Rahul Humble Sanal
തൈക്കുടം ബ്രിഡ്ജിൻ്റെ നവരസവും കേട്ടു, കന്താരയിലെ വരാഹ രൂപവും കേട്ടു.നമ്മളീ പോളിടെക്നിക്കിൽ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്തത് കൊണ്ട് രാഗങ്ങളെ കുറിച്ചൊന്നുമറിയില്ല.നവരസത്തിൻ്റെ റെഫറൻസിൽ തന്നെയാണ് വരാഹ രൂപം അജ്നീഷ് ലോകനാഥ് ചിട്ടപ്പെടുത്തിയിരിക്കുന്നത്… സത്യം പറഞ്ഞാൽ വരാഹ രൂപം ആണ് കേൾക്കാൻ ഒരു എനർജി ഉള്ളത്..തൈ.ബ്രിഡ്ജ് ഇപ്പോൾ അവരുടെ പാട്ട് മോഷ്ടിച്ചു എന്നൊക്കെ പറഞ്ഞു വാർത്തയിൽ വരുന്നുണ്ട്..ഇവർക്ക് ഇത് പറയാൻ ഉള്ള എന്ത് യോഗ്യതയാണ് ഉള്ളത്. മറ്റുള്ളവർ ചെയ്ത് വച്ച പാട്ടുകൾ വേറെ ഓർക്കസ്ട്രേഷനിൽ സ്വന്തം പാട്ടു പോലെ സ്റ്റേജിൽ പാടി നടക്കുന്ന ഇവരുടെ ഏതെങ്കിലും വിഡിയോയിൽ കെ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ “അപ്പോഴും പറഞ്ഞില്ലേ ” എന്ന പാട്ടിൻ്റെ യഥാർത്ഥ ശില്പികൾക്ക് കടപ്പാട് വച്ചിട്ടുണ്ടോ?തറവാട്ട് സ്വത്ത് പോലെയാണ് അവർ ഈ പാട്ട് വേദിയിൽ പാടുന്നത്.
സത്യം പറഞ്ഞൽ ഒരു സംഗീത സംവിധായകനും അവരുടെ പാട്ടുകൾ കവർ വേർഷൻസ് മറ്റുള്ളവർ ചെയ്യുന്നത് പൊതുവേ ഇഷ്ടമല്ല… വിദ്യാസാഗർ ഒരു അഭിമുഖത്തിൽ “അതിൻ്റെ ആവശ്യമെന്താണ്” എന്നു ചോദിച്ചിട്ടുണ്ട്.. ഇളയരാജ റെക്കോർഡിങ്ങിൽ പോലും മനോധർമ്മം അനുവദിക്കാറില്ല…
“They are only Performers… not creators “എന്നാണ് ഇതിനെ കുറിച്ച് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്.”പച്ചക്കറിക്കായ തട്ടിൽ ” എന്ന ഗാനം അടുത്ത കാലത്ത് അന്തരിച്ച സംഗീത സംവിധായകൻ S ബാലകൃഷ്ണൻ്റെതാണ്. പാലം പണിക്കാർ ആ പാട്ട് പാടിയ ഒരിടത്തും അത് പറഞ്ഞ് കേട്ടിട്ടില്ല.കന്താര സിനിമയിലെ പാട്ടുകൾ ഇറങ്ങിയിട്ട് ആഴ്ചകൾ ആയി.. ഇന്നലെയാണത്രേ ബ്രിഡ്ജ്കാര് അവരുടെ പാട്ടിൻ്റെ മോഷണമാണിത് എന്ന് അറിഞ്ഞതത്രേ.ഒരാൾ ചെയ്തു വച്ച പാട്ടിനെ ഒരു മര്യാദയും ഇല്ലാതെ വലിച്ച് നീട്ടിയവരും സ്വന്തം ഇഷ്ടം പോലെ മിനുക്കി സ്വന്തം ആക്കിയവരും ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ അതിൻ്റെ ബുദ്ധിമുട്ട് എന്താണ് എന്ന്.
https://youtu.be/gH_RYRwVrVM