Raghu Balan

ഇരുളും മഞ്ഞും പുൽകി കിടക്കുന്ന ഫ്രാൻ‌സിലെ ഒരു വനാന്തരപ്രദേശം… അതിനു മധ്യത്തിലാണ് നമ്മുടെ കഥയിലെ”Villefranche” എന്ന പേരുള്ള ഒരു ചെറിയ ടൗൺ സ്ഥിതി ചെയുന്നത്..ഒരുപാട് പ്രത്യേകതകൾ പേറുന്ന ഒരു ടൌൺ ആണിത്..ഡെഡ് സോണിൽ ആയതിനാൽ തന്നെ ഇവിടെ മൊബൈൽ സിഗ്നൽ, ജിപിഎസ് സർവീസ് ഒന്നും ലഭ്യമാകില്ല, വിപത്ത് സൂചനയേകി ഒരുപാട് കാക്കകളെയും തേനീച്ച പോലെയുള്ള ഷഡ്പദങ്ങളെയും ഇവിടെ കാണാവുന്നതാണ്.ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് ഇവിടുത്തെ “Homicide Rate- നെ കുറിച്ചാണ്…ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ഇവിടുത്തെ Homicide Rate..

ഇവിടെ അരങ്ങേറുന്ന എല്ലാം കൊലപാതങ്ങൾക്കും അതുപോലെ തിരോധാനങ്ങൾക്കും ശാപമെന്നപോലെ മിക്കവരും പഴി ചാരുന്നത് ആ കാടിനെയാണ്.. സത്യം പറഞ്ഞാൽ ആ കാടിനെ സംബന്ധിച്ച് എന്തോ ഒരു നിഗൂഢത ഒളിച്ചിരിപ്പുണ്ട്..അത് ഉടനീളം നിലനിർത്തിയാണ് ഈ TV Series സഞ്ചരിക്കുന്നത് തന്നെ.ഈ നിഗൂഢതയുടെ ഉത്തരങ്ങൾ തേടാൻ ശ്രമിക്കുകയാണ് നമ്മുടെ കഥയിലെ കേന്ദ്ര നായികയും ആ ടൗണിലെ Gendarme- യുമായ “Laurene Weiss”..കാരണം, അവർക്കും ആ കാടിനു തമ്മിൽ പറയാൻ ഒരു അഭേദ്യമായ ബന്ധമുണ്ട്.. അത് എന്താണെന്ന് ഈ സീരീസ് പറഞ്ഞുതരും. ചിലർ ഈ കാടിനെ പഴി ചാരുമ്പോൾ മറ്റ് ചിലർ ഈ കാടിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.. അവരുടെ യുദ്ധം ആരോടാണെന്ന് സീരീസിൽ കാണാം.

ഇത്രയും കൊലപാതങ്ങൾ അരങ്ങേറുന്നത് കാരണം,അത് എന്തുകൊണ്ടാണെന്ന് അറിയാൻ മറ്റൊരു മെയിൻ കഥാപാത്രം കൂടി ഈ ടൗണിലേക്ക് രംഗപ്രവേശനം ചെയ്യുകയാണ്.. ആളൊരു District Attorney -യാണ്.. വൈകാതെ അയാളും നായികയുടെ investigation ടീമിനൊപ്പം ഒരു നിഴലെന്നപോലെ കൂടുകയാണ്.. ഇയാളെപ്പോലെ മറ്റ് ചില മെയിൻ കഥാപാത്രങ്ങളും ഈ സീരീസിൽ ഉണ്ട്.

Cora Weiss,Teddy Bear,Bertrand Steiner,Léa Steiner etc…Teddy Bear ആണ് എനിക്കിഷ്ടപ്പെട്ട മെയിൻ കഥാപാത്രം.മൊത്തത്തിൽ ഈ സീരീസിന്റെ അവലോകനം എന്നു പറയുന്നത് ഇങ്ങനെയാണ്.. ആകെ രണ്ടു സീസണുകൾ,16 എപ്പിസോഡുകൾ.. ഓരോ എപ്പിസോഡിലും ഓരോ കേസുകളും അതിന്റെ ഇൻവെസ്റ്റിഗേഷനും കാണാം… അതിൽ ട്വിസ്റ്റുകളും turns- കളുമുണ്ട്.. പക്ഷേ ഇങ്ങനെയാണെങ്കിൽ കൂടിയും ഒരു മെയിൻ പ്ലോട്ട് അതിനുള്ളിൽ രൂപപ്പെടുന്നുണ്ട്.. അത് സീസൺ 2 വരെ വ്യാപിച്ചുകിടക്കുന്നു… ആ മെയിൻ പ്ലോട്ടിനുള്ളിലും ട്വിസ്റ്റുകൾ പ്രതീക്ഷിക്കാവുന്നതാണ്..

പക്ഷെ എന്നിരുന്നാലും ഈ സീരീസിന്റെ എൻഡിങ് എത്രപേരെ തൃപ്തിപ്പെടുത്തുന്ന കാര്യത്തിൽ ഒരു സംശയമുണ്ട്.. ചില ചോദ്യങ്ങളുടെ ഉത്തരം അപ്പോഴും ബാക്കി വെച്ചാണ് ഈ സീരീസ് അവസാനിപ്പിച്ചിരിക്കുന്നത്.അതും തേർഡ് സീസണുള്ള ഒരു സാധ്യത കൽപ്പിച്ച്..അത് വെച്ച് ഈ സീരീസ് മോശമാണെന്നുള്ള ഒരു അഭിപ്രായമില്ല.. Worth watching തന്നെയാണ് ഈ സീരീസ് .കഥയുടെ രൂപം വെച്ച് നിങ്ങൾക്ക് ഇതൊരു Crime- Mystery -Investigation ജോണറിൽ പെടുന്ന ഒരു സീരീസ് ആണെന്ന് മനസ്സിലായി കാണും.. എന്നാൽ അതുമാത്രമല്ല, ഇതിൽ ഹിസ്റ്ററിയും മിത്തോളജിയും അർബൻ ലെജൻഡുമെല്ലാം കടന്നുവരുന്നുണ്ട്.. ആയതിനാൽ ഒരു “സൂപ്പർനാച്വറൽ ” വശം കൂടി ഈ സീരീസിന്റെ ഉള്ളതായി പ്രത്യേകം ഓർമ്മപ്പെടുത്തുന്നു…

പോസറ്റീവ് ആയി എടുത്തു പറയേണ്ട മറ്റൊരു പ്രധാന സംഗതി, ഈ സീരീസ് പരിസ്ഥിതിയെ പറ്റി പകർന്നു നൽകുന്ന ഒരു അവബോധമാണ്…അത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും.പൂർണ്ണമായും കാടിന്റെ പശ്ചാത്തലത്തിലാണ് ഈ സീരീസിന്റെ കഥ പറഞ്ഞു പോകുന്നത്… ആയതിനാൽ, ആ പ്രകൃതിദൃശ്യഭംഗിയൊക്കെ കാണുമ്പോൾ നമുക്ക് ഒരു കുളിർമയേകും.മികച്ച നവ്യാനുഭവത്തിനായി പരമാവധി ഈ സീരീസ് അർദ്ധരാത്രിയുടെ നിശബ്ദതയിൽ തന്നെ കാണാൻ ശ്രമിക്കുക…

Zone Blanche(Black Spot)
Year: 2017-2019
Seasons :2
Episodes :16
Countries :France 🇫🇷,Belgium 🇧🇪
Language :French

Leave a Reply
You May Also Like

ചാക്കോച്ചനും ദിവ്യപ്രഭയും ‘അറിയിപ്പുമാ’യി, അറിയിപ്പിന്റെ ട്രെയ്‌ലർ എത്തി

മഹേഷ് നാരായണൻ ചിത്രം അറിയിപ്പിന്റെ ട്രെയിലർ എത്തി. ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തുന്നു.…

കഥയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടത് എൻഎസ് മാധവൻ ആരോട് അനുവാദം വാങ്ങിയിട്ടണെന്ന് സംവിധായകൻ വേണു

ലോക പ്രശസ്തനായ ഫുട്ബാളായ ‘ഹിഗ്വിറ്റ’ യുടെ പേര് സാഹിത്യകൃതിക്കു നൽകിയ എൻ എസ് മാധവൻ ബോധപൂർവ്വമായ…

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച്

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച് ബ്ലോക്ക്ബസ്റ്റർ…

ആടുജീവിതം ട്രെയ്‌ലർ, ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് (ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ )

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി; ചിത്രം മെയ് 16ന് തീയേറ്ററുകളിലേക്ക്.! രതീഷ്…