Rahul Bhaskaran

സുലൈമാനും ദേവർമഠം നാരായണനും

മാലിക് നെ പലരും വടചെെന്നെയുമായും നായകൻ ഉമായി ഒക്കെ താരതമ്യം ചെയ്ത് കണ്ടു. എന്നാൽ പടം കണ്ട് കൊണ്ടിരുന്നപ്പോൾ എനിക്ക് പെട്ടെന്ന് സാദ്യശ്യം തോന്നിയത് രഞ്ജിത്ത്-മമ്മൂട്ടി combo യിലെ പ്രജാപതിയാണ്…

സുലൈമാനും നാരായണനും തന്റേതായ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയവരാണ്.. ജനാധിപത്യ നീതിന്യായ വ്യവസ്ഥകൾക്ക് തങ്ങളുടെ സാമ്രാജ്യത്തിൽ പ്രതിരോധം തീർക്കുന്നവർ.മാലോകരെല്ലാം ഒന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന ചക്രവർത്തിമാരുടെ കാലത്തുനിന്നും അധ:കൃതർ ഉൾപ്പടെ യുള്ളവർക്ക് അധികാരം കിട്ടിയതാണ് ഇന്നിന്റെ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പ്രജാപതിയിൽ പറഞ്ഞു വക്കുന്നത്.. മാലിക്കിലും സ്ഥിതി മറ്റൊന്നല്ല.. ഇരു മതസ്ഥരും സാഹോദര്യത്തോടെ കഴിയുന്നിടത്ത് രാഷ്ട്രീയക്കാരും പോലീസും ഉദ്യോഗസ്ഥ വൃന്ദവും ആണ് അവിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത്.. ഈ ദുഷിച്ച ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദങ്ങളോട് ഇടപെട്ട് ‘അശുദ്ധരാകാതെ’ തങ്ങളുടെ പ്രജകളെ കാത്ത് സൂക്ഷിക്കുന്നവരാണ് സുലൈമാനും നാരായണനും …

കോള, beer പോലുള്ള മാലിന്യങ്ങൾ തന്റെ നാടിന്റ പുണ്യസംസ്ക്കാരത്തെ ഇല്ലാതാക്കുമോ എന്ന ഭയം നാരയണനുണ്ട് … തീരദേശ ഹൈവേ പോലുള്ള പരിഷ്കാരങ്ങൾ ജനങ്ങളെ നാഗരികതയുമായി ഇടപെടുത്തി തന്റെ സാമ്രാജ്യം ശിഥിലമാക്കുവാൻ കാരണമാകുമോ എന്ന് സുലൈമാനും ഭയപ്പെടുന്നു.. ഇരുവരുടെയും അടിസ്ഥാന പ്രശ്നം വ്യക്തിപരമോ കുടുംബപരമോ ആണ് ..തന്റെ പിതാവിന്റെ ഖബറിനു മുകളിലുള്ള മാല്യന്യക്കൂമ്പാരമാണ് സുലൈമാന്റെ പ്രതിരോധത്തിന് വെള്ളവും വളവും നൽകിയത്… അവിടെ ഒരു സ്കൂൾ എന്ന സ്വപ്ന സാക്ഷാത്കാരമാണ് അയാളെ ‘അലിക്ക’ ആക്കിയത്…(ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തന്നെയല്ലെ നാളത്തെ കളക്ടറും പോലീസും മന്ത്രിമാരുമൊക്കെ ആകേണ്ടത് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു…കാരണം സ്കൂൾ ഉണ്ടെങ്കിലും കുട്ടികളെ കള്ളക്കടത്ത് പോലുള്ള സ്വയം തൊഴിൽ പരിശീലിപ്പിക്കുന്നതിനാണ് സുലൈമാന് താൽപ്പര്യം.) നാരായണനാകട്ടെ അമ്മയുടെ കണ്ണീര് കണ്ട് ദുഷ്ടനായ പിതാവിനെ കൊല്ലാൻ കത്തിയെടുത്തവനാണ്.. എന്നാൽ തന്റെ ലക്ഷ്യം മറ്റാരോ നിറവേറ്റുകയും അങ്ങനെ കിട്ടിയ സാമ്രാജ്യം പൊന്നുപോലെ കാത്തു സൂക്ഷിക്കുന്നവനാണ്..ഇത്തരത്തിൽ സുലൈമാനും ദേവർമഠം നാരായണനും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായിട്ടാണ് എനിക്ക് തോന്നിയത് ….

You May Also Like

20 വര്‍ഷത്തിനു ശേഷം ടോണി കുട്ടനും ടിടിയും വീണ്ടും കണ്ടുമുട്ടി, പിന്നെ പാടി

മോഹന്‍ലാല്‍ നായകനാകുന്ന കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അവിചാരിതമായി ആ രസകരമായ സംഭവം നടന്നത്

അപ്പുട്ടിമാമ

” ഡാ …അന്റെ അപ്പുട്ടിണ്ട് കയറെടുത്തു പറുങ്കുച്ചിടെ മോളില്‍ കേറിട്ടു … തുങ്ങിച്ചാവാനത്രേ ‘ രാവിലെ കിട്ടിയ ഒരു കുറ്റി പുട്ട് തൊണ്ടയില്‍ കുരുങ്ങി കണ്ണുംതുറിച്ചി രിക്കുമ്പോഴാണ് മാധവേട്ടന്‍ ഓടിക്കിതച്ചെത്തി ഇത് അറിയിച്ചത്. സ്വന്തം ജീവന്‍ കട്ടപ്പുറത്തു കയറാതിരിക്കാന്‍ കുറച്ചു വെള്ളം വായിലോഴിച്ചു പുട്ടിനെ കുതിര്‍ത്തിറക്കാന്‍ ശ്രമിച്ചു. പക്ഷെ ഇറങ്ങുന്നില്ല . ഞാന്‍ ദയനീയമായി മാധവേട്ടനെ നോക്കി. ” ഈയ്യെന്താ..ആളെ നോക്കി പേടിപ്പിക്കണേ..?’ മാധവേട്ടന്‍ ഒരടി പുറകോട്ടു വച്ചു..

വയറില്‍ തീയായ് മാറുന്ന കാലം

ഇന്ന് നക്ഷത്ര ഹോട്ടലിലെ മെനുവില്‍ തൂവല്‍ തൊപ്പിയും വെച്ച് ഗമയില്‍ ഇരിക്കുന്ന കപ്പയും വാങ്ങി പുറത്തിറങ്ങി ഹൈവേ മുറിച്ചു കടന്ന്‍ ഇടനിരത്തില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ചെറിയൊരു കുടുംബ തര്‍ക്കം.

ഷെയിൻ നിഗം കോളിവുഡിലേക്ക് :”മദ്രാസ്‌കാരൻ” പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

ഷെയിൻ നിഗം കോളിവുഡിലേക്ക് :”മദ്രാസ്‌കാരൻ” പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷെയിൻ നിഗം…