ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘ രഘു താത്ത ‘ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. കീർത്തി സുരേഷാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുമൻ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫാമിലി മാൻ എന്ന ജനപ്രിയ പരമ്പരയുടെ രചയിതാവായ സുമൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു യുവതി തന്റെ ദേശത്തിന്റെയും ജനങ്ങളുടെയും ഐഡന്റിറ്റി സംരക്ഷിക്കാനായി നടത്തുന്ന യാത്രയിൽ കണ്ടെത്തുന്ന സന്തോഷത്തിലൂടെയും രസകരമായ മുഹൂർത്തങ്ങളിലൂടെയുമാണ് കഥയുടെ പുരോഗതി.

കീർത്തി സുരേഷിനോപ്പം എം എസ് ഭാസ്‌കർ , ദേവദർശിനി, രവീന്ദ്ര വിജയ്, ആനന്ദ്സാമി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ യാമിനി യജ്ഞമൂർത്തിയും എഡിറ്റർ ടി എസ് സുരേഷും .  ഷോൺ റോൾഡനാണ് സംഗീതം.. കീർത്തി സുരേഷ് നായികയാകുന്ന ഈ ചിത്രത്തിലൂടെ ‘കെജിഎഫ്’, ‘കാന്താര’ നിർമ്മാതാക്കൾ കോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. വർക്ക് ഫ്രണ്ടിൽ, കീർത്തി സുരേഷ് അവസാനമായി അഭിനയിച്ചത് ‘ മാമന്നൻ ‘ എന്ന ചിത്രത്തിലാണ്, ‘ സൈറൺ ‘ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് , കൂടാതെ ‘റിവോൾവർ റീത്ത’, ‘ കന്നിവേദി ‘ എന്നിവയുൾപ്പെടെ രണ്ട് പ്രോജക്റ്റുകൾ കൂടിയുണ്ട്.

You May Also Like

കെ. എസ്. ചിത്ര ആദ്യമായി പിന്നണി പാടിയ സിനിമ എന്ന പ്രത്യേകത മാത്രമേ “അട്ടഹാസം”എന്ന സുകുമാരൻ ചിത്രത്തിന് പറയാനുള്ളൂ

വൈകി റിലീസ് ചെയ്ത ‘അട്ടഹാസം’ (1984) കെ.എസ്.ചിത്ര ആദ്യമായി പിന്നണി പാടിയ സിനിമ എന്ന പ്രത്യേകത…

ആ ശാപം ഗ്രാമത്തെ എങ്ങനെ വിഴുങ്ങുന്നു എന്നതാണ് ചിത്രം !

സിനിമാപാരിചയം The Cursed 2021/English Review by Vino കഴിഞ്ഞ വർഷം വന്ന തരക്കേടില്ലാത്ത ഒരു…

നയൻതാരയെ കിഡ്നാപ്പ് ചെയ്തു ബോളിവുഡിലേക്ക് കൊണ്ടുപോകുമെന്ന് ഷാരൂഖ്ഖാൻ 10 വര്ഷം മുൻപേ പറഞ്ഞിരുന്നു , വീഡിയോ വൈറലാകുന്നു

സംവിധായകൻ അറ്റ്ലീ സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാൻ വളരെ മികച്ച ബോക്സോഫീസ്…

ടൈറ്റാനിക് സിനിമയിൽ ജാക്ക് റോസിനെ കയറ്റി കിടത്തുന്ന ആ ഡോർ വൻതുകയ്ക്കു ലേലത്തിൽ പോയി

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…