കേരളത്തിലെ പ്രമാദമായ ഒരു ബലാൽസംഗ – കൊലപാതക കേസിലെ കുപ്രസിദ്ധനായ പ്രതിക്ക് ഇപ്പോഴും ജയിലിലേക്ക് പ്രണയലേഖനങൾ അയക്കുന്ന സ്ത്രീകൾ ഉണ്ടെന്ന്

138

Rahul Humble Sanal

മൃഗീയമായി സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയെ കുറിച് താത്വിക അവലോകനം നടത്തുകയും, കുഞ്ഞിനെ കഥാപാത്രമാക്കി കവിതകൾ എഴുതേണ്ടതുമായ സമയമാണ് ഇത് എന്ന് കരുതുന്നില്ല. ആ സ്ത്രീ പൂർണ്ണമായും ഒരു സൈക്കോ ആണ്. അല്ലാതെ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയൊന്നും സാമാന്യബുദ്ധിയുള്ള ഒരു പെണ്ണും ഇത് ചെയ്യില്ല. ഇപ്പോഴത്തെ കാലത്ത് വിവാഹേതര ബന്ധങ്ങൾ ഇരുചെവിയറിയാതെ എങ്ങനെ കൊണ്ടു പോകണം എന്നും, ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ ഒരു ദാക്ഷണ്യവും ഇല്ലാതെ ആ ബന്ധം ഉപേക്ഷിക്കാനും അറിയാവുന്ന സ്ത്രീയും പുരുഷനുമൊക്കെയാണ് ഈ സമൂഹത്തിലുള്ളത്. ഉത്തമ ഭാര്യയായും ഉത്തരവാദിത്വമുള്ള ഭർത്താവായും മറ്റുള്ളവരുടെ മുന്നിൽ പെരുമാറാനും അതി വിദഗ്ധമായി അവർക്കറിയുകയും ചെയ്യാം.രാക്ഷസൻ സിനിമയിലെ നായകനെ പോലെ സൈക്കോകളെ കുറിച്ച് റിസർച്ച് നടത്തിയാൽ പല കാര്യങ്ങളും തിരിച്ചറിയാം.

കേരളത്തിലെ പ്രമാദമായ ഒരു ബലാൽസംഗ – കൊലപാതക കേസിലെ കുപ്രസിദ്ധനായ പ്രതിക്ക് ഇപ്പോഴും ജയിലിലേക്ക് പ്രണയലേഖനങൾ അയക്കുന്ന സ്ത്രീകൾ ഉണ്ടെന്ന് ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി എന്നോട് ഒരു സുഹൃത്ത് പറഞ്ഞത് കേട്ട് ഞെട്ടി പോയിട്ടുണ്ട്. വൈലൻറ് Sex ഇഷ്ടപെടുന്ന സൈക്കോകൾ ആണവർ.സൈക്കോകൾക്ക് നമ്മുടെ മനസിൻ്റെ ആഴം അളക്കാൻ അറിയാം.വിദേശത്തെ ഒരു സീരിയൽ കില്ലറിനെ കുറിച്ച് പണ്ട് വായിച്ചതോർക്കുന്നു… കൊലപെടുത്തേണ്ട സ്ത്രീകളെ കാറിനുള്ളിലേക്ക് കയറ്റുമ്പോൾ അവരുടെ ശ്രദ്ധ ആദ്യം പതിയുന്നത് കാറിൽ സൂക്ഷിച്ചിരിക്കുന്ന അയാളുടെ മകളുടെ ചിത്രത്തിലാണത്രേ.ആ സെൻ്റിമെൻസിൽ തന്നെ സ്ത്രീകൾ അയാളുടെ വലയിൽ വീണിരിക്കും.നമ്മിൽ ഒരാളായി നമുക്കിടയിൽ, നമ്മെ പോലെ തന്നെ പെരുമാറാനും അവർക്ക് കഴിവുണ്ട്… ജോളിയും ശരണ്യയും അത്തരത്തിലുള്ള സൈക്കോകൾ ആണ്.സൈക്കോകൾക്ക് കുറ്റബോധം തോന്നില്ല.ചോദ്യം ചെയ്യലിലും, തെളിവെടുപ്പിലും അവർ വിങ്ങിപൊട്ടി എന്നിരിക്കും.അത് കുറ്റബോധമല്ല.പെട്ടു പോയല്ലോ എന്ന വിഷമം മാത്രമാണ്.നമുക്കിടയിലെ സൈക്കോകളെ എങ്ങനെ തിരിച്ചറിയാം, അത്തരക്കാരെ എങ്ങനെ ചികിത്സിക്കാം എന്ന കാര്യത്തിലൊക്കെ ഒരു പഠനവും ബോധവൽക്കരണവും ആണ് ആദ്യം വേണ്ടത്.