” അവളെയൊക്കെ ആര് കെട്ടിയാലും ഓരോ കല്യാണത്തിനും എനിക്ക് ഓരോ സ്വർണ്ണ മോതിരം കിട്ടുമെടേയ്…”

0
384

Rahul Humble Sanal

ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ബെസ്റ്റ് ആക്ടർ അവാർഡ് മോഹൻലാലിനും (ലൂസിഫർ, ഇട്ടിമാണി )എഡിറ്റർ ചോയിസ് ബെസ്റ്റ് ആക്ടർ അവാർഡ് സുരാജ് വെഞ്ഞാറമ്മൂടിനും ആയിരുന്നു (ആൻഡ്രോയിഡ് കുഞ്ഞപ്പൻ). ഇത് എന്ത് തരം വീതം വെയ്ക്കൽ ആണ് എന്ന് ആദ്യമൊന്നും മനസിലായില്ല. കുറച്ച് ആലോചിച്ചപ്പോഴാണ് കാര്യം മനസിലായത്. അതായത് മോഹൻലാൽ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ മറ്റൊരാൾക്ക് അവാർഡ് കൊടുക്കുമ്പോൾ അവാർഡ് നൈറ്റിൻ്റെ സ്റ്റാർ വാല്യൂ കുറയും. പരിപാടി മാർക്കറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ആദ്യം മോഹൻലാലിന് ഒരു അവാർഡ് കൊടുത്ത് തൃപ്തിപ്പെടുത്തിയിട്ട് അടുത്ത ബെസ്റ്റ് ആക്ടർ അവാർഡ് സുരാജിന് കൊടുക്കാമല്ലോ.

ഈ കാര്യം ഓർത്തപ്പോൾ തമിഴ്നാട്ടിൽ കുടുംബ വീടുള്ള എൻ്റെ ഒരു സുഹൃത്തിനെ ഓർമ്മ വന്നു.പുള്ളിക്ക് ഒരു പാട് മുറപ്പെണ്ണുങ്ങൾ ഉണ്ട്.അവിടുത്തെ കൾച്ചർ വെച്ച് പെൺകുട്ടിയെ ആദ്യം മൂത്ത മുറചെറുക്കനെ കൊണ്ട് പ്രതീകാത്മകമായി ‘കല്യാണം’ കഴിപ്പിച്ചിട്ടേ യഥാർത്ഥ വരനെ കൊണ്ട് കല്യാണം കഴിപ്പിക്കൂ.ഒരോ മുറ പെണ്ണിനും കല്യാണം വരുമ്പോൾ നമ്മുടെ അണ്ണന് സന്തോഷമാണ്.
കാരണം ചോദിച്ചാൽ അണ്ണൻ പറയും, ” അവളെയൊക്കെ ആര് കെട്ടിയാലും ഓരോ കല്യാണത്തിനും എനിക്ക് ഓരോ സ്വർണ്ണ മോതിരം കിട്ടുമെടേയ്…”