എല്ലാവരും പുകഴ്ത്തുന്ന അദ്ദേഹത്തിൻ്റെ അപാര ഫ്ലക്സിബിലിറ്റിക്ക് കാരണം ഒരു തിരുവനന്തപുരംകാരൻ്റെ ഭാഷ ശൈലിയുടെ സ്വാധീനമാണ് എന്ന് തോന്നിയിട്ടുണ്ട്

46

Rahul Humble Sanal

മോഹൻലാലിൻ്റെ ആദ്യ ചിത്രമായ തിരനോട്ടവും, മഞ്ഞിൽ വിരിഞ്ഞ പൂക്കളും ആ സിനിമകൾ ഇറങ്ങിയ കാലഘട്ടത്തിൽ അല്ലങ്കിലും പിന്നീട് big Screen ൽ കാണാൻ ഭാഗ്യം ഉണ്ടായ ഒരാൾ ആണ് ഞാൻ.ബാല്യകാലത്തിൽ സാധാരണ മറ്റൊരു ഓപ്ഷൻ തോന്നാത്ത വിധം കടുത്ത മോഹൻ ലാൽ ഫാൻ ആയിരുന്നു ഞാൻ… ഞങ്ങളുടെ വീടിന് തൊട്ടു അടുത്തായിരുന്നു തിരുമല സൗമ്യ തീയറ്റർ… 88-91 കാലഘട്ടത്തിൽ നിരവധി മോഹൻലാൽ ചിത്രങ്ങൾ അവിടെ പോയി കണ്ടിട്ടുണ്ട്… അന്ന് ബാൽക്കണി വെറും 5 രൂപയാണ്.ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു സിനിമ ഒറ്റക്ക് കാണുന്നത്… “ധനം”

പക്ഷേ ഇതിനൊക്കെ എത്രയോ മുൻപേ വീട്ടിൽ ടി വി വാങ്ങിയ 1984 കാലഘട്ടം മുതലേ മോഹൻലാലിൻ്റെ സിനിമകൾക്ക് വേണ്ടിയും ചിത്രഗീതത്തിൽ പാട്ടുകൾക്ക് വേണ്ടിയും കാത്തിരുന്നിട്ടുണ്ട്.ആട്ടകലാശത്തിലെ “മലരും കിളിയും ഒരു കുടുംബം “എന്ന പാട്ടിന് വേണ്ടിയായിരുന്നു ഓരോ ചിത്ര ഗീതത്തിലും കാത്തിരുന്നത്.മോഹൻലാലിൻ്റെ പോപ്പുലാരിറ്റിയെ മറയാക്കി പ്രിയദർശനും, ടി ദാമോദരനും, രഞ്ജിത്തും സവർണ്ണ രാഷ്ട്രീയം സിനിമകളിലൂടെ ഒളിച്ചു കടത്തിയതും അതിന് മോഹൻലാൽ പൂർണ്ണ പിന്തുണ നൽകിയതുമാണ് ഈ വ്യക്തിത്വത്തെ ആരാധിക്കുന്നതിൽ നിന്ന് പിന്നീട് മനസ് മാറാൻ കാരണം.

കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ എന്നൊന്നും വിശ്വസിക്കുന്നില്ല… കാരണം പരകായപ്രവേശം ഇപ്പോഴും പൂർണ്ണമായും സാധിച്ചിട്ടില്ലാത്ത ഒരു നടൻ ആണ് മോഹൻലാൽ… എല്ലാ വേഷങ്ങളിലും യഥാർത്ഥ മോഹൻലാലിനെ അവശേഷിപ്പിക്കും.പക്ഷേ എല്ലാവരും പുകഴ്ത്തുന്ന അദ്ദേഹത്തിൻ്റെ അപാര ഫ്ലക്സിബിലിറ്റിക്ക് കാരണം ഒരു തിരുവനന്തപുരംകാരൻ്റെ ഭാഷ ശൈലിയുടെ സ്വാധീനമാണ് എന്ന് തോന്നിയിട്ടുണ്ട്. ബോയിങ്ങ് ബോയിങ്, കിലുക്കം, ചിത്രം, ഏയ് ഓട്ടോ സിനിമകളിൽ ഞാൻ കണ്ടത് എല്ലാം ഒരു തിരുവനന്തപുരംകാരൻ്റെ ശരീരഭാഷയാണ്.പ്രത്യേകിച്ച് ചിത്ര ത്തിൽ നെടുമുടി വേണുവിനോട് പറയുന്ന ഡയലോഗ് – ” പേ… പേ…മെനക്കെടുത്താതെ പേ… പേ…”

ഈ tvm ലോക്കൽ Language ഒന്നും ഇപ്പോൾ അധികം ആരും ഉപയോഗിക്കുന്നതും കേൾക്കാറില്ല.കിരീടത്തിലെ സേതുമാധവനെക്കാൾ സൂഷ്മാഭിനയം കാഴ്ചവച്ചത് ചെങ്കോലിലെ സേതുമാധവനാണ്… ആ സിനിമയിലെ ഓരോ സീനിലും മോഹൻലാലിൻ്റെ അഭിനയ മുഹൂർത്തങ്ങൾ കണ്ട് വെന്ത് ഉരുകുന്നത് സാധാരണക്കാരായ പ്രേക്ഷകരുടെ മനസായിരിക്കും.രണ്ടായിരത്തിന് ശേഷം ഇറങ്ങിയ മോഹൻലാലിൻ്റെ ഒരു ചിത്രത്തെയും വിലയിരുത്താൻ തോന്നാത്തതിന് കാരണം എൺപതുകൾ തൊട്ടു തൊണ്ണൂര് കാലഘട്ടത്തിൻ്റെ മധ്യകാലം വരെ ചെയ്ത കഥാപാത്രങ്ങൾ മനസിലുള്ളത് കൊണ്ട് മാത്രമാണ്.

1986 ലെ മോഹൻലാലിൻ്റെ കരിയർ ഗ്രാഫ് പോലെ ഒന്ന് മറ്റൊരു നടനും ഉണ്ടായിട്ടില്ല എന്നതാണ് പ്രത്യേകത… ഇത്രയും വ്യത്യസ്ത ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചത് ഒരു വർഷമാണ് എന്ന് വിശ്വസിക്കാനേ പ്രയാസമാണ്… അതും വെറും 26 വയസിൽ.ചുരുക്കത്തിൽ മോഹൻലാൽ എന്ന നടനെ ഇഷ്ടമാണ്…happy birthday mohan Lal…