Music
നമ്മൾ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ചില ഓഡിയോ കാസറ്റ് കൗതുകങ്ങൾ
ഒരു സിനിമാ ഗാനം ഇറങ്ങി ഹിറ്റ് ആയതിന് ശേഷമാണ് സാധാരണ ആ പാട്ടിൻ്റെ പാരഡി ഇറങ്ങുന്നത്… പക്ഷേ പാട്ട് ഇറങ്ങുന്നതിന് മുൻപേ പാരഡി
227 total views, 1 views today

Rahul Humble Sanal
ലോകസംഗീത ദിനത്തിൽ നമ്മൾ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ചില ഓഡിയോ കാസറ്റ് കൗതുകങ്ങൾ പങ്കു വയ്ക്കുന്നു…
- ഒരു സിനിമാ ഗാനം ഇറങ്ങി ഹിറ്റ് ആയതിന് ശേഷമാണ് സാധാരണ ആ പാട്ടിൻ്റെ പാരഡി ഇറങ്ങുന്നത്… പക്ഷേ പാട്ട് ഇറങ്ങുന്നതിന് മുൻപേ പാരഡി ഇറങ്ങിയിട്ടുണ്ട്… ചന്ദ്രലേഖയിലെ “മാനത്തെ ചന്ദിരൻ ” എന്ന പാട്ടിൻ്റെ പാരഡിയാണ് സിനിമ ഇറങ്ങും മുൻപേ പാരഡിയായി “ദേ മാവേലികൊമ്പത്ത് ” എന്ന കാസറ്റിൽ ഇറങ്ങിയത്…” ഓണത്തിന് ബമ്പർ അടിച്ചാൽ ” എന്ന ഈ പാരഡി ഉൾപ്പെട്ട കാസറ്റും ചന്ദ്രലേഖയുടെ കാസറ്റും പുറത്തിറക്കിയത് ജോണി സാഗരിക ആയിരുന്നു…
-
ഒരു സിനിമയുടെ പാട്ടുകൾ കാസറ്റിൻ്റെ A സൈഡിലും
അതേ പാട്ടുകളുടെ പാരഡികൾ Bസൈഡിലും ആക്കി റിലീസ് ചെയ്തതിൻ്റെ റെക്കോർഡും നാദിർഷക്കാണ്…
ചിത്രം: കോരപ്പൻ ദ ഗ്രേറ്റ് (സംഗീതം ബാലഭാസ്കർ ) -
ആദ്യമായി ഒരു പാട്ടിൻ്റെ പാരഡി അതേ പാട്ടിനിടയിൽ ചേർത്തതും നാദിർഷയാണ്..
ചിത്രം: കട്ടപ്പനയിലെ റിഥിക് റോഷൻ
ഗാനം: കണ്ടില്ലേ കർപ്പൂരപന്തലില്
പാരഡി: അന്നമ്മേ എന്തിനാ ടീ പെൺകൊച്ചേ -
welcome 89. Songs എന്ന പേരിൽ ഔസേപ്പച്ചൻ സംഗീതം നൽകി ,ദിലീപ് എന്ന Ar റഹ്മാൻ സംഗീതം നൽകിയ ഓഡിയോ കാസറ്റ് പിന്നീട് Ar റഹ്മാൻ്റെ സംഗീതം എന്ന പേരിൽ വൈഷ്ണവർ എന്ന സിനിമയുടെ ഓഡിയോ കാസറ്റ് എന്ന വ്യാജേന 94 ലും ഇറങ്ങി…
മോഹൻലാലിൻ്റെ ശബ്ദത്തിൽ ഒരു മിമിക്രി ആർട്ടിസ്റ്റിൻ്റെ voice Over ഉം ഉൾപ്പെടുത്തിയിരുന്നു… പിന്നീട് അന്തിമാലൈ എന്ന പേരിൽ ഇതേ പാട്ടുകൾ തമിഴിൽ ആക്കി പിരമിഡ് കാസറ്റ് പുറത്തിറക്കി… -
യേശുദാസിൻ്റെ തരംഗിണി കാസറ്റുകൾ ഇറക്കിയിരുന്ന പാട്ടുകളിൽ പക്ഷിമൃഗാദികളുടെ ശബ്ദം കേൾക്കാം… ഉദാഹരണം
കുട്ടികളുടെ പാട്ടുകളായ
“പണ്ട് പണ്ടൊരു കൊക്ക്, കൊടിയ വേനൽക്കാലം,, ”
ഈ ശബ്ദ മൊക്കെ അനുകരിച്ചിരുന്നത് പിൽക്കാലത്ത് നടനും സംവിധായകനുമായി മാറിയ ഹക്കിം ആയിരുന്നു… -
കോറസ് പാടുന്നവരുടെ പേരുകൾ കാസറ്റിൽ ആദ്യമായി ഉൾപ്പെടുത്തിയത് Ar റഹ്മാൻ ആയിരുന്നു… അതിന് കാരണം Ar റഹ്മാൻ്റെ രണ്ട് സഹോദരിമാർ ഉൾപ്പെടുന്ന ഗായകർ ആയിരുന്നു റഹ്മാന് വേണ്ടി കോറസ് പാടിയിരുന്നത്…
7 . ഓഡിയോ കാസറ്റിൽ Song കമ്പോസിങ്ങിനിടയിൽ നടന്ന സംഭാഷണങ്ങളുടെ ശബ്ദരേഖ ഉൾപ്പെടുത്തുന്ന രീതി ആദ്യമായി കൊണ്ട് വന്നത് ഇളയരാജയാണ്…
(ഉദാഹരണം: ഗുണ)
8 .പണ്ട് ഒരു സിനിമയുടെ പാട്ടുകളുടെ ഓഡിയോ കാസറ്റിന് 50 രൂപ വില ഉണ്ടായിരുന്ന സമയം… സാധാരണക്കാർക്ക് ഒരു പാട്ട് കേൾക്കാനായി ഒരു ഫുൾ കാസറ്റ് വാങ്ങാൻ ഉള്ള ബുദ്ധിമുട്ട് പരിഗണിച്ച്
ഒരു പാട്ട് മാത്രമായി ഒരു കാസറ്റിൽ ഉൾപ്പെടുത്തി 9 രൂപക്ക് കിട്ടുമായിരുന്നത്രേ… 2002 ൽ ലേസാ ലേസാ എന്ന ഹാരീസ് ജയരാജ് സംഗീതം നൽകിയ ചിത്രത്തിൻ്റെ കാസറ്റ് ആയിരുന്നു ആദ്യമായി ഇങ്ങനെ സിംഗിൾ ട്രാക്ക് ആയി ആദ്യം വിപണിയിൽ എത്തിയത് എന്നു അറിയുന്നു…
പിന്നീട് വാനം എന്ന ചിത്രത്തിൽ യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ ചിമ്പു പാടിയ
” യെവൻ ഡീ ഉന്ന പെത്തേൻ ” എന്ന പാട്ടും ഇപ്രകാരം single track ആയി CD ഇറങ്ങിയിട്ടുണ്ടത്രേ…
ഇതു പോലെ നിങ്ങൾക്കറിയാവുന്ന ഓഡിയോ കാസറ്റ് കൗതുകങ്ങൾ കമൻ്റിൽ പങ്കുവയ്ക്കാം…
* ലേസാ ലേസായുടെ ഒരു ഗാനം മാത്രം ഉൾപ്പെടുത്തിയ 9 രൂപ കാസറ്റിൻ്റെ കവർ ചിത്രം ആണ് ചുവടെ ചേർത്തിരിക്കുന്നത്…
228 total views, 2 views today