രാവിലെ ചായ കുടിക്കുമ്പോൾ ആരെങ്കിലും ബോധിധർമ്മനെ കുറിച്ച് ആലോചിക്കാറുണ്ടോ?

596

Rahul Humble Sanal

രാവിലെ ചായ കുടിക്കുമ്പോൾ ആരെങ്കിലും ബോധിധർമ്മനെ കുറിച്ച് ആലോചിക്കാറുണ്ടോ?
എങ്കിൽ ഇനി ആലോചിക്കണം.കാരണം ഈ ചായ എന്ന പാനീയം ലോകത്തിന് സമ്മാനിച്ചത് ബോധിധർമ്മൻ ആണ്.. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിൽ നിന്ന് ചൈനയിലെത്തി സെൻബുദ്ധിസം സ്ഥാപിച്ച ബോധിധർമ്മന് പല അതീന്ദ്രിയ ശക്തികളും, ആയോധനകലകളും, ഔഷധവിദ്യയും സ്വായത്തമായിരുന്നത്രേ.

ധ്യാനത്തിലിരുന്ന് ക്ഷീണം തോന്നുമ്പോൾ ഒരു ഉണർവ് ലഭിക്കാനായിട്ടായി ഒരു കഷായ രൂപേണ ഉണ്ടാക്കിയ പാനീയമാണത്രേ ചായ.സെൻ ബുദ്ധിസ്റ്റുകൾക്കിടയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഒരു ധ്യാന രീതിയാണ് ടീ മെഡിറ്റേഷൻ… അതായത് ചായ കുടിക്കുമ്പോൾ ചായയിൽ മാത്രം ശ്രദ്ധിച്ച്, ചായയുടെ ചൂടും ഗന്ധവും ആസ്വദിച്ച്, ഓരോ തുള്ളിയും പൂർണ്ണമായും ആസ്വദിച്ച് കുടിക്കുമ്പോൾ മനസിനെ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാൻ വിടാതെ “സീറോ തോട്ട്” അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു ധ്യാന രീതിയാണ് ടീ മെഡിറ്റേഷൻ.

( പിന്നെ ഒരു പ്രത്യേക കാര്യം.ഏഴാം അറിവ് എന്ന ചിത്രത്തിൽ സൂര്യ ചെയ്ത രൂപത്തിൽ ഒന്നും ആയിരുന്നില്ല ബോധിധർമ്മൻ… തമിഴ്നാടിന്റെ തനതായ നല്ല കറുത്ത നിറത്തിൽ വളരെ ഗൗരവരൂപഭാവങ്ങൾ ഉള്ള ഒരു ബുദ്ധഭിക്ഷു ആയിരുന്നു ബോധിധർമ്മൻ )