Rahul Easwar (രാഹുൽ ഈശ്വറിന്റെ പോസ്റ്റ്)
ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണ് – (3 Points)

1) ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത – ഹിന്ദു ആയാലും മുസ്ലിം – ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ “Uniform Civil Code” നു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണ്.

2) Uniform Civil Code ഇന്ത്യയെ നശിപ്പിക്കുംഎന്നാണ് ഗുരുജി ഗോൾവാൾക്കർ ചൂണ്ടി കാട്ടിയതു. മുസ്‌ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു… ഒരു “Narrative Set ചെയ്യാൻ” കളം ഒരുക്കാൻ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം) ..

നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു… തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു.

3) ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, Smt പദ്‌മ പിള്ള പോലുള്ളവർ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്…. ശ്രീ രംഗ ഹരി യെ പോലുള്ള മുതിർന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല… അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുമ്പോഴും .. അദ്ദേഹം ഒരു ആയുഷ്കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.