60 കൊല്ലം കോൺഗ്രസ്സ് ഭരിച്ചിട്ടെന്തു ഗുണമുണ്ടായി എന്ന് ചോദിച്ചവർക്ക് രാഹുൽ ഗാന്ധി നൽകിയ മറുപടി

40

60 കൊല്ലം കോൺഗ്രസ്സ് ഭരിച്ചിട്ട് എന്ത് ഗുണം ഉണ്ടായി എന്ന് ചോദിച്ചവർക്ക് രാഹുൽ ഗാന്ധി നൽകിയ മറുപടി

60 കൊല്ലം കോണ്ഗ്രസ്‌ ഭരിച്ചിട്ടു എന്തു ഗുണമാണ് ഇന്ത്യക്ക് ഉണ്ടായതു എന്ന് പല പ്രസംഗത്തിലും മോഡിജി ചോദിക്കാറുണ്ട്.ഇപ്പോള്‍ സാധാരണ ബിജെപി പ്രവർത്തകരും ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവർക്കുള്ള മറുപടിയാണ് ഇത്. ഞാന്‍ കോണ്‍ഗ്രസിന്‌ വേണ്ടി മറുപടി പറയുകയല്ല. ഒരു പൗരന്‍ എന്ന നിലക്ക് ഇതിന് മറുപടി പറയണം എന്ന് തോന്നി, അതുകൊണ്ട് പറയുകയാണ്.

മോഡിജി, വെറുതേ കഴിഞ്ഞ 60 കൊല്ലം എന്ന് നിലവിളിച്ചിട്ടു കാര്യമില്ല, ജനങ്ങള്‍ വിഡ്ഢികളാണെന്നു അങ്ങ് കരുതരുത്. 300 കൊല്ലം ബ്രിട്ടിഷുകാരുടെ അടിമ ആയിരുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കള്‍.1947 ല്‍ ബ്രിട്ടിഷുകാര്‍ ചവച്ചു തുപ്പിയ ചണ്ടിയാണ് കോണ്ഗ്രസ്സിനു ഭരിക്കാന്‍ കിട്ടിയത്.അന്ന് ഇന്ത്യയില്‍ ഒരു മൊട്ടുസൂചി പോലും ഉത്പാദിപ്പിക്കാന്‍ ഉള്ള വിഭവശേഷി ഇല്ല .
രാജ്യം മുഴുവന്‍ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ തല്ലി പരസ്പരം കൊമ്പു കോർത്തു് ശിഥിലമായി കിടക്കുകയായിരുന്നു.വൈദ്യുതി ഉണ്ടായിരുന്നത് ആകെ 50 ഗ്രാമങ്ങളില്‍. 20 രാജാക്കന്മാര്ക്ക് മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളു. കുടി വെള്ള വിതരണം ഇല്ല. രാജ്യത്ത് മൊത്തം 10 ചെറുകിട അണക്കെട്ടുകള്‍ മാത്രം. ആശുപത്രികള്‍ ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. കൃഷി ചെയ്യാന്‍ വിത്തില്ല, വളമില്ല , ജലസേചന സൌകര്യമില്ല. തൊഴില്‍ ഇല്ല. ,സര്‍വത്ര പട്ടിണി, ശിശുമരണങ്ങള്‍, പകര്‍ച്ച വ്യാധി

അതിർത്തിയില്‍ കുറച്ചു സൈനികര്‍, 4 ഡക്കോട്ട വിമാനങ്ങള്‍, 20 ടാങ്ക്, നാലു വശത്തും തുറന്ന് കിടക്കുന്ന അതിർത്തി. പാലങ്ങളും റോഡുകളും നാമമാത്രം.കാലിയായ ഖജനാവ്.ഈ ദുരവസ്ഥയിലാണ് ഇന്ത്യാ മഹാരാജ്യം കൊണ്ഗ്രസ്സിനു കിട്ടിയത്.60 കൊല്ലത്തിനു ശേഷം ഇന്നത്തെ ഇന്ത്യ എന്താണ് ? ലോകത്തിലെ ഏറ്റവും വലിയ സേന. ആയിരക്കണക്കിന് വിമാനങ്ങള്‍,ടാങ്ക്, കപ്പലുകള്‍, ലക്ഷ കണക്കിന് ഫാക്ടറികള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി. നുറുകണക്കിന് ജലവൈദ്യുത പദ്ധതികള്‍.ലക്ഷ കണക്കിന് കിലോമിറ്റര്‍ നാഷണല്‍ ഹൈവേ, പാലങ്ങള്‍, ഓവര്‍ ബ്രിട്ജുകള്‍, പുതിയറെയില്പാളങ്ങള്‍,വിമാനത്താവളങൾ , സ്റ്റേഡിയങ്ങള്‍. SUPER SPECIALTY HOSPITALS.എല്ലാ വീട്ടിലും T V , എല്ലാവര്ക്കും ഫോണ്‍ , കാറ്, ബസ്സ്‌ , എല്ലാ യാത്രാ സൌകര്യങ്ങള്‍.വിദേശത്തും സ്വദേശത്തും ജോലി ചെയ്യാനുള്ള എല്ലാവിധ INFRASTRUCTURE.ബാങ്കുകള്‍, യുനിവേര്സിററ്റി, AIMS , IIT , IIMS ,അന്തര്‍വാഹിനി, അണുബോംബ്, ആണവനിലയങ്ങള്‍, ISRO. നെഹ്രുവിന്റെ നവരത്ന കമ്പനികള്‍. വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യന്‍ സേന ലാഹോര്‍ വരെ ഇടിച്ചു കേറിയില്ലെ?
പാകിസ്ഥാനെ രണ്ടു കഷണമാക്കി ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയില്ലേ ? പാക്കിസ്ഥാന്‍ ഒരു ലക്ഷം സൈനികരും കമ്മാണ്ടമാരടക്കം ഇന്ത്യന്‍ പട്ടാളത്തിനു മുന്പി്ല്‍ കീഴടങ്ങിയില്ലേ ?

ധവളവിപ്ലവം ഇന്ത്യക്ക് പുതുജീവന്‍ നല്കിിയില്ലേ ?ഭക്ഷ്യധാന്യങ്ങളും, ധാതുക്കളും മറ്റും കയറ്റുമതി തുടങ്ങിയില്ലേ ?ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍കരിച്ചില്ലെ?രാജിവ്ഗാന്ധി SUPER COMPUTOR INTRODUCE ചെയ്തില്ലേ ?ആ INFORMATION TECHNOLOGY യുടെ ബലത്തില്‍ അല്ലെ താങ്കള്‍ PRIMEMINISTER ആയത് ?താങ്കള്‍ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഏറ്റവും അധികം വിദേശനാണ്യ ശേഖരമുള്ള ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു.ഇത് കൂടാതെ ചന്ദ്രയാന്‍, മംഗള്യായാന്‍, GSLV, MONORAIL, METRORAIL, INTERNATIONAL AIRPORT, PRITHVI, AGNI, NAAG, NUCLEAR SUBMARINE, വിമാനവാഹിനി, INS VIKRANTH എന്നിവ താങ്കള്‍ PM ആവുന്നതിനു മുന്പേ ഇന്ത്യ സ്വന്തമാക്കിയിരുന്നു.ഇനിയും പറയാന്‍ ധാരാളം ഉണ്ട്.
ചുരുക്കുന്നു.ദയവ് ചെയ്ത് 60 കൊല്ലം കോണ്‍ഗ്രസ് ഭരിച്ചിട്ടു എന്തു നേടി എന്നും ചോദിച്ച് ജനങ്ങളുടെ മുന്പില്‍ വരരുത്. BJP എന്ത് നേടി തന്നു എന്ന് മാത്രം പറയുക.