Rahul Madhavan

ആറു മാസങ്ങൾക്കിടയിൽ വന്ന രണ്ടു കമ്മ്യൂണിസ്റ്റ്‌ ബേസ്ഡ് ചിത്രങ്ങളാണ് സ്റ്റാലിൻ ശിവദാസും രക്തസാക്ഷികൾ സിന്ദാബാദും. രണ്ടിലും കൂടി മൂന്നു സൂപ്പർസ്റ്റാറുകൾ അഭിനയിച്ചു. മമ്മൂട്ടിയും മോഹൻലാലും നായകൻമാരായപ്പോൾ സുരേഷ്ഗോപി രക്തസാക്ഷിയിൽ മറ്റൊരു പ്രധാനവേഷവും ശിവദാസിൽ ഫോട്ടോ സാന്നിധ്യവുമായി. മൂന്നു സംവിധായകർ ചേർന്നാണ് ഈ രണ്ടു പടങ്ങൾ ഒരുക്കിയത്.രണ്ടും അത്യാവശ്യം ബജറ്റ് ഉള്ള ചിത്രങ്ങളാണ്.രണ്ടിലും പ്രധാന സ്ത്രീ വേഷങ്ങൾ ചെയ്തത് തമിഴിൽ നിന്നും വന്ന നടികളായിരുന്നു.

ടി എസ് സുരേഷ്ബാബു ഒരുക്കിയ സ്റ്റാലിൻ ശിവദാസിന്റെ രചന നിർവഹിച്ചത് അനേകം രാഷ്ട്രീയ ചിത്രങ്ങൾ കരിയറിൽ എക്സ്പീരിയൻസ് ഉള്ള ടി ദാമോദരൻ മാഷായിരുന്നു.ചെങ്കൊടി എന്ന പേരിൽ ആരംഭിച്ച പ്രൊജക്റ്റാണ് സ്റ്റാലിൻ ആയി മാറിയത്.എ ആർ റഹ്മാൻ ആയിരുന്നു ഇതിൽ ഫസ്റ്റ് ചോയ്സ് (ഇത് രണ്ടും എന്റെ കേട്ടറിവാണ് ).കുഷ്ബു ആയിരുന്നു നായിക.മിക്സഡ് ടു നെഗറ്റീവ് റിവ്യൂ ആയിരുന്നിട്ടും സ്റ്റാലിനു ആദ്യദിവസങ്ങളിൽ നല്ല കളക്ഷൻ ഉണ്ടായിരുന്നു. പക്ഷേ ഇറങ്ങി മൂന്നാം നാൾ ഞായറാഴ്ച ജോഷിയുടെ പത്രം റിലീസ് ചെയ്യുകയും അതിന് കിടിലൻ റെസ്പോണ്ട്സ് ലഭിക്കുകയും സ്റ്റാലിൻ അതോടെ തകരുകയും ചെയ്തു. ഒരാഴ്ച ഓടിയിരുന്നു എങ്കിൽ മുടക്കിയ തുക കിട്ടുമായിരുന്നു എന്ന് പ്രൊഡ്യൂസർ ദിനേശ്പണിക്കർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

പ്രഖ്യാപിച്ചു കഴിഞ്ഞത് മുതൽ തന്നെ നല്ല പബ്ലിസിറ്റി ലഭിച്ച പടമാണ് രക്തസാക്ഷികൾ സിന്ദാബാദ്‌. കാരണം ലാൽസലാം എന്ന ബെസ്റ്റ് പൊളിറ്റിക്കൽ ചിത്രം ഒരുക്കിയ വേണുനാഗവള്ളി – ചെറിയാൻ കൽപകവാടി – മോഹൻലാൽ ത്രയം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ പോരാത്തതിന് ചരിത്ര പ്രധാനമായ പുന്നപ്ര വയലാർ വിപ്ലവം ആണ് കഥ. ലാലിനെ കൂടാതെ സുരേഷ്ഗോപി, മുരളി എന്നിവർ കൂടി കാസ്റ്റിംഗിൽ വന്നപ്പോൾ പടം ഒന്നൂടെ സ്ട്രോങ്ങ്‌ ആയി.സുകന്യ, രഞ്ജിത, മാതു എന്നിവരൊക്കെയാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ.ക്ലൈമാക്സിലെ ആ പ്രക്ഷോഭവും സംഘട്ടനവുമെല്ലാം ഡയറക്റ്റ് ചെയ്തത് പ്രിയദർശൻ ആയിരുന്നു. ഇത്രയുമൊക്കെ കഴിഞ്ഞ് തിയേറ്ററിൽ പടം എത്തിയപ്പോൾ ഈ പറഞ്ഞതും കണ്ടതുമായ യാതൊരു ഗുമ്മും ഉണ്ടായിരുന്നില്ല.ആ വിപ്ലവത്തിനോട്‌ പോലും നീതി പുലർത്തിയില്ല എന്നൊരു ആരോപണവും വന്നു. മൊത്തത്തിൽ ഊതി വീർപ്പിച്ച ബലൂൺ മാത്രമായി പടം.കുറച്ചു പാട്ടുകൾ മാത്രം പ്രേക്ഷകർക്ക് ഇപ്പോഴും ഓർമ്മയിൽ ഉണ്ടാവും.

Leave a Reply
You May Also Like

ഹരിദാസ് – റാഫി കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു

ഹരിദാസ് – റാഫി കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു വാഴൂർ ജോസ്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി,…

ജനഗണമന ട്രെയിലർ – “ഇവിടെ നോട്ടും വേണ്ടിവന്നാൽ വോട്ടും നിരോധിക്കും ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ ..”

ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഇതിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി.…

സ്വർണം കൊണ്ട് പ്രതികാരമെഴുതാൻ ‘ഖലീഫ’ വരുന്നു, പൃഥ്വിയും വൈശാഖും ഒന്നിക്കുന്നു

തന്റെ കരിയർ വ്യക്തമായ ധാരണകൾക്കനുസരിച്ചു ഉയർത്തിക്കൊണ്ടുവരുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. തിയേറ്റർ അടുത്ത കാലത്തു മലയാള…

ചിരഞ്ജീവിക്ക് പത്മ വിഭൂഷൻ അവാർഡ് !

ചിരഞ്ജീവിക്ക് പത്മ വിഭൂഷൻ അവാർഡ് ! 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ച്…