” കൂട്ടി കിഴിച്ച് പാർ… കണക്ക് സരിയാ വരും… ” ഈ ഡയലോഗ് പറയാൻ രജനീകാന്തിനെക്കാൾ യോഗ്യൻ വിജയ് തന്നെയാണ്

Rahul Humble Sanal
സിനിമകുടുംബത്തിൽ വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവൻ.അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ബാലതാരമായി തുടക്കം… ആരോടും അധികം സംസാരിക്കാത്ത പ്രകൃതകാരൻ.പക്ഷേ തമിഴ്നാട്ടിലെയും കേരളത്തിലെയും സാധാരണക്കാരുടെ ഇളയദളപതിയായി അയാൾക്ക് മാറാൻ കഴിഞ്ഞതിന് പിന്നിൽ അയാളുടെ കഴിവും അർപ്പണ മനോഭാവവും ആണ്.നാളയതീർപ്പ് എന്ന ചിത്രത്തിൽ ആദ്യം അഭിനയിച്ച സീനിൽ തന്റെ അമ്മയെ തല്ലുന്ന അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്.
“5 വയസുള്ളപ്പോൾ നിങ്ങൾ അമ്മയെ അടിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു…
10 വയസിൽ ഞാൻ കണ്ടു പേടിച്ചു.ഇപ്പോൾ വയസ് 18.ഇനി ഒരു അടി അമ്മയെ അടിച്ചാൽ”
Script ൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ.പക്ഷേ വിജയ് ഒരു extra dialogue കൂടി പറഞ്ഞു… ആ സമയത്ത് ഇറങ്ങിയ അണ്ണാമലൈ എന്ന ചിത്രത്തിലെ രജനീകാന്തിന്റെ പഞ്ച് ഡയലോഗ്.
” കൂട്ടി കിഴിച്ച് പാർ… കണക്ക് സരിയാ വരും… “
30 മണിക്കൂർ ചോദ്യം ചെയ്തിട്ടും വീട്ടിൽ നിന്നും ഒരു രൂപ പോലും അനധികൃതമായി കണ്ടെത്താനാകാതെ രേഖകൾ മാത്രം കൊണ്ടുപോയ ഇൻകം ടാക്സ് കാരോടും ആ ഡയലോഗ് പറയാൻ രജനീകാന്തിനെക്കാൾ യോഗ്യൻ വിജയ് തന്നെയാണ്…
” കൂട്ടി കിഴിച്ച് പാർ… കണക്ക് സരിയാ വരും… “