കേരളത്തിലെ സംഘിയും കമ്മിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ?

205

തമാശരൂപേണ രഹ്നാഫാത്തിമ അവതരിപ്പിച്ച കാര്യം അത്ര നിസാരമല്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലേക്കു പോകാൻ തയ്യാറായ യുവതികളുടെ ഉത്തരവാദിത്തം പരസ്പരം കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഈ രണ്ടു കേഡർ പാർട്ടികളും. ആക്ടിവിസ്റ്റുകളോട് പുച്ഛം ഈ രണ്ടുകൂട്ടരുടെയും ശീലമായിക്കഴിഞ്ഞു. സംഘ്പരിവാറുകാർ പൊതുവെ പുരോഗമനവിരുദ്ധരാണ് എന്ന് ഏവർക്കും അറിയാം എന്നാൽ വനിതാമതിലു കെട്ടി നവോഥാനം പറഞ്ഞവർ ശബരിമല വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളികൾ അതാ രഹസ്യമല്ല. പുരോഗമനമൊക്കെ ശരിതന്നെ നമുക്ക് റിസ്ക്ക് എടുക്കാൻ വയ്യ, വിശ്വാസികൾ എതിരാകും. എന്നതാണ് സിപിഎമ്മിന്റെ ഉള്ളിലിരുപ്പ്. ഇപ്പോഴത്തെ കോടതിവിധിയിൽ അവർ ആശ്വാസംകൊള്ളുകയും ചെയുന്നു. വിശാല ബഞ്ചിന്റെ വിധി വരുന്നതുവരെ യുവതീപ്രവേശനം അനുവദിക്കണ്ട എന്നാണു എൽ.ഡി.എഫിന്റെ കുലപുരുഷമന്ത്രിമാർ പറയുന്നത്. കഴിഞ്ഞദിവസം ബിന്ദുഅമ്മിണിയുടെ നേർക്കുണ്ടായ കുരുമുളക് പ്രയോഗത്തെ കുറിച്ച് മന്ത്രി എംഎം മണി ഫേസ് ബുക്കിൽ എഴുതിയത് തികച്ചും ഹീനമായ പരിഹാസത്തോടെയായിരുന്നു. ബിന്ദുവും സംഘ്പരിവാറുകാരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ്റ് എന്നുവരെ പറഞ്ഞു. ഈ സാഹചര്യത്തിൽ രഹ്‌നയുടെ ഈ പോസ്റ്റ് അനിവാര്യമാകുന്നു.

Rahna Fathima

കേരളത്തിലെ സംഘിയും കമ്മിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ?

എന്റെ ചില നിരീക്ഷണങ്ങൾ, തെറ്റുണ്ടെങ്കിൽ തിരുത്താം :-

1)സ്ത്രീയുടെ മുഖത്തു മുളക് സ്പ്രേ ചെയ്യുന്നവൻ സംഘി, അതിനെ ന്യായീകരിച്ചു പുണ്യാഹം ആക്കുന്നവൻ കമ്മി . (മലക്ക് പോകാൻ വരുന്ന സ്ത്രീകൾ അക്രമിക്കപ്പെടേണ്ടവർ ആണെന്ന കാര്യത്തിൽ 2കൂട്ടർക്കും മന്ത്രിക്കും മുൻമന്ത്രി പുത്രനും എല്ലാം ഒരേ സ്വരം)

2) ശബരിമല കയറുന്ന സ്ത്രീകൾ bjp ക്കാർ കൊണ്ടുവരുന്നവർ ആണെന്ന് പറയുന്നവർ കമ്മി , പിണറായി ആണ് സ്ത്രീകളെ മലക്ക് കയറ്റുന്നത് എന്നു പറയുന്നവർ സംഘി (തനിയെ ഒരുസ്ത്രീക്ക് ചിന്തിച്ചു തീരുമാനമെടുക്കാൻ കഴിയുമെന്ന് 2കൂട്ടരും കരുതുന്നില്ല )

3) 56ഇഞ്ച് മാഹാത്മ്യം വിളമ്പുന്നവൻ സംഘി, ഇരട്ടചങ്കിന്റെ പുരുഷത്വം പൊക്കിപ്പിടിക്കുന്നവൻ കമ്മി.

4) ഒരു പാർട്ടിയുടെയും ചട്ടക്കൂടിൽ നിന്നല്ലാതെ പ്രതികരിക്കുന്ന സ്ത്രീകളെ അർബൻ നക്സൽ എന്നു വിളിക്കുന്നത് സംഘി, മാവോയിസ്റ്റ് ലേബൽ കുത്തിയവരെ വെടിവെച്ചു കൊല്ലുന്നത് ന്യായീകരിക്കുന്നത് കമ്മി.

5)മുസ്ലീങ്ങൾ തീവ്രവാദികൾ ആണെന്ന് പറഞ്ഞിരുന്നത് സംഘി, തീവ്രവാദികൾ മുസ്ലീങ്ങൾ ആണെന്ന് ഇപ്പോൾ പറയുന്നതതും uapa ചാർത്തി ജയിലിൽ അടക്കുന്നതും കമ്മി.

6) ദുരചാര സംരക്ഷണം നടത്തിയിരുന്നത് സംഘി, ഇപ്പോൾ ആചാരം സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് കമ്മി.

7)പിന്നോക്ക സംവരണം എതിരിക്കുന്നത് സംഘി, മുന്നോക്ക സംവരണം സപ്പോര്ട്ട് ചെയ്യുന്നത് കമ്മി.

8) ചുവപ്പ് കളസം ഇടുന്നത് കമ്മി, പുരോഗമനം കൂടി ചുവപ്പ് നരച്ചു കാവി ആയാൽ സംഘി.

9) ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കണം എന്നു പറഞ്ഞു കേസ് കൊടുത്തു വിധി വാങ്ങി, അത് നടപ്പാക്കുന്നതിനെതിരെ ആർത്തവ ലഹള ഉണ്ടാക്കുന്നത് സംഘി, സ്ത്രീകളെ ശബരിമലയിൽ കയറ്റണം എന്നു സുപ്രീം കോർട്ടിൽ സത്യവാങ്മൂലം കൊടുത്തു ഇപ്പോൾ സ്ത്രീകളെ മലയിൽ പോലീസിനെ വെച്ചു തടഞ്ഞു തിരിച്ചയക്കുന്നത് കമ്മി

10) ശബരിമല കയറുന്ന സ്ത്രീകൾക്ക് കമ്യൂണിസ്റ്റ് ബന്ധം കണ്ടുപിടിക്കുന്നത് സംഘി, bjp അജണ്ട എന്നാരോപിച്ചു പ്രചരിപ്പിക്കുന്നത് കമ്മി.

പ്രത്യേകിച്ച് നിലപാട് ഇല്ലാത്ത ‘yes’ or ‘no’ എന്നു ചോദിച്ചാൽ ‘or’ എന്നു പറയുന്ന കൊങ്കികളെ പറ്റി ഇവിടെ പ്രത്യേകിച്ച് പറയേണ്ട ആവശ്യം പോലും ഇല്ല എന്ന് കരുതുന്നു.