കാലഹരണപെടാൻ പോകുന്ന ബിസിനസുകളും തൊഴിലുകളും

0
523

Raghu Chandran

കാലഹരണപെടാൻ പോകുന്ന ബിസിനസുകളും തൊഴിലുകളും

1, Retail shops
( കടകൾ )
ഓൺലൈൻ കച്ചവടങ്ങൾ ശക്തി പ്രാപിക്കുന്നതിനാൽ ഷോപ്പുകൾ ഇല്ലാതാവുമെന്നത് ഒരു പുതിയ അറിവല്ലല്ലൊ
Covid 19 ന് ശേഷം ഈ പ്രക്രിയയ്ക്ക് വേഗത വർദ്ധിച്ചിരിക്കുകയാണ്

2, Film industry
( സിനിമ വ്യവസായം )
സിനിമയേക്കാൾ നിലവാരമുള്ള web series കൾ ആണ് പുതിയ തലമുറ കാണാൻ ഇഷ്ട്ടപെടുന്നത്
തിയറ്ററിൽ പോയി അവരുടെ സമയം നോക്കി Q നിന്ന് സിനിമ ആരംഭിച്ചതിന് ശേഷം ഇഷ്ട്ടപെട്ടില്ലെങ്കിൽ മാറ്റാൻ പറ്റില്ല എന്നാൽ സൗകര്യം പോലെ വേറെ സിനിമ / സീരിസ് കാണാനുള്ള രീതി OTT platform കളുടെ ഒരു ഗുണമാണ്, പണവും കുറവാണ്

3, Hotels & restaurants
( ചായ പീട്യ )
ഫുഡ് വൈൻന്റിങ്ങ് മിഷ്യനുകളുടെ വരവും app ഉപയോഗിച്ചുള്ള ഫുഡ് ഡെലിവറി സർവ്വീസും ജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമായതിനാൽ ഹോട്ടലുകളിൽ തിരക്ക് കുറഞ്ഞ് വരും

4, Builders
( കെട്ടിട നിർമ്മാണ മേഖല )
കെട്ടിടങ്ങൾ നിർമ്മിക്കുന്ന വലിയ 3D printing മിഷ്യനുകൾ ചൈനയിലും യൂറോപ്പിലുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു
നിർമ്മാണ തൊഴിലാളികളെ കൊണ്ട് നടത്തുമ്പോൾ ഉണ്ടാകുന്ന കാലതാമസം ഇതിലുണ്ടാകില്ല, ഒറ്റ ദിവസം തന്നെ വീട് നിർമ്മിക്കാം

5, Petrol and diesel pumbs
( വാഹന ഇന്ധന വ്യവസായം )
ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ആരംഭിച്ചിരിക്കുന്നു അതിനാൽ പ്രകൃതി മലിനീകരണമുണ്ടാക്കുന്ന പെട്രോൾ ഡീസൽ ഉൽപാദനവും വിതരണവും നിലയ്ക്കും

6, Educational institutions
( വിദ്യാഭാസ സ്ഥാപനങ്ങൾ )
ഇനി learning application കളുടെ കാലമാണ് ഇവ ഉണ്ടാകുന്നവർക്ക് പരസ്യത്തിലൂടെയൊ മാസ വരിസംഖ്യയിലൂടെയൊ വരുമാനമുണ്ടാകും
സ്കൂളുകളും കോളേജുകളും എന്നെന്നേക്കുമായി പൂട്ടും

7, Auditoriums
( സൽക്കാര കേന്ദ്രങ്ങൾ )
വിവാഹം കഴിക്കുന്ന സ്വഭാവം പരിഷ്കൃത സമൂഹങ്ങളിലില്ല അവർ കൂടുതലും living together ഇഷ്ട്ടപ്പെടുന്നവരാണ്
കൊറോണ കാലത്തിന് ശേഷം വിവാഹം എന്ന ആചാരം കുറഞ്ഞ് വരും

8, Bus and taxi services
( വാഹന ഗതാഗത സേവനം )
Driver less Drone വാഹനങ്ങൾ online taxi രീതിയിൽ Uber മാതൃകയിൽ പ്രവർത്തന സജ്ജമായാൽ ഡ്രൈവർമാർ എന്ന ഒരു വിഭാഗം ഇല്ലാതാവും

9, Shrines
( ആരാധനാലയങ്ങൾ )
വർദ്ധിച്ച് വരുന്ന ശാസ്ത്ര അറിവുകളുടെ അടിസ്ഥാനത്തിൽ ദൈവത്തിലും ഡിങ്കനിലുമുള്ള വിശ്വാസം കുറഞ്ഞ് ഇല്ലാതാവും
കൊറോണ കാരണം അമ്പലങ്ങളും പള്ളികളും വരെ പൂട്ടിയല്ലൊ

10, prostitutions
( വേശ്യാലയങ്ങൾ )
Living together എന്ന വ്യാപിച്ച് വരുന്ന ജീവിത രീതി സമൂഹത്തിലെ ലൈംഗിക ദാരിദ്ര്യം കുറയ്ക്കും
ശരിയായ പ്രായത്തിൽ തന്നെ തന്റെ ഇണയെ കണ്ടെത്തുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്താൽ പരസ്പ്പര സംരക്ഷണത്തിനും അത് കാരണമാകും.