മരുതു നായകം തീരുമാനിച്ചപ്പോഴും ചിലർ എതിർപ്പുമായി വന്നിരുന്നു, കാരണം ദുഷിച്ച മതം തന്നെ

0
315

Rahul Humble Sanal

1997ൽ സാക്ഷാൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വന്ന് ഉത്ഘാടനം ചെയ്ത ഒരു സിനിമയുണ്ട്…കമൽ ഹാസൻ്റെ മരുതു നായകം… കീഴാളനായി ജനിച്ച് ജാതിക്കെതിരേ പോരാടി, പിന്നീട് മതം മാറി മുഹമ്മദ് യൂസഫ് ഖാൻ ആയി മാറി ബ്രിട്ടീഷുകാർക്കെതിരേ പടപൊരുതി മരിച്ച മരുതു നായകം. മെൽ ഗിബ്സൺ നായകനായി അഭിനയിച്ച ബ്രേവ് ഹാർട്ട് എന്ന ചിത്രം ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടിയ സമയത്താണ് കമൽ ഹാസനും അതുപോലെ ഒരു യുദ്ധ സിനിമ സംവിധാനം ചെയ്യണം എന്നു തോന്നിയത്. അന്നും ചിലർ എതിർപ്പുമായി വന്നിരുന്നു.കാരണം മതം തന്നെ.

പക്ഷേ ചിത്രം നിന്നുപോകാൻ കാരണം മറ്റൊന്നായിരുന്നു.നിർമ്മാണ പങ്കാളിത്തം ഏറ്റെടുത്തിരുന്ന ബ്രിട്ടീഷ് കമ്പനി പിൻമാറിയതോടെ കമൽ ഹാസൻ്റെ ഡ്രീം പ്രോജക്ട് നീണ്ടു… 80 കോടി ആയിരുന്നു ബഡ്ജറ്റ് ഇട്ടിരുന്നത്… അതായത് ഏകദേശം ഇന്നത്തെ 800 കോടി വരും. ഏകദേശം അര മണിക്കൂറോളം സീനുകൾ ഷൂട്ട് ചെയ്യുകയും ഒരു ഗംഭീരൻ ട്രയലർ തയ്യാറാക്കുകയും ചെയ്തതാണ്… ഇതിന് വേണ്ടി ഇളയരാജയുടെ മൂത്ത മകൻ കാർത്തിക് രാജ ഒരു സിംഫണി യും തയ്യാറാക്കിയിരുന്നു.വർഷം 23 കഴിഞ്ഞെങ്കിലും ഇപ്പോഴും കമൽ ഹാസൻആ ചിത്രം ഉപേക്ഷിച്ചു എന്നു പറഞ്ഞിട്ടില്ല.. മരുതു നായകത്തിന്ന് 40 വയസ് പ്രായം ആയിരുന്നത് കൊണ്ട്
കഥയിൽ മാറ്റം വരുത്തിയോ പുതിയ നായകനെ വച്ചോ ആ സിനിമ പൂർത്തിയാക്കേണ്ടി വരും എന്നാണ് ലോക്ക് ഡൗൺ സമയത്ത് കമൽ പറഞ്ഞത്.

ഞാൻ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും മരുതുനായകമാണ്. ഇനി മാപ്പിള ലഹള സിനിമയാക്കണം എന്നുള്ളവർ അവരുടെ സൗകര്യത്തിനനുസരിച്ച് സിനിമകൾ ചെയ്യട്ടെ… മാപ്പിള ലഹളയിൽ നിർത്തരുത്… കേരള ചരിത്രത്തിൽ ലഹളകൾ ഒരുപാടുണ്ട്.നായർ ഈഴവ ലഹള, ചാന്നാർ ലഹള തുടങ്ങി എല്ലാ ലഹളകളും സിനിമയാകട്ടെ… എത്ര പേർക്ക് തൊഴിൽ കിട്ടുന്ന ഒരു മേഖലയാണ്.പടം കാണണോ വേണ്ടയോ എന്നതൊക്കെ പിന്നത്തെ കാര്യമല്ലേ… അത് അപ്പോൾ തീരുമാനിച്ചാൽ പോരേ?