വീട്ടിൽ ഒന്നും പാചകം ചെയ്യണ്ട, സ്വിഗ്ഗി മതി, എന്നാലെങ്കിലും ഡിവോഴ്‌സ് ഒഴിവാക്കൂ

91

ദി ഗ്രേറ്റ് ഇന്ത്യൻ അടുക്കള..!

രഘു ചുക്കത്ത്

സിനിമയിലെ സ്വാതന്ത്ര നൃത്തത്തിൽ നിന്നും തുടങ്ങാം.ഓർഗനൈസ്ഡ് ആയ ഒരു സിസ്റ്റം ആണ് നൃത്തം. ഇതുതന്നെയല്ലേ കുടുംബവും സമൂഹവും. അവിടെയും ചില ക്രമങ്ങൾ പാലിക്കേണ്ടെ? അത് പാലിക്കാനുള്ള വശം ഇല്ലാതെ പോയതാണ് നിമിഷയുടെ പ്രശ്‍നം.!
ഏതൊരു സംഘനൃത്തത്തിലും എല്ലാരും ഒരേ ടാലെന്റ്റ് ഉള്ളവരാകില്ല. ശരീര-മുഖ ഭംഗി വ്യത്വസ്തമാണ്. കഴിവുറ്റവർ നായികാ സ്ഥാനത്ത്. കുറഞ്ഞവർ ഔട്ടർ ലയറിൽ. ഇത് നൃത്ത ക്രമമാണ്. പരാതിയോ അപകർഷതയോ ഇല്ലാതെ അവർ ഒരേ മനസ്സോടെ ചുവടുകൾ വക്കുന്നു. ഒരേ സ്പിരിറ്റിൽ.

ചുവടു തെറ്റിയാൽ അഭംഗി. ഇടത്തോട്ടു ചുറ്റിത്തിരിയാൻ ക്രമപ്പെടുത്തിയവൾ അത് വലത്തോട്ടാക്കിയാൽ അരോചകം! അതിലൊരാൾക്ക് ചുവടുകൾ വക്കാൻ അറിയില്ലെങ്കിലും നൃത്തം അലങ്കോലപ്പെടും.നിമിഷ വീട്ടിൽ ചോറും കറിയും ഉണ്ടാക്കുന്നു എന്നതാണ് ഇതിലെ പീഠന പർവ്വം. ഇത് കാരണവർ ചെയ്യണം എന്നാണോ? വേലക്കാരിക്കും ബന്ധുവിനും നിമിഷയുടെ അമ്മക്കും അത് ജീവിതവൃത്തിയാണ്. അവർ അത് കൂളായി ചെയ്യുന്നു.ഫോൺ ചെയ്യുന്ന ഭാര്യക്ക് കട്ടൻ സൽക്കരിച്ച ഭർത്താവിനോട് ‘എഡോ എന്നത്തേയും പോലെ ഇന്നും താൻ നോൺ വെജ് ആണോ ഉണ്ടാക്കുന്നത്’ എന്ന് താക്കീതോടെ ചോദിക്കുന്ന ഭാര്യയെയാണ് സംവിധായകൻ മാതൃകാ ഭാര്യയായി കാണിക്കുന്നത്. ക്ഷമിക്കണം സംവിധായകാ.

ഇത് പുരുഷന്റെ കഥയും സ്ത്രീയുടെ കഥയും ആയികാണാതെ മനുഷ്യന്റെ കഥയായി കണ്ടുകൂടെ? ജോലിക്ക് ആഗ്രഹിച്ച നിമിഷയെ കാരണവർ വിലക്കുന്നു. ഇത് മലയാള സിനിമയിൽ ആദ്യത്തെ കാര്യമല്ല. അത് ശരിയുമല്ല തെറ്റുമല്ല. അതവൾക്ക് ധിക്കരിക്കാം. ഒരു പ്രശ്നവുമില്ല.സ്വയം കാര്യങ്ങളെ മാനേജ് ചെയ്യാൻ അറിയാതെ, ചീള് കാര്യങ്ങളെ വലുതാക്കി ജീവിതം ദുഷ്കരമാക്കുന്ന നിമിഷ എങ്ങിനെ മാതൃകാപരമാകും? അവൾ സഹതാപം അർഹിക്കുന്നു. അത് പരുഷാധിപത്യമോ ഒലക്കേടെ മൂടോ അല്ല. കഴിവുകുറഞ്ഞ മനുഷ്യന്റെ കാര്യമാണത്. കഴിവുകുറഞ്ഞ ആണിനും ജീവിതത്തിൽ ഇതുതന്നെ ഗതി. എപ്പോഴും പ്രതിസന്ധിയും തോൽവിയും. അതിന് ആരും പെണ്ണുങ്ങളെ പഴിക്കാറില്ല.

ഭക്തി കാര്യത്തിൽ വൃത്തി-ശുദ്ധി ഇവ ജിയോ ബേബിക്ക് വലിയ ശീലം ഉണ്ടാകാൻ വഴിയില്ല. എല്ലാവരും അങ്ങിനെയല്ല.
ഒരുകാര്യവുമില്ലാതെ മറ്റ് ആരാധനാ ബിംബങ്ങളെ മോശപ്പെടുത്താൻ ശ്രമിച്ചത് കാണുമ്പോൾ, ഒരു ജീർണ്ണ നേതൃത്വം വിട്ട കീഴ്ശ്വാസത്തിൽ മുഖം പൂഴ്ത്തി നിൽക്കുന്ന ഒരാളായി സംവിധായകൻ ചെറുതായിപ്പോയി.

Moral ഓഫ് ദി സ്റ്റോറി:
വീട്ടിൽ ഒന്നും പാചകം ചെയ്യണ്ട. swiggi മതി. ഡിവോഴ്‌സ് ഒഴിവാക്കൂ.