Entertainment
വീട്ടിലെ ഷെൽഫിൽ എന്നൊരു മികച്ച നടനുള്ള ശിൽപം കൊണ്ടുപോയി വയ്ക്കും ജയറാം ?

Rahul Madhavan
പെർഫോമൻസിൽ മികച്ചത് നോക്കി ഇതുവരെ കിട്ടാത്തവർക്ക് കൊടുക്കുക എന്നൊരു പോളിസിയാണ് ജൂറി കുറെ വർഷങ്ങളായി കൈക്കൊള്ളുന്നതെന്നാണ് എനിക്കു തോന്നുന്നത്.അതുകൊണ്ടായിരിക്കാം ഇന്ദ്രൻസിന് ഈ വർഷം കിട്ടാതിരുന്നത്. ഈ ഒരു എഴെട്ടു വർഷത്തിൽ നടന്മാരിൽ ജയസൂര്യയും നടിമാരിൽ പാർവതിയും മാത്രമാണ് രണ്ടു തവണ അവാർഡ് നേടിയത്. ചിലപ്പോൾ ആ വർഷം ആ റോളുകളോട് കിടപിടിക്കുന്ന മറ്റു വേഷങ്ങൾ വരാത്തതുകൊണ്ടുമാവാം.എന്തായാലും അവാർഡ് ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ നേരുന്നു.
ഒപ്പം ഇതുവരെ അവാർഡ് കിട്ടിയില്ലല്ലോ എന്നൊരു സങ്കടം എന്നിലുള്ളത് ജയറാമിന്റെ കാര്യത്തിലാണ്. 1996 ൽ തൂവൽകൊട്ടാരത്തിൽ സ്പെഷ്യൽ ജൂറി മെൻഷൻ അദ്ദേഹം നേടിയപ്പോൾ മുരളിയാണ് അവാർഡ് കൊണ്ടുപോയത്, അതിൽ ഒരു തെറ്റുമില്ല പക്ഷേ അന്ന് രണ്ടു പേർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടെങ്കിൽ ജയറാം മികച്ച നടനായേനെ.. പിന്നീട് ആദ്യമായി രണ്ടു പേർക്ക് അവാർഡ് നൽകുമ്പോഴും മുരളി -ജയറാം എന്നിവർ ഒരുമിച്ചു വന്നു. അന്നേരം മുരളിക്കൊപ്പം നേടിയത് രജത്കപൂറായിരുന്നു.അന്നേരം സ്വയംവരപന്തലിൽ നായകനായി മികച്ച പ്രകടനം കാഴ്ചവെച്ച ജയറാമിന് സഹനടനുള്ള പുരസ്കാരമാണ് കിട്ടിയത്.
പിന്നീട് ഒരേവർഷം തീർത്ഥാടനം, ഉത്തമൻ, ശേഷം എന്നീ ചിത്രങ്ങൾ ഉണ്ടായിട്ടും ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല. ഇനി ഒരിക്കൽ നല്ലൊരു പ്രകടനം സാധ്യമാകുന്ന വേഷം ജയറാമിന് ലഭിച്ചാൽ ഏറെ വൈകി രേവതിക്ക് ലഭിച്ച പോലെ അദ്ദേഹത്തിനും കിട്ടും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.
1,116 total views, 4 views today