ഞാൻ ഇസ്ലാം ആണെന്ന് പറയുന്ന സംഘിയും, ഞാൻ ഹിന്ദു ആണെന്ന് പറയുന്ന സുഡാപ്പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ

83

മതവികാരം വൃണപ്പെടുത്തിയത് കാരണം പഴുത്തു ചീഞ്ഞു കാൻസറായി എന്നാരോപിച്ചു രഹ്നാഫാത്തിമയ്‌ക്കെതിരെ വീണ്ടും വർഗ്ഗീയവാദികൾ കേസുകൊടുത്തു . രഹ്‌നയുടെ കുറിപ്പ് വായിക്കാം

“പശുവിനെ കച്ചവടം ചെയ്‌തെന്ന് പറഞ്ഞു നോർത്ത് ഇന്ത്യയിൽ ആളെ കൊന്നപ്പോൾ നമ്മൾ ആദ്യം ഞെട്ടി, വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ അത്‌ സ്വാഭാവികം ആയി നമ്മെ ഞെട്ടിക്കാതായി, പിന്നെ ആശ്വസിച്ചു കേരളത്തിൽ അങ്ങനെ വരില്ല എന്ന്. പിന്നീട് പശുവിറച്ചി കഴിച്ചെന്നാരോപിച്ചു ഇസ്ലാം മതസ്ഥനെ തല്ലി കൊന്നപ്പോൾ നമ്മൾ നിശബ്ദരായി പിന്നീട് അയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആമാശയത്തിൽ ആട് ഇറച്ചി ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ നമ്മൾ പറഞ്ഞു ശ്ശോ പാവം.പശു ഇറച്ചി അല്ലായിരുന്നത്രെ അയാൾ കഴിച്ചത് അതുകൊണ്ട്… കൊല്ലാൻ പാടില്ലായിരുന്നു.

അടുത്ത ഘട്ടം കച്ചവടം ചെയ്യാൻ പശുക്കളുമായി പോകുന്ന വണ്ടി തടഞ്ഞു നിർത്തി 2കുട്ടികളെ തല്ലി കെട്ടി തൂക്കിയപ്പോഴേക്കും നമ്മുടെ പ്രതികരണ ശേഷി എല്ലാം നഷ്ടമായിരുന്നു. കാരണം നമ്മൾ സേഫ് ആയിരുന്നു. ഇന്നിതാ ഏത് മതസ്ഥർക്കും കയറാവുന്ന ശബരിമല കയറിയ എന്റെ പേര് വെച്ച് ഇസ്ലാം ഹിന്ദുവികാരം വ്രണപ്പെടുത്തി എന്നും പറഞ്ഞു കേസ് ആക്കി, അത്‌ നിലനിൽക്കാതെ വന്നപ്പോൾ എന്റെ ജോലി കളഞ്ഞു, അതിലും ഞാൻ തളരാഞ്ഞപ്പോൾ 3മാസം മുൻപ് ഞാൻ ഇട്ട ഒരു മലയാളം പാചക വീഡിയോ എടുത്തു വർഗീയവികാരം ഇളക്കി വിടുന്ന രീതിയിൽ മുസ്ലീം പെണ്ണ് ഹിന്ദു ദൈവത്തെ അപമാനിച്ചു എന്ന തരത്തിൽ ഹിന്ദിയിലേക്ക് പരിഭാഷ പെടുത്തികൊടുത്തു. വർഗ്ഗീയത ഇളക്കിവിട്ട് അതും എന്റെ മേലേക്ക് ചാർത്താൻ ശ്രമിക്കുന്നു (പണ്ട് ഹിന്ദുവർഗീയ വാദികൾ തന്നെ പശുവിനെ കൊന്ന് അമ്പലത്തിൽ കൊണ്ടിട്ട് അത്‌ ഇസ്ലാം മതക്കാർ ചെയ്‌തെന്ന് പറഞ്ഞു പരത്തി മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച പോലെ തന്നെ.) എന്റെ പേരിൽ 8സംസ്ഥാനത്തു 28കേസും പോരാഞ്ഞിട്ട് ഇവിടെ 2കേസും കൊടുത്തിട്ടുണ്ടത്രെ.

അപ്പോഴും നമ്മൾ മൂക്കത്ത് വിരൽ വെച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു ആ പെണ്ണിന് എന്തിന്റെ കേടാണ്? സംഘികൾ പറയുന്ന പോലെ അടങ്ങി ഒതുങ്ങി, സദാചാരവും മുറുകെ പിടിച്ചു, അവർ പറയുന്ന വസ്ത്രവും ധരിച്ചു, അവർ അനുവദിക്കുന്ന ഭക്ഷണവും കഴിച്ചു, അവർ അനുവദിച്ചു തരുന്ന സ്വാതന്ത്ര്യത്തിൽ കഴിഞ്ഞാൽ പോരായിരുന്നോ? ഏയ്‌ അവള് ആള് ശരിയല്ല. പേരിനും പ്രസക്തിക്കും വേണ്ടിയാണ്…, അവൾ മറ്റവളാണ്…, വേശ്യയാണ്.., കണ്ടോ കുലയായ എന്നെയൊന്നും ആരും ഉപദ്രവിക്കുന്നില്ലല്ലോ?. ഇസ്ലാം മതത്തിന്റെ മൊത്തക്കച്ചവടക്കാർ ഓള് മ്മടെ ആളല്ല സൂര്യഗായത്രി ആണ് മ്മളെ ബാധിക്കില്ല എന്ന് പറഞ്ഞു ആശ്വസിക്കാൻ ശ്രമിക്കുന്നു.

അവൾ സംഘപരിവാറുമായി ഗൂഢാലോചന നടത്തിയവൾ ആണ് അവളുടെ കെട്ടിയവൻ ജനം tv ജോലിക്കാരനാണ് ഇതൊന്നും നമ്മളുടെ നേരെ അല്ല നമ്മളെ ബാധിക്കില്ല എന്നും പറഞ്ഞു സ്വയം നുണയുണ്ടാക്കി വിശ്വസിച്ചു സൈബർ സഖാക്കളും ആശ്വസിച്ചു നെടുവീർപ്പ് ഇടുന്നു. എന്നിലെ ‘വ്യക്തിയെയും’, ‘വ്യക്തിത്വത്തെയും’, ‘വെക്തി സ്വാതന്ത്ര്യത്തെയും’, എന്റെ ‘മൗലീക
അവകാശങ്ങളെയും’ കാണാതെ/നിരാകരിച്ചുകൊണ്ട് ഞാൻ ഇസ്ലാം ആണെന്ന് പറയുന്ന സംഘിയും.., അല്ല ഞാൻ ഹിന്ദു ആണെന്ന് പറയുന്ന സുഡാപ്പിയും…, ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണ്. അത്‌ പോലെ തങ്ങളുടെ ആളല്ല എന്ന് പറഞ്ഞു അവഗണിക്കുന്ന വോട്ട് രാഷ്ട്രീയ കൊങ്കിയും കമ്മിയും എല്ലാം ഫാസിസം പിടിമുറുകുന്നത് അറിഞ്ഞിട്ടും തങ്ങൾ സെഫാണ് എന്ന മൂഢ വിശ്വാസത്തിൽ അഭിരമിക്കുന്നവരത്രെ… സ്വർഗ്ഗത്തിലെക്ക് ഉള്ള കോണിയും ആയി നടക്കുന്ന മൂരിലീഗിന് ഞാൻ പണ്ടേ നരകത്തിലെ വിറക് കൊള്ളി ആണല്ലോ.അതേ രാഷ്ട്രീയവും നീതിയും അത്‌ പുരുഷന് ഉള്ളതാണ്, അവർ അനുവദിക്കുന്നതെ പെണ്ണ് പറയാവൂ, ചോദിക്കാവൂ, പ്രവർത്തിക്കാവൂ … എന്ന് തന്നെയല്ലേ നമ്മളും പറയാതെ പറയുന്നത്?”