Raghuram Rajan (റിസർവ് ബാങ്ക് മുൻ ഗവർണർ )

കുരങ്ങന്റെ കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം. ഞാൻ കോൺഗ്രസ്സുകാരനല്ല, കമ്മ്യൂണിസ്റ്റുകാരനല്ല, മോദിഭക്തനുമല്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരു പൗരൻ അത്ര മാത്രം. കഴിഞ്ഞ 70 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. അതിനു വേണ്ടി ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും അഹോരാത്രം പ്രയത്നിച്ചിട്ടുമുണ്ട്. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ലോകത്തെ ഒരു അതി ശക്തിയായി നിലനിൽക്കുന്നത്.

മോദിജി ജനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ പാകിസ്താനോട് യുദ്ധത്തിൽ വിജയിച്ചിരുന്നു. മോദിജി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായിട്ടുണ്ട്. മോദിജി മുട്ടുകാലിൽ നടക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ ഗയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മോദിജി കൊള്ളിയും കോലും കളിക്കുന്ന കാലത്ത് തന്നെ ഇന്ത്യ ഭക്രാ കനാൽ നിർമിച്ചിട്ടുണ്ട്.

മോദിജി സ്കൂളിൽ പുസ്തകം മറിച്ചു കളിക്കുമ്പോൾ തന്നെ ഇന്ത്യ ന്യൂക്ലിയർ റിസർച് സെന്റർ ഉത്ഘാടനം ചെയ്‌തിരുന്നു.മോദിജി വിളക്കു കൊളുത്താൻ പഠിക്കുന്ന കാലത്ത് ഇന്ത്യ താരാപൂർ പരമാണു ഊർജ നിലയം തുടങ്ങിയിരുന്നു. മോദിജി തുണി ഉടുക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ AIIMS, IIT അതുപോലെ അനേകം സർവകലാശാലകൾ തുടങ്ങിയിരുന്നു. മോദിജി മൂക്ക്ചീന്തി പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ നവരത്ന കമ്പനികൾ സ്ഥാപിച്ചിരുന്നു. മോദിജി ശാഖകളിൽ ലാത്തി ചുഴറ്റി പഠിക്കുന്ന കാലത്ത് ഇന്ത്യയുടെ മുമ്പിൽ പാകിസ്ഥാന്റെ 1ലക്ഷം സൈനികർ കീഴടങ്ങിയിരുന്നു.ഇങ്ങനെ എത്രയെത്ര നേട്ടങ്ങൾ.

എന്നിട്ടും ചിലർ വിശ്വസിക്കുന്നത് , അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാം കഴിഞ്ഞ നാലു കൊല്ലം കൊണ്ടുണ്ടായതാണെന്ന്.എന്താല്ലേ ? സത്യത്തിൽ മോഡി വിതച്ചതു നാം കൊയ്യാൻ പോകുന്നതേയുള്ളൂ. കുരങ്ങന്റെ കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം. ഭാരതം നിങ്ങളുടേതെങ്കിൽ നിങ്ങളുടേതും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.