Rahul Madhavan

സൗത്ത് ഇന്ത്യൻ താരങ്ങളും ഗായകരും ഡബ്ബിങ് ആർട്ടിസ്റ്റുകളായപ്പോൾ….

അടുത്തകാലത്തായി ശ്രദ്ധിക്കപ്പെട്ടത് നടൻ വിനീതിന്റെ ഡബ്ബിങ് ആയിരുന്നു. മികച്ച നടനായി പേരെടുത്ത വിനീത് മനോഹരമായാണ് ലൂസിഫറിൽ വിവേക് ഒബ്രോയ്ക്കുവേണ്ടി ഡബ്ബ് ചെയ്തത്. മറയ്ക്കറിൽ അര്ജുന് വേണ്ടിയും വിനീത് ഡബ്ബ് ചെയ്യുകയുണ്ടായി. ഈ രണ്ടു സിനിമകളിലെയും ഡബ്ബിങ് വിനീതിനെ അവാർഡിന് അർഹനാക്കിയിരിക്കുന്നു . “ഇത്രവർഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഇതാദ്യമായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ അവാർഡ് ലഭിക്കുന്നത്. എന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്, ആദ്യം ലഭിച്ചത് 2016ൽ ‘കാംബോജി’ എന്ന ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫർക്കുള്ള പുരസ്കാരമായിരുന്നു. ഈ പുരസ്കാരം അപ്രതീക്ഷിതമായിരുന്നു. നന്ദി പറയേണ്ടത് പൃഥ്വിരാജിനും മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പ്രിയദർശൻ സാറിനുമാണ്. ലാലേട്ടൻ വിളിച്ചു, സന്തോഷം പങ്കിട്ടു ഫോൺ വെച്ചതേയുള്ളൂ,”- വിനീത് പറയുന്നു.
ഇത്തരത്തിൽ പല പ്രശസ്ത താരങ്ങളും ഡബ്ബിങ് ആർട്ടിസ്റ്റുകളായി വിസ്മയിപ്പിച്ചിട്ടുണ്ട്. അവരുടെ ലിസ്റ്റാണ് ചുവടെ

1. വിനീത് – വിവേക് ഒബ്രോയ് (ലൂസിഫർ ).
2.ശ്രീനിവാസൻ – മമ്മൂട്ടി (വിധിച്ചതും കൊതിച്ചതും ).
3.വിക്രം – പ്രഭുദേവ, അബ്ബാസ് ( വി ഐ പി ).
4.രേവതി – ശ്രീദേവി (ദേവരാഗം ).
5.ഭാനുപ്രിയ – ഊർമിള ( ഇന്ത്യൻ ).
6.ബിജു മേനോൻ – സന്തോഷ്‌ ശിവൻ (മകരമഞ്ഞ് ).
7.കനിഹ – സദ ( അന്ന്യൻ ).
8.ദിലീപ് – ഷാഹിദ് കപൂർ ( ചുപ് ചുപ് കേ ).
9.സരിത – നഗ്മ (കാതലൻ ).
10.സുരേഷ് – നാഗാർജുന (രക്ഷകൻ ).

11. ജി വി പ്രകാശ് കുമാർ – ഇഹാൻ ബട്ട് (99 songs, തമിഴ് ).
12.അനിൽ ആദിത്യൻ – സുനിൽ ഷെട്ടി (ദർബാർ ).
13.സണ്ണി വെയ്ൻ -സുജിത് ശങ്കർ.(എസ്രാ ).
14.വിനീത് ശ്രീനിവാസൻ – സ്‌കന്താ അശോക് (നോട്ട്ബുക്ക് ).
15.വിജയ് സേതുപതി – കൈലാഷ് (മരുധവേലു ).
16.രോഹിണി – അമല (ശിവ ).
17.സൂര്യ – അഭിഷേക് ബച്ചൻ ( ഗുരു, തമിഴ് ).
18.സുഹാസിനി – ശോഭന (ദളപതി ).
19.പ്രവീണ – കാവ്യ മാധവൻ (മിഴി രണ്ടിലും ).
20.അരവിന്ദ് സാമി – ഷാരൂഖ് ഖാൻ ( ഉയിരേ ).

21.നാസർ – നെടുമുടി (ഇന്ത്യൻ ).
22.അനുരാധാ ശ്രീറാം – കിരൺ (അന്പേ ശിവം ).
23.ശക്തിശ്രീ ഗോപാലൻ – ആൻഡ്രിയ (അന്നയും റസൂലും ).
24.വിജയ് സേതുപതി – മഹേന്ദ്രൻ (മാസ്റ്റർ ).
25.വേണു നാഗവള്ളി – ഓം പുരി ( പുരാവൃത്തം ).
26.ഹരീഷ് ഉത്തമൻ – ശ്രീകാന്ത് ( വാരിശ് ).
27.സീനത്ത് – ശ്വേത മേനോൻ (പരദേശി ).
28.ശിവകാർത്തികേയൻ – സിദ്ധാർഥ് ( ഓ മൈ ഫ്രണ്ട്, തമിഴ് ).
29.അനുഹാസൻ – രവീണ ടണ്ടൻ (ആളവന്താൻ ).
30.നരേന്ദ്ര പ്രസാദ് – ബാബു ആന്റണി ( വൈശാലി ).

31.സുധീഷ് – അരവിന്ദൻ ( നന്ദനം ).
32.ശരത് – നരേൻ ( അച്ചുവിന്റെ അമ്മ ).
33.കുമരകം രഘുനാഥ്- അരവിന്ദ് സാമി ( ദേവരാഗം ).
34.ജയപ്രകാശ് – അക്ഷയ് കുമാർ (2. O).
35.വിജയ് മേനോൻ – നസറുദ്ധീൻ ഷാ ( പൊന്തൻ മാട ).
36.കനിഹ- ശ്രീയാ ശരൺ (ശിവാജി ).
37.പ്രിത്വിരാജ് – ആര്യ (ഉറുമി ).
38.റിസബാവ – അനുപംഖേർ (പ്രണയം ).
39.പ്രവീണ – മനീഷ കൊയ്‌രാള ( എലെക്ട്രാ ).
40.സായികുമാർ – സത്യരാജ് ( ആഗതൻ ).

41.രാജേഷ് – മുരളി ( ഡും ഡും ഡും ).
42.നിഴൽ രവി – അനന്ത് നാഗ് (കെ ജി എഫ്,തമിഴ് ).
43.ചേതൻ – മനോജ്‌ വാജ്പേയ് ( അഞ്ചാൻ ).
44.ശ്രുതി രാമചന്ദ്രൻ – റൂഹാനി ശർമ (കമല).
45.ഗൗതം മേനോൻ – ജീവൻ (കാക്ക കാക്ക ).
46.സമുദ്രക്കനി – കിഷോർ (ആടുകളം ).
47.എം എസ് ഭാസ്കർ – ബ്രഹ്‌മാനന്ദം (ലിംഗ ).
48.വിനീത് – അർജുൻ (മരക്കാർ ).
49.രാധാരവി – ജയപാലൻ ( ആടുകളം ).
50.സരിത – സുസ്മിത സെൻ (രക്ഷകൻ ).

51.രേവതി – തബു (കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ).
52.കോട്ടയം നസീർ – കൊച്ചിൻ ഹനീഫ(എന്തിരൻ ).
53. ശ്രീനിവാസൻ -വി സാംബാശിവൻ (പല്ലാങ്കുഴി ).
54.ഡൽഹി ഗണേഷ് – നെടുമുടി ( ദേവരാഗം, തമിഴ് ).
55.രാധിക – രാജശ്രീ (കറുത്തമ്മ ).
56.ശ്രിന്ദ – നിമിഷ സജയൻ ( തൊണ്ടിമുതലും ദൃക്സാക്ഷിയും ).
57.സുകന്യ – നന്ദിത ദാസ് (കന്നത്തിൽ മുത്തമിട്ടാൽ ).
58.പ്രകാശ് രാജ് – പിയുഷ് മിത്ര(ഉയിരേ ).
59.അരവിന്ദ് സാമി – സുരേഷ് മേനോൻ (പുതിയ മുഖം ).
60.വിക്രം – അജിത് (അമരാവതി ).

61.നരേന്ദ്രപ്രസാദ് – കക്ക രവി (മീനമാസത്തിലെ സൂര്യൻ ).
62. എൻ എഫ് വർഗീസ് – വിജയ രംഗരാജു (വിയറ്റ്നാം കോളനി ).
63. രാധിക – രാധാ (മുതൽ മരിയാദൈ).
64. ഉർവശി – കലാരഞ്ജിനി (നന്ദനം ).
65. ആൻഡ്രിയ – ഇലിയാന (നൻപൻ ).
66. മിഥുൻ രമേഷ് – ഉണ്ണി മുകുന്ദൻ (മല്ലു സിംഗ് ).
67. കുക്കു പരമേശ്വരൻ – സിമ്രാൻ ( ഇന്ദ്രപ്രസ്തം ).
68. മകിഴ് തിരുമേനി – അനുരാഗ് കശ്യപ് ( ഇമയ്ക്കാ നൊടികൾ ).
69. തിലകൻ – എസ് പി ബാലസുബ്രമണ്യം (മാജിക്‌ മാജിക്‌ ).
70. വിവേക് – തിഗ്മാൻഷു ദുല്യ (ഉയിരേ ).

71. മനോ- അനുപം ഖേർ ( ലിറ്റിൽ ജോൺ ).
72. രേവതി – പൂജാ ബത്ര (മേഘം ).
73. ദേവിപ്രിയ – സ്നേഹ( പുതുപേട്ടെ ).
74. എസ് പി ശൈലജ – അമല ( മാപ്പിളൈ ).
75. വിജയ് മേനോൻ – ഗിരീഷ് കർണാട് (ദി പ്രിൻസ് ).
76. എസ് പി ബാലസുബ്രമണ്യം – അനിൽ കപൂർ (സ്ലംഡോഗ് മില്യണയർ, തമിഴ് )
77. രോഹിണി – ജ്യോതിക (വേട്ടയാട് വിളയാട് ).
78. വിക്രം – പ്രഭുദേവ (കാതലൻ ).
79. രതി – ജനിലിയ (ബോയ്സ് ).
80. സുചിത്ര (Singer )- ശ്രീയ ( കാന്തസാമി ).

81. ബോസ് വെങ്കട്ട് – അതുൽ കുൽക്കർണി ( വീരം ).
82. മീന – പത്മ പ്രിയ ( പൊക്കിഷം ).
83. ഗൗതം മേനോൻ – സുരേഷ് മേനോൻ ( താനാ സേർന്ത കൂട്ടം ).
84. പ്രസന്ന – അശ്വന്ത് തിലക് ( രാവണൻ ).
85. അഭിരാമി – പൂജ കുമാർ ( വിശ്വരൂപം ).
86. വസന്ത് (ഡയറക്ടർ ) – ബെൻ കിങ്സ്‌ലി ( ഗാന്ധി, തമിഴ് ).
87. ആൻഡ്രിയ – താപ്സീ ( ആടുകളം ).
88. ഭാനുപ്രിയ – നിവേദിത ജെയിൻ ( തായിൻ മണിക്കൊടി ).
89. രോഹിണി – മനീഷ കൊയ്‌രാള( മുതൽവൻ).
90. സരിത – വിജയശാന്തി ( മന്നൻ ).

91. കിറ്റി – ഗിരീഷ് കർണാട് ( രക്ഷകൻ).
92. ജഗന്നാഥ വർമ്മ – സോമയാജലു ( ശങ്കരാഭരണം, മലയാളം ).
93. ശക്തിശ്രീ ഗോപാലൻ – നയൻ‌താര (നിഴൽ ).
94. വേണു നാഗവള്ളി – അനന്ത് നാഗ് ( സ്വാതി തിരുനാൾ ).
95. ബോസ് വെങ്കട്ട് – ചിരഞ്ജീവി ( ആചാര്യ, തമിഴ് ).
96. റിസബാവ – തലൈവാസൽ വിജയ് ( നിദ്ര ).
97. ജീവ – ഷാഹിദ് കപൂർ (ഫർസി സീരീസ് ).
98. സംവൃത സുനിൽ – ജയമേനോൻ ( നീലത്താമര).
99. സുചിത്ര(Singer )- ലക്ഷ്മി രായ്‌ ( മങ്കാതാ ).
100. ചിമ്പു – ദേവ് പട്ടേൽ (സ്ലംഡോഗ് മില്യണയർ, തമിഴ് ).

നടി ശാരദക്ക് ടി ആർ ഓമനയും സീമക്ക് കോട്ടയം ശാന്തയും സ്ഥിരം ഡബ്ബിങ് ചെയ്തിരുന്നു. അതുപോലെ തെലുഗ് നടൻ രാജശേഖറിന് കന്നഡ നടൻ സായ്കുമാറും തമിഴ് നടൻ മോഹന് ഗായകൻ എസ് എൻ സുരേന്ദറും റഹ്മാൻ, വിനീത് എന്നിവർക്ക് ഗായകൻ കൃഷ്ണചന്ദ്രനും പതിവ് ഡബ്ബിങ് ആർടിസ്റ്റ് ആയിരുന്നു.ഗായികയായ ചിന്മയി തമിഴിലെ പ്രധാന ഡബ്ബിങ് ആർടിസ്റ്റായി മാറി എന്നതും മറ്റൊരു കൗതുകം.ഡബ്ബിങ്ങിൽ ആരംഭിച്ച് അഭിനയത്തിൽ കേറിയ അമ്മയും മകളുമാണ് ശ്രീജ – രവീണ രവിമാർ.ഭാഗ്യലക്ഷ്മിയും ആനന്ദവല്ലിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.ഷമ്മി തിലകൻ കടത്തനാടൻ അമ്പാടിയിൽ 20 ൽ പരം ആർട്ടിസ്റ്റുകൾക്ക് ഡബ്ബ് ചെയ്തു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതുമുഖങ്ങളായ കുഞ്ചാക്കോ ബോബനും ശാലിനിക്കും അനിയത്തിപ്രാവിൽ ഡബ്ബ് ചെയ്ത കൃഷ്ണചന്ദ്രൻ – ശ്രീജ രവി എന്നിവർ ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് നേടിയത് മറ്റൊരു വിശേഷം.തെലുങ്ക് – കന്നഡ – തമിഴ് – മലയാളം ഭാഷകളിൽ പ്രശസ്തനായ ഡബ്ബിങ് ആർട്ടിസ്റ്റ് രവിശങ്കർ ആന്ധ്ര ഗവണ്മെന്റ് നൽകുന്ന നന്ദിഅവാർഡ് 10 തവണ നേടിയിട്ടുണ്ട്. മര്യാദരാമണ്ണ എന്ന പടത്തിൽ നായകന്റെ സൈക്കിളിന് രവിതേജയും അതിന്റെ മലയാളം റീമേക്ക് മര്യാദരമനിൽ സുരാജും ഡബ്ബിങ് ചെയ്തു.അഭിനയത്തിലൂടെ വന്ന് പാർട്ട്‌ ടൈം ഡബ്ബിങ് ചെയ്തുപോന്ന പ്രവീണ, റിസബാവ, വിനീത്, ശ്രുതി രാമചന്ദ്രൻ, റിയ സൈറ, ദേവി, സീനത്ത് , ശരത്, വിജയ് മേനോൻ എന്നിവരൊയൊക്കെ ഈ വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം നേടിയവരാണ്.കമൽ, രജനി പടങ്ങളുടെ തെലുഗു ഡബ്ബിങ് സ്ഥിരമായി ചെയ്തിരുന്നത് ഗായകരായ എസ് പി യും മനോയുമായിരുന്നു.

ലിസ്റ്റിൽ തെറ്റുണ്ടെങ്കിൽ പറയുക, അതുപോലെ ഒരു താരത്തിന്റെ മൂന്നു പടങ്ങളിൽ കൂടുതൽ ഞാൻ ചേർത്തിട്ടില്ല. അതുകൊണ്ട് അവർ പ്രവർത്തിച്ച മറ്റു പടങ്ങൾ, കൂടുതൽ വിവരങ്ങൾ എന്നിവ കമന്റ്‌ ചെയ്യുക.

Leave a Reply
You May Also Like

ദേ ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ സൈക്കോളജിക്കൽ ത്രില്ലെർ എന്ന് വിളിക്കേണ്ടത്

Nishad Peruva സിനിമാപരിചയം Funny Games [1997] ????️psychological thriller ദേ ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ…

നേപ്പാളിൽ ലാലേട്ടന്റെ മുപ്പത്തിരണ്ടാം പിറന്നാളാഘോഷം (എന്റെ ആൽബം- 30)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

പുതിയ ഫോട്ടോസും ആയി ആൻ അഗസ്റ്റിൻ. എന്ത് ക്യൂട്ട് ആണെന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ആൻ അഗസ്റ്റിൻ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്

ലാലേട്ടൻ ഒരാളുടേയും അന്നം മുട്ടിക്കുന്ന ഇടപെടലുകൾ നടത്തിയിട്ടില്ല, അതാണ് അദ്ദേഹത്തിന്റെ മഹത്വം

പ്രിയ ലാലേട്ടന് ജൻമദിനാശംസകൾ..! Moidu Pilakkandy മലയാളത്തിൻ്റെ മെയ്ൻസ്ട്രീം സൂപ്പർ താരമായിട്ടും ബിഗ്രേഡ് ഇൻഡൻ്ട്രിയോടോ അതിൽ…