Hari B ·

രഘുവരനും അൽഫോൻസച്ചനും

വില്ലനായി, ഒരു swag നായകനായി തെന്നിന്ത്യയിൽ ആ കാലഘട്ടത്തിൽ രഘുവരന്റെ പേര് വനോളമായിരുന്നു.അവിടെയെക്കാണ് ആ നടനെ ഒന്നുകൂടെ മിനുക്കി എടുക്കാൻ മലയാളത്തിൽ നിന്നും ആ സംവിധായകൻ എത്തി ചേരുന്നത്. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളെന്ന വിഖ്യാത നോവലിലെ ശക്തമായ കഥാപാത്രമായ അൽഫോൻസ് അച്ഛനാവൻ ലെനിൻ രാജേന്ദ്രൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

വരികളിലെ നായകന് ജീവൻ വെച്ചപ്പോൾ അവ തിരശീലയിലേക്ക് പലായനം ചെയ്തപ്പോൾ രഘുവരൻ അൽഫോൻസ്ച്ചനായി കഴിഞ്ഞിരുന്നു , പ്രൗഡമായ ഫ്രഞ്ച് കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമകളും പേറി ഇന്ദ്രജാലങ്ങൾ കൊണ്ട് മയ്യഴിയിലെ കുട്ടികളുടെയും അവയെ സ്വന്തം ജീവനായും സ്നേഹിയ്ക്കുന്ന എന്നാൽ സ്വ ഗ്രഹത്തിൽ പ്രാപ്തിയില്ലാത്ത ലക്ഷ്യമില്ലാത്ത അൽഫോൻസ് അച്ചന് മുഖവും ശരീരവും ശബ്ദവുമായി ആ മഹാ നടൻ .

തികച്ചും ഒരു കഥാപാത്രത്തെ കേന്ദ്രികരിക്കുന്നത് ആയിരുന്നില്ല ആ സിനിമ , മാഗി എന്ന അൽഫോൻസ് അച്ചന്റെ ഭാര്യയായി ശ്രീവിദ്യയും,മകളായ എൽസയായി മാളവികയും ,സുഹൃത്തായ കുമാരൻ വൈദ്യനായി തിലകനും അദ്ദേഹത്തിന്റെ മക്കൾ ആയി വിനീതും സുധീഷും ശശിയായും ശിവനായും വേഷ പകർച്ച നടത്തിയപ്പോൾ അൽഫോൻസ് അച്ചൻ എന്ന കഥാപാത്രം ഇവരെ എല്ലാം എതിരേൽക്കുന്ന കഥാപാത്രമായി രാജുവരൻ മാറുന്നു.

ഈ സിനിമക്ക് മികച്ച നടനുള്ള നോമിനേഷൻ ലഭിക്കുന്നതോടെ രഘുവരൻ നല്ല നടനായി തിളക്കം പ്രാപിച്ചിരുന്നു. ഈ സിനിമ കണ്ടതിന് ശേഷം ഒരിക്കൽ എനിക് തോന്നിട്ടുണ്ട് മഹാനായ ബംഗാളി സംവിധായകൻ സത്യജിത്ത് റായുടെ പെരുമാറ്റരീതി നന്നായി പ്രതിഫലിപ്പിക്കാൻ പറ്റുന്ന നടൻ രഘുവരൻ ആണെന്ന് ഒരിക്കൽ അത് സംഭഭിക്കുമെന്നു പ്രതീക്ഷ നൽകി.ഇതിനെല്ലാം കാരണമായത് ആ നടനിൽ അൽഫോൻസ് അച്ചൻ എന്ന കഥാപാത്രം വന്നതോടെയാണ്.

പലരും ഇന്നും ഈ സിനിമ കണ്ടിട്ടില്ല ചിലപ്പോ ഇതിന്റെ മെല്ലെ പൊക്കാവാം പ്രേക്ഷകരിൽ അധികം impact സംഭവിക്കാതെ ഇരിക്കുന്നത് .പക്ഷെ രഘുവരൻ എന്ന നടന്റെ പൊട്ടൻഷ്യൽ ശെരിക്കും മനസിലാക്കാൻ ഈ സിനിമ കൊണ്ട് സാധിക്കുമെന്ന് ഉറപ്പാണ്.

നബി:- ഈ സിനിമയിൽ രഘുവരന്റെ മക്കളായി അഭിനയിച്ച മാളവികയാണ് KGF യിൽ റോക്കി ഭായുടെ കഥ കേൾക്കുന്ന പത്ര പ്രവർത്തക.

You May Also Like

ആരാധകർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന ഫിയോന അല്ലിസന്റെ ഗ്ലാമർ ചിത്രങ്ങൾ

സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് ഫിയോന അല്ലിസൺ അറിയപ്പെടുന്നത്. ഫ്രഞ്ച് മോഡൽ ആണ് താരം.തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും…

“രോഹിണി ഹട്ടംഗഡി, ദഗ്ഗുബട്ടി വെങ്കിടേഷ് തുടങ്ങിയവരോടാണ്, ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയാണെങ്കിൽ വല്ല തൊഴിലുറപ്പിനും പോണം ഹേ”

കിസീ കാ ഭായ്, കിസീ കി ജാൻ. ട്രോൾ റിവ്യൂ  (സ്വന്തം റിസ്ക്കിൽ കാണുക) Raj…

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ !

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ ! ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27…

‘സിയ’ ഒഫീഷ്യൽ ട്രെയിലർ

മസാൻ, ആംഖോം ദേഖി, ന്യൂട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ മനീഷ് മുന്ദ്ര ആദ്യമായി സംവിധാനം ചെയ്ത…