പോസ്റ്റർ ഡിസൈനിങ്ങിൽ എന്നും മലയാളസിനിമ ഓർക്കുന്ന പേരാണ് പി എൻ മേനോന്റെത്

0
79

Rahul Madhavan

പോസ്റ്റർ ഡിസൈനിങ്ങിൽ എന്നും മലയാളസിനിമ ഓർക്കുന്ന പേരാണ് പി എൻ മേനോന്റെത്. അതിന് പുറമെ സംവിധാനവും അദ്ദേഹം നിർവഹിച്ചു പോന്നിരുന്നു (അനന്തിരവനായ ഭരതനും ഇതേ പാത പിൻതുടർന്നയാളാണ് ).ഓളവും തീരവും, കുട്ട്യേടത്തി പോലുള്ള മികച്ച സിനിമകളിലൂടെ തന്റെതായ ശൈലി കൊണ്ടുവന്ന മേനോന്റെ വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് കടമ്പ. ചിത്രത്തിന്റെ കഥ ഇന്നത്തെ പ്രശസ്ത സംവിധായകൻ കമലിന്റെതാണ്. കമൽ ഈ പടത്തിൽ സഹസംവിധായകൻ ആയിരുന്നു.

P. N. Menon (director) - Wikipedia

PN MENON

ശരിക്കും പറഞ്ഞാൽ കടമ്പ എന്ന ചിത്രം ഓർക്കുന്നത് രാഘവൻ മാസ്റ്ററുടെ ഈണത്തിൽ തിക്കോടിയൻ എഴുതി മാസ്റ്ററും സി എ ആന്റോയും കൂട്ടരും ചേർന്ന് പാടിയ ‘അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്ന് ‘. എന്ന ഗാനത്തിലൂടെയായിരിക്കും. അത്രക്കും ഹിറ്റാണ് ഈ പാട്ട്.കൂടാതെ വടക്കൻ പാട്ട് ബേസ്ഡ് ചിത്രങ്ങളുടെ ട്യൂണിൽ രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തി ദാസേട്ടൻ പാടിയ പിച്ചകപൂങ്കാറ്റിൽ എന്ന പാട്ടും സൂപ്പറാണ്.

Malayalam Full Movie - Kadamba - Full Length Movie - video Dailymotionപുതുമുഖങ്ങളായ ജയന്തി, പ്രകാശ് എന്നിവരാണ് പടത്തിലെ നായികനായകൻ എങ്കിലും അച്ഛൻ കുഞ്ഞ്, ബാലൻ കെ നായർ, സത്താർ എന്നിവർ റോളുകളാണ് പടത്തിന് കരുത്തായത്.കഥ ചുരുക്കി പറഞ്ഞാൽ പണിയായുധങ്ങൾ തയ്യാറാക്കുന്ന തൊഴിൽ ചെയ്തു വരുന്ന അച്ഛൻകുഞ്ഞിന്റെ മൂത്ത മകൾ ബാലൻ കെ നായരുടെ കൂടെ ഇറങ്ങി പോകുന്നു. രണ്ടാമത്തെ മകളായ ജയന്തിയെയെങ്കിലും ആലോചിച്ചപോലെ വിവാഹം നടത്താൻ അയാൾ ആഗ്രഹിക്കുന്നു. പക്ഷേ അന്നേരം ആ നാട്ടിലെ തിയേറ്ററിൽ ജോലിക്കാരനായി പ്രകാശ് എത്തുകയാണ്.തുടർന്ന് അവർ പ്രേമബദ്ധരാവുകയാണ്….

ഇത്രയും വായിച്ചപ്പോൾ ഭദ്രൻ സംവിധാനം ചെയ്ത പ്രിത്വിരാജ് -നവ്യ -കലാഭവൻ മണി ചിത്രം വെള്ളിത്തിരയുടെ മണം നിങ്ങൾക്ക് കിട്ടിയെങ്കിൽ അത് യാദൃശ്ചികം മാത്രം.തനി ഗ്രാമ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ പടത്തിൽ ജയന്തിയുടെ മേനിയഴക് ഒട്ടും വൾഗർ ആവാതെ കാണിച്ചിട്ടുണ്ട്. ആലയിലെ തീയിൽ പഴുത്തുരുകുന്ന ഇരുമ്പിനെ പോലെ ചൂടും കടുപ്പവും പരുക്കനുമായിരുന്നു പടത്തിൽ അച്ഛൻകുഞ്ഞ്. ബാലൻ കെ നായർ സ്വാഭാവിക അഭിനയം കാഴ്ചവെച്ചപ്പോൾ സത്താറിന്റെ വില്ലത്തരം പടത്തിലെ ട്വിസ്റ്റായി. 1983 ഏപ്രിൽ ആദ്യവാരം കടമ്പ റിലീസ് ആയി.യൂട്യൂബിൽ പടത്തിന്റെ ഒന്നര മണിക്കൂർ മാത്രംമുള്ള പ്രിന്റാണ് ഉള്ളത്. താല്പര്യമുള്ളവർക്ക് കാണാവുന്നതാണ്.