Rahul Humble Sanal

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിക്ഷേധങ്ങളിൽ നമ്മൾ പലരും ശ്രദ്ധിക്കാതെ പോയ ഒരു സംഭവമാണ് തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് അജേഷ് എന്ന യുവാവിനെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് തല്ലി കൊന്ന സംഭവം. വെട്ടുകത്തിചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളൽ ഏൽപ്പിച്ചാണ് അജേഷിനെ കൊന്നത്. അജേഷ് അയാളുടെ തായ ലോകത്ത് അയാളുടേതായ രീതിയിൽ ജീവിക്കുന്ന ഒരു വ്യത്യസ്ത മനുഷ്യനായിരുന്നു.

മുടി നീട്ടി വളർത്തി കമ്മലുകൾ ധരിച്ച് നടക്കുന്ന ഒരാൾ. കാണാതായ മൊബൈൽ അയാളിൽ നിന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അയാൾ ആണ് അത് ചെയ്തത് എന്നു വയ്ക്കുക. പരാതിപെടാൻ ഇവിടെ നിയമ സംവിധാനങ്ങൾ ഇല്ലേ? ആൾക്കൂട്ട ആക്രമണം നടത്താൻ ഈ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ആരാണ് അധികാരം കൊടുത്തത്? ഓട്ടോ സ്റ്റാൻഡുകൾ സമാന്തര സർക്കാരും സമാന്തര രാജ്യവും എന്ന് ചിന്തിക്കുന്ന ഇത്തരം ക്രിമിനലുകൾ ആയ ഓട്ടോക്കാർ എങ്ങനെയാണ് യാത്രക്കാരോട് മര്യാദയോടെ പെരുമാറുന്നത്?

കുറ്റം ആരോപിക്കപ്പെട്ടവൻ ദുർബലനും കറുത്തവനുമൊക്കെയാകുമ്പോൾ ആൾക്കൂട്ടത്തിന് മർദ്ദിച്ച് കൊല്ലാൻ ലഹരി കൂടുന്ന ഒരു ലോകം മധുവിനെ കൊന്ന വയനാട് മാത്രമല്ല ഇങ് തലസ്ഥാനത്തും ഉണ്ട് എന്ന് ഓർക്കുക.ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന അജേഷിനെ പോലെ ഉള്ളവർക്ക് കൂടി അനുഭവിക്കാനുള്ളതാണ് ഈ ഭൂമിയും സൂര്യനും ശ്വസിക്കാനുള്ള വായുവും.

Video 

**

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.