സുലൈമാനും ദേവർമഠം നാരായണനും

0
235

Rahul Bhaskaran

സുലൈമാനും ദേവർമഠം നാരായണനും

മാലിക് നെ പലരും വടചെെന്നെയുമായും നായകൻ ഉമായി ഒക്കെ താരതമ്യം ചെയ്ത് കണ്ടു. എന്നാൽ പടം കണ്ട് കൊണ്ടിരുന്നപ്പോൾ എനിക്ക് പെട്ടെന്ന് സാദ്യശ്യം തോന്നിയത് രഞ്ജിത്ത്-മമ്മൂട്ടി combo യിലെ പ്രജാപതിയാണ്…

സുലൈമാനും നാരായണനും തന്റേതായ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയവരാണ്.. ജനാധിപത്യ നീതിന്യായ വ്യവസ്ഥകൾക്ക് തങ്ങളുടെ സാമ്രാജ്യത്തിൽ പ്രതിരോധം തീർക്കുന്നവർ.മാലോകരെല്ലാം ഒന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന ചക്രവർത്തിമാരുടെ കാലത്തുനിന്നും അധ:കൃതർ ഉൾപ്പടെ യുള്ളവർക്ക് അധികാരം കിട്ടിയതാണ് ഇന്നിന്റെ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പ്രജാപതിയിൽ പറഞ്ഞു വക്കുന്നത്.. മാലിക്കിലും സ്ഥിതി മറ്റൊന്നല്ല.. ഇരു മതസ്ഥരും സാഹോദര്യത്തോടെ കഴിയുന്നിടത്ത് രാഷ്ട്രീയക്കാരും പോലീസും ഉദ്യോഗസ്ഥ വൃന്ദവും ആണ് അവിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത്.. ഈ ദുഷിച്ച ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദങ്ങളോട് ഇടപെട്ട് ‘അശുദ്ധരാകാതെ’ തങ്ങളുടെ പ്രജകളെ കാത്ത് സൂക്ഷിക്കുന്നവരാണ് സുലൈമാനും നാരായണനും …

കോള, beer പോലുള്ള മാലിന്യങ്ങൾ തന്റെ നാടിന്റ പുണ്യസംസ്ക്കാരത്തെ ഇല്ലാതാക്കുമോ എന്ന ഭയം നാരയണനുണ്ട് … തീരദേശ ഹൈവേ പോലുള്ള പരിഷ്കാരങ്ങൾ ജനങ്ങളെ നാഗരികതയുമായി ഇടപെടുത്തി തന്റെ സാമ്രാജ്യം ശിഥിലമാക്കുവാൻ കാരണമാകുമോ എന്ന് സുലൈമാനും ഭയപ്പെടുന്നു.. ഇരുവരുടെയും അടിസ്ഥാന പ്രശ്നം വ്യക്തിപരമോ കുടുംബപരമോ ആണ് ..തന്റെ പിതാവിന്റെ ഖബറിനു മുകളിലുള്ള മാല്യന്യക്കൂമ്പാരമാണ് സുലൈമാന്റെ പ്രതിരോധത്തിന് വെള്ളവും വളവും നൽകിയത്… അവിടെ ഒരു സ്കൂൾ എന്ന സ്വപ്ന സാക്ഷാത്കാരമാണ് അയാളെ ‘അലിക്ക’ ആക്കിയത്…(ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തന്നെയല്ലെ നാളത്തെ കളക്ടറും പോലീസും മന്ത്രിമാരുമൊക്കെ ആകേണ്ടത് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു…കാരണം സ്കൂൾ ഉണ്ടെങ്കിലും കുട്ടികളെ കള്ളക്കടത്ത് പോലുള്ള സ്വയം തൊഴിൽ പരിശീലിപ്പിക്കുന്നതിനാണ് സുലൈമാന് താൽപ്പര്യം.) നാരായണനാകട്ടെ അമ്മയുടെ കണ്ണീര് കണ്ട് ദുഷ്ടനായ പിതാവിനെ കൊല്ലാൻ കത്തിയെടുത്തവനാണ്.. എന്നാൽ തന്റെ ലക്ഷ്യം മറ്റാരോ നിറവേറ്റുകയും അങ്ങനെ കിട്ടിയ സാമ്രാജ്യം പൊന്നുപോലെ കാത്തു സൂക്ഷിക്കുന്നവനാണ്..ഇത്തരത്തിൽ സുലൈമാനും ദേവർമഠം നാരായണനും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായിട്ടാണ് എനിക്ക് തോന്നിയത് ….