരുകളിൽ സമാനതകൾ ഉണ്ടെങ്കിലും, അവർ വംശീയമായും സാംസ്കാരികമായും ഭാഷാപരമായും വളരെ വ്യത്യസ്തരാണ്..ക്യൂബെക്കിലെ സെന്റ് ലോറൻസ് ഉൾക്കടലിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പരമ്പരാഗത ഭൂപ്രദേശത്താണ് “Innu Tribes ” അധിവസിക്കുന്നത്….എന്നാൽ വ്യത്യസ്തമായ വംശീയ പശ്ചാത്തലമുള്ള “Inuits” ഗോത്രവർഗക്കാർ ഒരു ആർട്ടിക് തദ്ദേശീയ വിഭാഗമാണ്…
TRAILER
ചിരവൈരാഗികളായ ഇവർ പരസ്പരം ശത്രുതമനോഭാവം വെച്ച് സംഘർഷങ്ങളിൽ ഏർപെടുന്നത് പതിവാണ്…സിനിമയുടെ ടൈറ്റിൽ പോലെ തന്നെ,Maïna എന്ന പേരുള്ള ഒരു പെൺകുട്ടിയാണ് ചിത്രത്തിലെ പ്രധാന കേന്ദ്രകഥാപാത്രം.. കാടിനോട് ചേർന്ന് വസിക്കുന്ന “Innu” ഗോത്രത്തിലെ മൂപ്പന്റെ മകളാണ് അവൾ.. വേട്ടയാടലിൽ അതീവ പ്രാവീണ്യമുള്ളവൾ.. എന്നാൽ വേട്ടയാടുന്നത് സ്ത്രീ ആയത് കൊണ്ട് തന്നെ പലപ്പോഴും അവൾക്ക് ഗോത്രത്തിൽ നിന്ന് ലഭിക്കുന്നത് പുച്ഛം മാത്രം.. ഒരു കണക്കിന് പറഞ്ഞാൽ Prey-ലെ Naru- നെ പോലെ..
അങ്ങനെയിരിക്കെയാണ് മരങ്ങളില്ലാത്ത നാട്ടിൽ നിന്നും (ആർട്ടിക് ഹിമമേഖല )ചില Inuits ഗോത്രവിഭാഗക്കാർ Innu ലാൻഡിൽ എത്തുന്നത്..ചിരവൈരാഗികളാണെങ്കിലും Innu മൂപ്പൻ സമാധാനത്തിന്റെ പാതയിൽ സംഘർഷമില്ലാതെ അവരെ തിരിച്ച് അയക്കുന്നു… എന്നാൽ അവരെ അക്രമിക്കാത്തതിന്റെ പേരിൽ Innu Tribe -ലെ ദുഷ്ടനായ Saito എന്ന പേരുള്ള ഒരു അംഗം മൂപ്പനെ വിഷം കൊടുത്ത് മരണവക്കിൽ വരെ എത്തിക്കുന്നു… ശേഷം ആ ദുഷ്ടന്റെ നേതൃത്വത്തിൽ Inuit tribe-ന് എതിരെ ഒരക്രമണം തന്നെ അഴിച്ച് വിടുന്നു… എന്നാൽ ശക്തമായ പ്രത്യാക്രമണത്തിൽ Innu Tribe തോറ്റുപോകുന്നു.. ശേഷം11 വയസുള്ള ഒരു Innu പയ്യനെ അവർ കിഡ്നാപ്പ് ചെയുന്നു.. സ്ഥിതിവിവരണങ്ങൾ അറിഞ്ഞ Maïna തന്നോട് അടുപ്പമുള്ള ആ പയ്യനെ രക്ഷിക്കാനായി അവരുടെ പിന്നാലെ പോകുന്നു… എന്നാൽ അവളും കിഡ്നാപ്പ് ചെയപ്പെടുകയാണ് ഉണ്ടാവുന്നത്.അങ്ങനെ ഈ രണ്ട് പേരെയും കൂട്ടി inuits അംഗങ്ങൾ മൈലുകൾ അപ്പുറമുള്ള അവരുടെ ആർട്ടിക് വാസസ്ഥലത്തേക്ക് ഒരു സാഹസികസഞ്ചാരം ആരംഭിക്കുകയാണ്..Inuits ഗോത്രക്കാർ എങ്ങനെയുള്ളവർ ആണെന്നും അതുപോലെ Maïna- ക്കായി അവർ കാത്ത് വെച്ച് വിധി എന്താണെന്നും ബാക്കി കണ്ടറിയുക.
Maïna 2013 – FULL MOVIE
പ്രത്യക്ഷത്തിൽ ഈ ചിത്രം ഒരു Adventure ആണെന്ന് തോന്നുമെങ്കിലും Romance -നും വളരെധികം പ്രാധാന്യം ഈ ചിത്രം കല്പിക്കുന്നുണ്ട്.. അഭിനേതക്കളുടെ അഭിനയപ്രകടനവും നന്നായിട്ടുണ്ട് 👌👌.. കാടിന്റെയും മഞ്ഞിന്റെയും വശ്യമായ സൗന്ദര്യം പകർത്തിയെടുത്ത ഛായാഗ്രഹണവും നന്നായിട്ടുണ്ട്… ഇതെല്ലാം മാറ്റിയാൽ പിന്നെ എടുത്ത് പറയേണ്ടത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് സ്കോർ ആണ് 👌👌👌.. കാണുന്നവർ നല്ലൊരു സൗണ്ട് സിസ്റ്റത്തിൽ ഇട്ട് കേൾക്കാൻ ശ്രമിക്കുക.Mel Gibson-ന്റെ Apocalypto കണ്ടവർ ഈ ചിത്രത്തിന്റെ അവസാനം രംഗം ഒന്നു ശ്രദ്ധിക്കണെ ..