Rahul Humble Sanal

സിനിമയിലെ നായക പരിവേഷങ്ങളുടെ ബിസിനസ് സാധ്യതയെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിലായ ചില കാര്യങ്ങൾ ഉണ്ട്. സാധാരണക്കാരായ കഥാപാത്രങ്ങളായി, അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് അത്തരം നായകനടൻമാരെ ജനങ്ങൾ സ്വീകരിക്കാറുള്ളൂ.നസീർ, സത്യൻ, മധു, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരൊക്കെ താരങ്ങൾ ആയത് മിഡിൽ ക്ലാസിൻ്റെ പിന്തുണ കൊണ്ട് മാത്രമാണ്… ആ ഒരു സ്ഥാനം നേടി കഴിഞ്ഞാൽ പിന്നെ അവർ അപ്പർ ക്ലാസ് ആയി വന്നാലും ജനങ്ങൾ സ്വീകരിച്ചു എന്നിരിക്കും.

രജനീകാന്ത് അമാനുഷനായി സ്ക്രീനിൽ വന്നപ്പോഴും അദ്ദേഹം തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ സാധാരണക്കാരായിരുന്നു… വേലക്കാരൻ, പഠിക്കാത്തവൻ, ഓട്ടോക്കാരൻ തുടങ്ങിയ വേഷങ്ങൾ.കമൽ ഹാസനും അങ്ങനെ തന്നെയാണ്.വിജയ് ന് തുടക്കം മുതലേ ഒരു സാധാരണക്കാരൻ്റെ ശരീരഭാഷ ഉള്ളത് കൊണ്ടാണ് ഇത്രയും സ്വീകാര്യത കിട്ടിയത്… കേരളത്തിൽ ആദ്യമായി 100 ദിവസം ഓടിയ വിജയ് ചിത്രം തുള്ളാത മനവും തുള്ളും ആണ്… ലുങ്കി ഉടുത്ത് നടുറോഡിൽ കട്ടിലിട്ട് കിടക്കുന്ന കുട്ടി എന്ന വിജയ് യുടെ കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചത് സാധാരണക്കാരാണ്… ഇപ്പോൾ വിജയ് ലോക രക്ഷകനായി വന്നു ആടി തിമിർക്കുമ്പോഴും അത് ആഘോഷിക്കുന്നവരിൽ കൂടുതലുംമിഡിൽ ക്ലാസ് ഓഡിയൻസ് ആണ്.എൺപതുകളുടെ മധ്യകാലം തൊട്ട് തമിഴിൽ ഏറ്റവും കൂടുതൽ ബിസിനസ് ആയ സിനിമകൾ രാമരാജൻ്റെ സിനിമകൾ ആണ്.. അടുപ്പിച്ച് 12 സിനിമകൾ വിജയിപ്പിക്കുകയും അതിൽ രണ്ടോ മൂന്നോ ചിത്രങ്ങൾ 300 ദിവസത്തിലധികം ഓടിയ ചരിത്രവും വേറെ ആർക്കുമില്ല… എല്ലാം ഗ്രാമീണ ചിത്രങ്ങൾ… റൂറൽ സൂപ്പർ സ്റ്റാർ എന്നും ഗ്രാമരാജൻ എന്നും രാമരാജൻ അറിയപ്പെട്ടു.

ദിലീപ് കോമഡിയുടെ പശ്ചാത്തലത്തിൽ ആയത് കൊണ്ട് ഏത് വേഷം ചെയ്തും എല്ലാ പ്രേക്ഷകരെയും കൈയ്യിൽ എടുത്തിരുന്നു.. ജയസൂര്യയും അങ്ങനെ തന്നെ.ചോക്ലേറ്റ് നായക പരിവേഷവുമായി രംഗത്ത് വന്ന കുഞ്ചാക്കോ ബോബന് ആരാധകർ കൂടിയത് സാധാരണക്കാരനായി വന്നു തുടങ്ങിയതിന് ശേഷമാണ്…
ഏറ്റവും ഒടുവിൽ ” ന്നാ താൻ കേസ് കൊട്” എന്ന സിനിമയിൽ സാധാരണയിലും സാധാരണക്കാരനായി വന്നു.കോടതി രംഗത്തിൽ തന്നെ പട്ടി കടിച്ച കാര്യം പറയുമ്പോഴുള്ള “സത്യം പറഞ്ഞാൽ ശരിക്കൊന്ന് തൂറാൻ പോലും പറ്റുന്നില്ല”

എന്ന ഡയലോഗ് പറയുമ്പോഴുള്ള നിസഹായവസ്ഥ അവതരിപ്പിച്ചപ്പോഴാണ് കുഞ്ചാക്കോക്ക് വീണ്ടും സ്വീകാര്യത കൂടിയത്.ലക്ഷ്വറി വീടിൻ്റെ പശ്ചാത്തലത്തിൽ മുന്നോ നാലോ പരമാവധി വെളുത്ത നായികമാരോടൊത്ത് കുറച്ച് ജീൻസും ഹുഡീസും ഇട്ട് ഇംഗ്ലീഷ് കലർത്തി രണ്ട് ഫിലോസഫി പറഞ്ഞാൽ പടം ബിസിനസ് ആകില്ല എന്നു ഇപ്പോഴും അറിയാത്ത ഒരാൾ ആണ് അനൂപ് മേനോൻ.എല്ലാം തികഞ്ഞവൻ എന്ന മുഖഭാവം ഉള്ള പുള്ളിയുടെ സിനിമകളിലെ അപ്പർ ക്ലാസ് ഇമോഷൻസ് ഭൂരിഭാഗം വരുന്ന മിഡിൽ ക്ലാസ് ഓഡിയൻസിന് ഇപ്പോഴും ദഹിക്കാത്തതിൻ്റെ കാരണം ഇതാണ്.

Leave a Reply
You May Also Like

സേതുവിലൂടെ, മോഹൻലാലിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം

സഫീർ അഹമ്മദ് ”അഭിനയ മികവിന്റെ ‘കിരീടം’ ചൂടിയ മുപ്പത്തിമൂന്ന് വർഷങ്ങൾ” സേതുമാധവന്റെയും അച്ചുതൻ നായരുടെയും സ്നേഹവും…

ഇലക്ട്രിക് വയർ വസ്ത്രവുമായി ഉര്‍ഫി ജാവേദ്

നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും…

തോക്കേന്തി ഷാരൂഖും ദീപികയും ജോണ് എബ്രഹാമും, പത്താന്റെ പോസ്റ്റർ പുറത്തുവിട്ടു

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ബി​ഗ് സ്ക്രീനിൽ എത്തുന്നു എന്നതുകൊണ്ടുതന്നെ ‘പത്താൻ’…

ടൈഗർ ഷ്രോഫ്, കൃതി സനോൺ, അമിതാഭ് ബച്ചൻ ചിത്രം ഗണപതിന്റെ ട്രെയ്‌ലർ റിലീസായി

ടൈഗർ ഷ്രോഫ്, കൃതി സനോൺ, അമിതാഭ് ബച്ചൻ ചിത്രം ഗണപതിന്റെ ട്രെയ്‌ലർ റിലീസായി പുതിയ ലോകത്തേക്ക്…