അഡ്വാൻസും വാങ്ങിയിട്ട് തുളസീദാസിന്റെ പടത്തിൽ നിന്ന് പിന്മാറിയ ദിലീപിനെ പിന്തുണച്ച നിർമ്മാതാക്കളാണ് ഷൈൻ നിഗത്തെ വിലക്കുന്നത്

172

Rahul Humble Sanal

പണ്ട് അഡ്വാൻസും വാങ്ങിയിട്ട് തുളസീദാസിന്റെ പടത്തിൽ നിന്ന് പിന്മാറിയ ദിലീപിനെ ഒന്നടങ്കം പിന്തുണച്ച നിർമ്മാതാക്കളാണ് ഇന്ന് ഷൈൻ നിഗത്തെ വിലക്കുന്നത് എന്നതാണ് രസം.ഷൈൻ നിഗത്തെ വണ്ടിയിടിച്ച് കാലൊടിക്കും എന്നു പറഞ്ഞ നിർമ്മാതാവ് ആണ് പരാതിക്കാരൻ എന്നത് അതിലും രസം.ഷൈനിനെ ലക്ഷ്യം വച്ച് മയക്കുമരുന്ന് ആരോപണവും കൂടി കണക്ട് ചെയ്ത് ചർച്ച വഴി തിരിച്ച് വിടുമ്പോൾ സംഭവം കുശാൽ.ഈ സംഘടനകൾ ഒന്നും ഇല്ലാതിരുന്ന കാലത്തും ഇവിടെ സിനിമകളും നസീർ, സത്യൻ, ജയൻ, മധു തുടങ്ങിയ മികച്ച പ്രതിഭകളും ഉണ്ടായിരുന്ന ഒരു മേഖലയായിരുന്നു മലയാള സിനിമ…അന്ന് മാന്യമായി നിലനിന്നിട്ടുണ്ട് ഈ മേഖല.

ആ മേഖലയെ സംഘടിത ശക്തികൾ തന്നിഷ്ടപ്രകാരം നിയന്ത്രിക്കുമ്പോൾ ആ ചെറുക്കന് ഇങ്ങനെയെങ്കിലും പ്രതികരിക്കണ്ടേ? പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാതെ 7 കോടി തന്നാലേ ഷൈനിനെ ഇനി അഭിനയിപ്പിക്കൂ എന്നൊക്കെ പറയുന്നിടത്താണ് ഇന്ന് മലയാള സിനിമ എത്തി നിൽക്കുന്നത്… ആ ചെറുക്കനൊക്കെ സ്വബോധത്തോടെ എങ്ങനെ ഇവൻമാരുടെ ഇടയിൽ നിൽക്കാൻ പറ്റും എന്നുകൂടി ആലോചിക്കണം.