രഘു നന്ദൻ
SEX എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നു. ഒരുപക്ഷേ ലോകത്തു ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന വാക്ക്..!കൃത്യമായ നിർവചനം നൽകാനാവാത്ത, എത്ര പരത്തിപ്പറഞ്ഞാലും അതിനുമപ്പുറം എന്തൊക്കെയോ അവശേഷിപ്പിക്കുന്ന പ്രഹേളിക.സെക്സ് എന്ന വാക്കിന് എന്താണ് അർഥം?
ഒരു അപേക്ഷാഫോറത്തിൽ ‘സെക്സ്’ എന്ന കോളം കണ്ടാൽ ഏതൊരാൾക്കും പ്രത്യേക വികാരമൊന്നും തോന്നാറില്ല. സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന് എഴുതാൻ സ്കൂൾവിദ്യാർഥികൾക്കുപോലും അറിയാം. സെക്സിൽ താത്പര്യമില്ല എന്ന രീതിയിൽ ഈ കോളം ആരും പൂരിപ്പിച്ചതായും കേട്ടിട്ടില്ല! എന്നാൽ സെക്സ് സിനിമ, സെക്സ് പ്രസിദ്ധീകരണം, സെക്സ് വെബ്സൈറ്റ്, സെക്സ് സാഹിത്യം തുടങ്ങിയ വാക്കുകൾ കണ്ടാലോ കേട്ടാലോ നമുക്കുണ്ടാകുന്ന വികാരവും ചിന്തയും ‘സെക്സ്’ എന്ന കോളം കാണുമ്പോഴുണ്ടാവുന്നതിൽനിന്നും അങ്ങേയറ്റം വിഭിന്നമാണ്.
ബഹുജനം പലവിധം ആയത് കൊണ്ട് തന്നെ ഓരോരുത്തർക്കും പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന, പല രീതിയിൽ അനുഭവപ്പെടുന്ന എന്തോ ഒന്ന്…! അനുഭവിച്ചവർ അനുഭവസ്ഥരും , അറിയാത്തവർ കേൾവിക്കാരും, ഇല്ലേൽ അറിയാൻ ശ്രമിക്കുന്നവരും,ഉണ്ടവന് പാ വിരിക്കാൻ തിരക്ക് , ഉണ്ണാത്തവന് ഇലയിടാൻ തിരക്ക് എന്ന് പറഞ്ഞത് പോലെ സെക്സിന് എല്ലാവരും ഒരേയർഥമല്ല കൊടുക്കുന്നത്.കൗമാരക്കാർ നല്കുന്ന അർഥമല്ല, വിവാഹിതർ സെക്സിനു നല്കുന്നത്. മധ്യവയസ്സിലും വാർധക്യത്തിലും ഉള്ളവർ സെക്സിന് വ്യത്യസ്ത അർഥങ്ങൾ നല്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോവുമ്പോൾ സെക്സിന്റെ അർഥവും ആഴവും മാറിമാറി വരുന്നു.
ലൈംഗികത ആസ്വാദനത്തിനും അതിന്റെതായ വ്യത്യാസങ്ങളുണ്ട്, അതിനി രൂപത്തിൽ ആയാലും ഭാവത്തിൽ ആയാലും..കാഴചയിലെപോലെതന്നെ പുരുഷന്റെ ആസ്വാദനം ഒരുപരിധിവരെ പുറത്താണ്, സ്ത്രീയുടെത് ഉള്ളിലും.. തൃപ്‍തിയുള്ള ലൈംഗികബന്ധത്തിനു പുരുഷന് മൂന്നോനാലോ മിനുട്ടും സ്ത്രീക്ക് മുപ്പതോ നാപ്പതോ മിനുറ്റുകളും എന്നാണ് പഠനങ്ങൾ.
മറ്റൊരു ചിന്തയാണ് രതിമൂർച്ഛ. കഥകളിലും സിനിമയിലുമൊക്കെ പറയുന്ന ചിത്രീകരിക്കുന്നപോലത്തെ ഒരു കോപ്പുമല്ലത്… ആദ്യ ഇന്റർക്രോസ്സ് കഴിഞ്ഞു നിങ്ങളിൽ പലരുടെയും പങ്കാളിയോട് ചോദിച്ചാൽ മതി നിനക്കെന്താണപ്പോൾ തോന്നിയത്.അവർക്ക് പറയാൻ വേറെ ഒന്നും കാണില്ല, കൂടി പോയാൽ പറയും, എനിക്കൊന്നും പ്രത്യേകിച്ച് തോന്നിയില്ല.പേടി , ഭയം, ലൈംഗികതയെക്കുറിച്ചുള്ള മുൻധാരണകൾ, സുഹൃത്തുക്കൾ പറഞ്ഞ പൊടിപ്പും തൊങ്ങലും വെച്ചുള്ള അനുഭവങ്ങൾ, കൊച്ചുപുസ്തകത്തിലെ വർണ്ണനകൾ, നീലച്ചിത്രങ്ങളിലെ മർമരങ്ങൾ ഇതൊന്നുമല്ല യഥാർത്ഥ ലൈംഗികതയുടെ നിർവചനങ്ങളെന്നു തിരിച്ചറിയാൻ കഴിയുന്ന നിമിഷം.
ലൈംഗികതയ്ക്ക് ആദ്യം വേണ്ടത് പരസ്പരമുള്ള സമ്മതം, ഒരുക്കം. അതിനു ശേഷം ലൈംഗികത മനസ്സിൽനിന്നും തുടങ്ങണം, ഇലഞ്ഞിത്തറമേളം പോലെ പതിഞ്ഞതാളത്തിൽ കൊട്ടിക്കയറി ത്രിപുടതാളത്തിന്റെ ലാസ്യഭാവം നുകർന്ന് പാണ്ടിമേളത്തിന്റെ രൗദ്രതയെല്ലാം ആവാഹിച്ചു മനസ്സും ശരീരവും ലയിപ്പിച്ചു കൊട്ടിയിറങ്ങണം.പിന്നൊരൂട്ടം എന്തെന്നാൽ സ്ഥിരം വരുന്ന വാചകമാണ് നിങ്ങൾ ആണുങ്ങൾ കാര്യം/കഴിഞ്ഞാൽ കവാത്തു മറക്കും… ഒന്നും നോക്കാതെ തിരിഞ്ഞു കിടന്നൊരു ഉറക്കമാ.ന്റെ പൊന്നു പെണ്ണുങ്ങളെ അതൊന്നും മനപ്പൂർവല്ല.. സംഗതി പൊറത്തോ അകത്തോ പോയാൽ ഒടുക്കത്തെ ക്ഷീണാ, പേറ്റുനോവിന്റെ അത്രേം വരില്ലേലും തളർത്താൻ അത് തന്നെ ധാരാളം.. കൊറേ മസ്സിലൊക്കെ ഇണ്ടേലും ഇത്തരം സമയത്തു ഞങ്ങള് വീക്കാ.പക്ഷെ അവിടാണ് ഇങ്ങടെ കിഡ്നി പ്രവർത്തിക്കേണ്ടത്.പെട്ടെന്ന് തളരാൻ സമ്മതിക്കരുത്… ബുദ്ധിണ്ടേൽ വഴികളുണ്ട്..
ഇരുട്ടിന്റെ മറവിൽ അടച്ചിട്ട മുറിയിൽ മാത്രം നടക്കേണ്ട അഭ്യാസമാണ് സെക്സ് എന്ന മുൻധാരണ മാറ്റുക ആദ്യം. പല രീതികൾ, ഭാവങ്ങൾ, ഇടങ്ങൾ എല്ലാരീതിയിലും അനുഭവിക്കേണ്ട ഒന്നാണ് സെക്സ്. ഒരേ ഭക്ഷണം തന്നെ കഴിച്ചാൽ ആർക്കായാലും മടുക്കും. അപ്പോൾ നമ്മൾ ചെയേണ്ടത് ഒന്ന് മാത്രം. അതിലിടുന്ന മസാലക്കൂട്ടുകളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുക. കിടക്കയിലെ അരമണിക്കൂർ നേരത്തെ കെട്ടിമറച്ചിലിനേക്കാൾ സന്തോഷം , തിരക്കുള്ള വഴിയിലൂടെ പെണ്ണിന്റെ കൈകോർത്തു നടക്കുമ്പോൾ, പിന്നിലൂടെ കെട്ടിപ്പിടിച്ചു ഇടം ചെവിയുടെ തുമ്പിലൊന്നു കടിക്കുമ്പോൾ, പിൻ കഴുത്തിൽ ചുംബിക്കുമ്പോൾ, അലസമായി TVകാണുമ്പൊൾ തോളിൽ ചാരുമ്പോൾ അതെല്ലാം തന്നെ ഓരോ വെത്യാസങ്ങളാണ് അതുകൊണ്ട് തന്നെ മസാല കൂട്ടങ്ങൾ കാര്യമായ രീതിയിൽ ചേർക്കാൻ കഴിയുന്ന പല അവസരങ്ങളും ഉണ്ട്.എന്റെ അഭിപ്രായത്തിൽ, ശരിയും തെറ്റും വേർതിരിക്കേണ്ട കുമ്പസാരക്കൂടല്ല സെക്സ്. പരസ്പര സമ്മതത്തോടെയുള്ള, ഇഷ്ടത്തോടെയുള്ള, ശുചിയോടെയുള്ള എന്തുമാകാം. എന്റെ മനസ്സ് നിനക്കൊപ്പമെന്നറിയിച്ച ശേഷം, എന്റെ ശരീരവും നിനക്കൊപ്പമെന്നറിയിക്കുന്ന ഒന്നാകണം സെക്സ്.
പിന്നെ ഞാനിതിനു എന്നും മുൻകയ്യെടുത്താൽ എന്തുവിചാരിക്കുമെന്നു ചിന്തിക്കുന്ന പെണ്ണുങ്ങളെ നിങ്ങളോടായി….ഈ പറഞ്ഞതിലൊന്നും ഒരു കുന്തവുമില്ല. പെണ്ണങ്ങള് മുൻകൈയെടുക്കുന്നത് ഞങ്ങൾ ആണ്പിള്ളേർക്ക് പെരുത്തിഷ്ടാ .. 😉അല്ലേലും ഒന്നിച്ചു കഴിക്കേണ്ട ഭക്ഷണം ആരു വിളമ്പുമെന്നത് നോക്കേണ്ടതില്ല..ചേരുവകകൾ നന്നാകണം…കഴിക്കുമ്പോൾ സ്വാദും വേണം,അത്രേന്നെ… ല്ലേ..കുറ്റങ്ങളും കുറവുകളും ഉണ്ടാവാം,അവ കണ്ടെത്തിയും പരിഹരിച്ചും പാഠമുൾക്കൊണ്ടുമാണ് മുന്നോട്ടു പോവേണ്ടിവരിക. അപൂർണതയിൽ നിന്നാണ് പൂർണതയിലേക്കു നീങ്ങേണ്ടത് എന്ന് മനസിലാക്കുക..പറയുമ്പോൾ എല്ലാം പറയണമല്ലോ…സെക്‌സ് ചാറ്റ് ഇല്ലേൽ സെക്‌സ് കോൾ ഈ വിഷയത്തെ കുറിച്ച് ഞാൻ പറയാതെ തന്നെ അറിയാമല്ലോ….നിങ്ങളിൽ അധികം പേരുടെയും സോഷ്യൽ മീഡിയ ആയ ഫേസ്‌ബുക്ക്, ഇൻസ്റ്റ ഗ്രാം തുടങ്ങിയ ഇൻബോക്സിൽ നേരിടേണ്ടി വന്നേക്കുന്ന ചോദ്യമാവാം…സെക്‌സ് ചാറ്റിന് താല്പര്യം ഉണ്ടോ?,ഏത് ഡ്രസ്സാ ഇട്ടേക്കുന്നത്, എന്തിനേറെ അടി വസ്ത്രങ്ങളുടെ അളവുകോൽ എത്ര ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ.മിക്കപ്പോഴും ഇത്തരം ചോദ്യങ്ങൾ കേട്ടിരിക്കുന്നത് സ്ത്രീ ജനങ്ങൾ ആവാം… പുരുഷ കേസരികൾക്ക് ഇല്ല എന്ന് പറയാൻ ആവില്ല, അവരും നേരിടേണ്ടി വന്നിട്ടുണ്ട്.സെക്‌സ് ചാറ്റിനെ നമുക്ക് മൂന്നായി തരം തിരിക്കാം ആദ്യത്തേത്.
ഒരു പരിചയവും ഇല്ലാത്ത ഒരാളിൽ നിന്ന് ഒരു വാക്ക് പോലും പറയാത്തവരുടെ ഇൻബോക്സിൽ നോക്കുമ്പോൾ പലതരം അവരുടേത് എന്ന് അവകാശപെടുന്ന അവയവങ്ങളുടെ ചിത്രമോ, വീഡിയോയും കാണാൻ സാധിക്കുന്നുണ്ട്. ഇല്ലേൽ ആദ്യത്തെ മെസ്സേജ് തന്നെ സെക്‌സ് ചാറ്റ് താത്പര്യമുണ്ടോ എന്ന് ചോദിച്ചാവാം?
ഇവിടെയും നമുക്കൊന്നു തരം തിരിക്കാം..ഇവിടെയും ഉണ്ട് ഇരുതല വാളുകൾ ഇത്തരം മെസേജ് ഇല്ലേൽ ചിത്രം കാണുമ്പോൾ ആദ്യം നമുക്ക് അറപ്പ് തോന്നുമെങ്കിലും നമ്മുടെ ആത്മ സംയപനം പാലിച്ചു താൽപ്പര്യം ഇല്ല എന്ന് മറുപടി കൊടുക്കുമ്പോൾ ചിലർ അതോടെ മെസ്സേജ് അയക്കുന്നത് നിർത്തും. രണ്ടമാത്ത കൂട്ടർ വീണ്ടും വീണ്ടും ഇതേ പ്രവർത്തി ആവർത്തിക്കുന്നു…രണ്ടാമത്തത് .സംസാരിക്കുന്നു… അടുത്തറിയുന്നു പിന്നീട് ഒരവസരത്തിൽ അവർ പൊടിപ്പും തൊങ്ങലും വെച്ചു സംസാരിച്ചു അവരുടെ താല്പര്യം അറിയിക്കുന്നു. ചിലർ തുറന്നു പറയുന്നു നേരിട്ട്… പറഞ്ഞു പിടിച്ചു വരുമ്പോൾ ഒടുവിൽ അവസാനം ഈ സെക്‌സിൽ തന്നെ എത്തുന്നു
മൂന്നാമത്തത്….കാമുകി കാമുകന്മാരുടെ സെക്‌സ് ചാറ്റ്…സെക്‌സ് എന്നത് പ്രണയം പോലെ തന്നെ പരിശുദ്ധി നിറഞ്ഞ ഒന്നാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത് നമുക്ക് ആരോടും എപ്പോഴും തോന്നുമോ?
ജീവിതത്തിലെ പ്രണയത്തെ പോലും സൂക്ഷ്മമായി തിരഞ്ഞെടുക്കുന്ന നമ്മൾ ഇത്തരം കാര്യങ്ങളിൽ എത്രമാത്രം ഗാഢരൂപരായിരിക്കും എന്ന് ചിന്തിച്ചാൽ മതി…..സെക്‌സ് ചാറ്റ് ഒരിക്കലും തെറ്റാണ് എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. ആദ്യമേ പറയട്ടെ…ആദ്യത്തെ കേസിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല ശെരിയാണ്. ഒരു അടുപ്പമോ സംസാരമോ ഇല്ലാതെ നേരിട്ടു ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ബുദ്ധി ശൂന്യം ഇല്ലേൽ, പച്ച മലയാളത്തിൽ കഴപ്പ് എന്ന് തന്നെ പറയാം…ഇങ്ങനെ മെസ്സേജുകൾ അയകുന്നവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ കാര്യമായി തൂകി പിടിച്ചു ഫോട്ടോ എടുത്തു അയക്കുന്ന ഇത്തരം അവയവങ്ങൾ മറു വശത്തു നിൽക്കുന്ന ആളുകൾക്ക് എത്രയേറെ മാനസിക സംഘർഷമാണ് ഉണ്ടാകുന്നതെന്ന്.പക്ഷെ രണ്ടിലും മൂന്നിലും കാര്യങ്ങളുടെ കിടപ്പ് അങ്ങനെ അല്ല നിങ്ങൾ ഒരാൾ കൂടി അറിയാതെ പോലും കാരണമാവുകയാണ്.
അതേ ന്നെ….എന്റെ ആണുങ്ങളെ , പെണ്ണുങ്ങളെ നിങ്ങൾക്ക് താൽപ്പര്യം ഇല്ല എങ്കിൽ തുടക്കത്തിലേ നിയന്ത്രിക്കണമായിരുന്നു.ചുരുക്കി പറഞ്ഞാൽ രണ്ട് കൈ കൂട്ടി അടിച്ചാൽ മാത്രമേ ശബ്ദമുണ്ടാവുകയുള്ളൂ…നിങ്ങൾക്ക് താല്പര്യം ഇല്ല എങ്കിൽ സൂചന മൂന്നാമത്തെ കാര്യത്തിൽ പങ്കാളിയുമായുള്ള സെക്‌സ് ചാറ്റ്….
ഒരിക്കലും ഞാൻ അതിനെ തെറ്റാണ് എന്ന് വാദിക്കുക അല്ല. സ്വന്തം പെണ്ണിനോട് ഇല്ലേൽ സ്വന്തം ചെക്കനോട് രണ്ട് തുണ്ട് പറഞ്ഞില്ലേൽ എന്തിന് കൊള്ളാം എന്ന് ചിന്തിക്കുന്ന സുഹൃത്തുക്കളെ….മജയും മാംസസവും, ചോരയും, നീരും വികാര വിചാരങ്ങൾ ഉള്ള ഏതൊരു പങ്കാളിയും ചിന്തിക്കുന്നത് തന്നെയാണ് നിങ്ങളും ചിന്തിക്കുന്നത്.പക്ഷെ ഇങ്ങനെ ചിന്തിക്കുമ്പോൾ പരസ്പര താൽപ്പര്യം നോക്കി ആവണം ഇല്ല എങ്കിൽ തീർത്തും പ്രഹസനം മാത്രമാവും. ഒന്ന് ചിന്തിച്ചു നോക്കിയേ ഒരാളുടെ വികാര ചിന്തകൾക്ക് മറ്റൊരാൾക്ക് താല്പര്യമില്ലാതെ അടിയറവ് വെയ്ക്കണ്ട അവസ്ഥ.അതുകൊണ്ട് തന്നെ പൂർണമായ വിശ്വാസവും, സ്നേഹവും ചേരുന്നിടത്താണ് സെക്‌സ് എന്ന് മനസിലാക്കിയാൽ നന്ന്.അപ്പൊ വോകെ താങ്ക്സ്…😊😊
NB:- ചില വരികളിൽ എല്ലാം കടപ്പാട് ഉണ്ട് ട്ടാ….
പ്രത്യേക കടപ്പാട് ആന്റണി അന്തപ്പന്
വാൽകഷ്ണം :- കല്യാണം കഴിക്കാത്ത നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ നിങ്ങളോടായി എനിക്ക് പറയേണ്ടി വരും എവറസ്റ്റിന്റെ നീളം അളക്കാൻ അത് കയറണം എന്നില്ല 😜