എന്താണ് മനുഷ്യരുടെ ജീവിതത്തിന്റെ ലക്ഷ്യം
————————-
പലരും സ്വയം ചോദിച്ചിട്ടുണ്ടാവാനിടയുള്ള ഒരു ചോദ്യമാണ് ഇത്. ഭൂമിയിലെ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ. സയന്‍സിന്റെ മറുപടി ലളിതമാണ്. റീ പ്രൊഡക്ഷന്‍. ജീനിന്റെ പകര്‍പ്പുകളുണ്ടാക്കുക അത് മാത്രമാണ് ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ പറയാവുന്ന ഉത്തരം.
ജൈവശാസ്ത്ര പരമായി നോക്കിയാല്‍ റീ പ്രൊഡക്ഷനുള്ള സെക്സിലേക്കെത്തിക്കാനുള്ള ഉപാധിയാണ് പ്രണയം. പ്രണയത്തിന് വേണ്ടിയാണോ സെക്സ് അതോ സെക്സിന് വേണ്ടിയാണോ പ്രണയം എന്നത് ഒരു തര്‍ക്ക വിഷയമാണ്. എന്ന് മുതലായിരിക്കാം മനുഷ്യന് പ്രണയം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നിങ്ങള്‍ക്ക് ഒരാളോട് പ്രണയമുണ്ടെന്ന് മനസ്സിലാവാന്‍ എത്ര സമയമെടുക്കും.?
..
ഏകദേശം 90 സെക്കന്റിനും രണ്ടു മിനിട്ടിനും ഇടയിലുള്ള സമയം കൊണ്ട് നിങ്ങളൊരാളുമായി ക്രഷിലായേക്കാമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.എന്തൊക്കെയാണ് അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് പരിശോധിക്കുന്നത് കൌതുക കരമാണ് നിങ്ങളെ ഇമ്പ്രസ് ചെയ്യിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കു വെക്കുന്ന ഘടകം ടാര്‍ജെറ്റിന്റെ ബോഡി ലാങേജാണത്രേ
55 ശതമാനത്തോളം വരും ശരീരഭാഷയുടെ പ്രാധാന്യം. നൃത്തം ചെയ്യുന്നവരോട് പ്രണയം തോന്നുന്നതില്‍ വലിയ അദ്ഭുദമില്ല.രണ്ടാമത് വരുന്ന ഘടകം ടാര്‍ജെറ്റിന്റെ സംസാരത്തിന്റെ വേഗതയും ടോണുമാണത്രേ .38 ശതമാനത്തോളമാണ് ഇത് സ്വാധീനം ചെല്ുത്തുന്നത് !
ബുദ്ധി ജീവികള്‍ എക്സ്ക്യൂസ് നിങ്ങളെന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ച് നിങ്ങളുമായി പ്രണയബദ്ധരാവാനുള്ള ചാന്‍സ് വെറും ഏഴു ശതമാനം മാത്രമേ ഉള്ളൂ.എന്ന് വിചാരിച്ച് വിഷമിക്കണ്ട ലോകത്ത് 93 ശതമാനത്തിലധികം ആളുകള്‍ അന്ധവിശ്വാസികളാണല്ലോ
ഇനി പ്രണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
ആദ്യഘട്ടമെന്നത് എല്ലാവര്ക്കു മറിയാവുന്നത് പോലെ ലൈംഗികാര്‍ഷണം തന്നെയാണ്. ഈ ഘട്ടതിലാണ് ടെസ്റ്റിസ്റ്റീറോണിനും ഈസ്ട്രജനും അത്യാവശ്യം നല്ല പണിയുള്ളത്
രണ്ടാം ഘട്ടമാണ് ആകര്‍ഷണം. ഈ ഘട്ടത്തില്‍ പ്രണയം തോന്നുന്ന വ്യക്തിയോടുള്ള ബന്ധം ഉറക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററുകളായ അഡ്രിനാലിന്‍, ഡോപമിന്‍ സെറോടോണിന്‍ ഒക്കെ ഈ ഘട്ടത്തില്‍ കൂടുതല്‍ ക്രിയാത്മകമാവും. സ്ട്െസ് റിലീസ് സമയത്ത് ഉണ്ടാവുന്ന അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ എന്നിവയുടെ അമിതമായ അളവാണ് പെട്ടെന്ന് നിങ്ങളുടെ പ്രണയ ഭാജനത്തെ കാണുമ്പോള്‍ വിയര്‍ക്കാനും തൊണ്ട വരളാനും രക്തയോട്ടം കൂടാനും കാരണമാവുന്നത്.
അത് പോലെ ഡോപമിന്‍ നമുക്കറിയാം അതിയായ ആഹ്ലാദം പ്രധാനം ചെയ്യുന്ന ഈ കെമിക്കലും ഈ സമയത്ത് ഉദ്പാദിപ്പിക്കപ്പെടും. ഏതാണ്ട് കൊക്കെയ്ന്‍ അടിച്ചാല്‍ കിട്ടുന്ന സന്തോഷവും പുകവലി അഡിക്റ്റാവാന്‍ കാരണമാവുന്നതെന്ന് അനുമാനിക്കുന്ന അതേ കെമിക്കലാണ് ഡോപമിന്‍. അതുകൊണ്ടാണ് ആ സമയങ്ങളില്‍ നാം സ്വര്‍ഗത്തിലോ അതോ സ്വപ്നത്തിലോ എന്ന് സംശയിച്ച് പോവുന്നതെന്ന് മനശ്ശാസ്ത്രജ്ഞര് വിലയിരുത്തുന്നു.
ഈ സമയത്ത് ഉറക്കം കുറയല്‍, ഭക്ഷണ വിരക്തി,അതിയായ ഊര്‍ജ്ജം, പുതിയ ബന്ധത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങളെ പോലും ശ്രദ്ധിക്കുന്നതും അതില്‍ സന്തോഷിക്കുന്നതുമായ പ്രവണത കാണുന്നത്. .
പ്രണയം നിങ്ങളുടെ ചിന്താരീതിയെ മാറ്റിമറിക്കുന്നു
അതെ പ്രണയം നാം ചിന്തിക്കുന്ന രീതി തന്നെ മാറ്റുന്നു!!!!
ഇറ്റലിയില്‍ ഒരു കൂട്ടം സൈക്യാട്രിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആറ് മാസമായി ഭ്രാന്തമായ പ്രണയത്തിലകപ്പെട്ട ഇരുപതോളം ജോഡികളെ പഠനത്തിന് വിധേയമാക്കിയ പിസ യൂണിവേഴ്സിറ്റിയിലെ ഡോ.ഡൊണ്ടേല മറാസിറ്റി പറയുന്നത് തീവൃമായി ലവറിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നവരില്‍ കാണുന്ന ബ്രെയിന്‍ ആക്ടിവിറ്റി മാനസിക രോഗമായ ഒബ്സെസ്സീവ് കമ്പള്‍സീവ് ഡിസോര്ടറിന് സമമാണത്രേ..ചെയ്ത് കാര്യങ്ങള്‍ വീണ്ടും വീണ്ടും ശരിയായോ എന്ന് പരിശോധിക്കുന്ന ത് മുതല്‍ ആത്മഹത്യാ പ്രേരണ വരെ ലക്ഷണമായി വരുന്ന മാനസിക രോഗമാണ് ഓസിഡി.
പുതുതായി പ്രണയബന്ധത്തിലകപ്പെടുന്നവര് പങ്കാളിയെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..
ഞാന്‍ ഇതു വരെ കണ്ടതില്‍ വെച്ചേറ്റവും സുന്ദരി, അല്ലെങ്കില്‍ ഇതുപോലെ നല്ലൊരു ഹൃദയമുള്ളൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല..ഇങ്ങനെ പോവും പ്രണയിനിയെ പുകഴ്തത്തലുകളല്ലേ…
പ്രണയം ഭ്രാന്തമായ
ഈ ലെവലിലെത്തുമ്പോള്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.
അറ്റാച്ച്മെന്റ് അഥവാ ബന്ധനം..
പ്രണയത്തെ പുതിയ അര്ഥതലത്തിലേക്ക് എത്തിക്കുന്ന വിധം അടുപ്പമാകുന്ന ഘട്ടമാണിത്. വിവാഹം ലിവിങ് ടുഗെദര്‍ കുട്ടികള്‍ എന്നൊക്കെ ചിന്തിക്കുന്ന ഘട്ടം. ഓക്സിടോസിനും വാസോപ്രസിനുമാണ് ഈ ഘട്ടത്തില്‍ കളിക്കുന്നത്.
..
ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുടെ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍. പ്രണയഭാജനത്തോട് കൂടുതല്‍ അഗാധമായി അടുക്കുന്ന ഘട്ടമാണിത്. എത്ര തവണ ശാരിരിക ബന്ധം നടക്കുന്നോ അത്രയും ആഴത്തില്‍ ബന്ധം ഉറക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഓക്സിടോസിന്‍ തന്നെയാണ് മാതാവിന് കുട്ടിയോടുള്ള സ്നേഹവും നിലനിര്‍ത്തുന്നത്. അതുപോലെ തന്നെ പ്രാധാന്യമുള്ള ഹോര്‍മോണാണ് വാസോപ്രസിന്‍. വാസോപ്രസിന്‍ ഉദ്പാനം കുറച്ച് എലികളില്‍ നടത്തിയ പരീക്ഷണിത്തില് പങ്കാ ളിയോടുള്ള ആരാധനയും ഇഷ്ടവും കുറയാന്‍ ഇത് കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
34 മിനിട്ടിനുള്ളില്‍ പ്രണയിക്കാം
ജന്മാന്തരങ്ങളായുള്ള ബന്ധം കെമിസ്ട്രി എന്നൊക്കെയുള്ള കാല്പനികള സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പ്രണയത്തിന് വഴി വളരെ എളുപ്പമാണ്. മുപ്പത്തിനാല് മിനിട്ട് നീളുന്ന ലളിതമായ മൂന്ന് സ്റ്റെപ്പുകള്ക്കുള്ളില് പ്രണയം നേടാമെന്ന്പ ഒരു പഠനം .താഴെ പറയുന്നതാണാ മൂന്ന് പടികള്‍
..
1.തീരെ അപരിചിതയായ ഒരു വ്യക്തിയെ കണ്ടെത്തുക
2.അര മണിക്കൂര്‍ ഒരുമിച്ച് ചിലവഴിച്ച് നിങ്ങളെക്കുറിച്ചുള്ള ഏറ്റവും സ്വാകര്യമായ കാര്യങ്ങള്‍ വരെ അയാളോട് പങ്കു വെക്കുക.
3.നാലു മിനിട്ടോളം നിശ്ശബ്ദരായി കണ്ണുകള്‍ തമ്മില്‍ നോക്കിയിരിക്കുക.
യോര്‍ക്ക് സൈക്കോളിജിസ്റ്റ് പ്രൊ. ആര്‍തര്‍ ഇത് വച്ച് നടത്തിയ പഠനത്തില്‍ 34 മിനിട്ട് നീളുന്ന മേലെ പറയുന്ന പരീക്ഷണം നടത്തിയവരില്‍ ഭൂരിഭാഗം പേരും അഗാധമായ പ്രണയത്തില്‍ അകപ്പെട്ടെത്ര. അതില്‍ ചിലരുടെ ബന്ധം വിവാഹത്തിലും എത്തി.ഇനി പറയൂ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് സേതുവിന് മിനിയോട് പ്രണയം നഷ്ടപ്പെട്ടത് എന്തു കൊണ്ടാവാം…