അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
222 VIEWS

രഘുനന്ദൻ

ആ ഓടുന്ന മനുഷ്യന്റെ ഉള്ളിൽ മുഴങ്ങുന്ന നിലവിളി എത്രഭംഗിയായിട്ടാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്ന് നോക്കുക.. മൂന്നാംപക്കം എപ്പോൾകണ്ടാലും അമ്പിളിച്ചേട്ടന്റെ, എല്ലാംതകർന്നവന്റെ ആ ഓട്ടം നെഞ്ചുലയ്ക്കും .ആദ്യപകുതിയിലെ തമാശക്കാരനിൽ നിന്ന് എത്ര സമർത്ഥമായി പത്മരാജൻ കവല എന്ന ഈ കഥാപാത്രത്തെ രണ്ടാംപകുതിയിൽ മോഡുലറ്റ്ചെയ്തിരിക്കുന്നു.

പത്മരാജന്റെ അകാലമരണംകാരണം ഏറ്റവും നഷ്ടമുണ്ടായ നടൻ താനാണെന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്. സത്യമാണ്.ഈ രംഗത്ത് മറ്റൊരു മാസ്റ്ററുടെ അദൃശ്യസാന്നിധ്യവും വിസ്മരിച്ചുകൂടാ. ഇളയരാജ എന്ന മാന്ത്രികനായ പശ്ചാത്തലസംഗീതകാരൻ. കൊച്ചുമകന്റെ മരണവാർത്ത തമ്പിയോട് പറഞ്ഞശേഷം തൂണിൽതലവെച്ചുള്ള അയാളുടെ ഹൃദയംനുറുങ്ങിയ ആ കരച്ചിൽ ഇന്നും കണ്ടിരിക്കാൻ പറ്റില്ല. “അയ്യോ.. നമ്മുടെ കുഞ്ഞ്.. നമ്മുടെ കുഞ്ഞ് ”

മരണവർത്തയുമായി ജഗതിയുടെ കവല എന്ന കഥാപാത്രം ഓടിവരുന്നത് പത്മരാജൻ ബുദ്ധിപൂർവ്വം എടുത്തൊരു സീൻ ആണ്. അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്. എന്നാൽ ക്ളൈമാക്സ് നമ്മൾ മാറ്റുമ്പോൾ കവലയുടെ, പാച്ചു ജീവിച്ചിരിപ്പുണ്ട് എന്ന വാർത്ത ലോകം മുഴുവൻ ആഘോഷിക്കുന്ന ഫ്രെയിമിൽ തന്നെ എടുക്കണം.”നമ്മുടെ കുഞ്ഞു ..നമ്മുടെ കുഞ്ഞു ” എന്ന് കവല മൃതദേഹം കൊണ്ടുവരുമ്പോൾ വാക്കുകൾ മുഴുപ്പിപ്പിക്കാതെ പറയുന്നുണ്ട് . ഒറ്റ ഉത്തരം മാത്രമുള്ള തിലകന്റെ ചോദ്യത്തിന്, “ഞാൻ കണ്ടു..ഞാൻ കണ്ടാൽ പോരേ..” എന്നും കവല ചോദിക്കുന്നുണ്ട്.

മൂന്നാംപക്കത്തിൽ തിലകന്റെ കഥാപാത്രത്തോടൊപ്പം പ്രേക്ഷകരോട് കൂടെ പോരുന്നതാണ് ജ​ഗതി അവതരിപ്പിച്ച കവല എന്ന കഥാപാത്രവും. മറ്റുചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തമാശയും ​​ഗൗരവും ചേർന്നുള്ള ആഭിനയമാണ് ചിത്രത്തിൽ ജ​ഗതി കാഴ്ചവെച്ചത്. മൂന്നാംപക്കം കരയ്ക്കടിഞ്ഞ ഭാസിയുടെ മരണവാർത്ത പറയാൻ തമ്പിസാറിന്റെ അടുത്തേയ്ക്ക് ഓടുന്ന കവല (ജഗതി ശ്രീകുമാർ), ആർത്തിരമ്പി തീരത്തേക്ക് പാഞ്ഞടുക്കുന്ന കടൽ. വട്ടമിട്ട് പറക്കുന്ന കടൽകാക്കകൾ. അത്രത്തോളം ഭീതി പകരുന്ന ഒരു ഹൊറർ സീൻ മലയാളത്തിൽ വേറെയുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ