Rahul Madhavan

ലോഹിസാറിന്റെ ചിത്രങ്ങളിൽ ഗ്രാമീണ പശ്ചാത്തലം എന്നും നമുക്ക് സുപരിചിമാണ്. അദ്ദേഹത്തിന്റെ രചനകളിലും പിന്നീട് സംവിധാനം തുടങ്ങിയപ്പോഴും അത് തുടർന്നുപോന്നു. പക്ഷേ അദ്ദേഹം സംവിധാനം ചെയ്ത നാലാമത് ചിത്രം ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രമുറങ്ങുന്ന പോണ്ടിച്ചേരിയാണ് ലോഹിസാർ തന്റെ ചിത്രമായ ഓർമ്മചെപ്പിന് വേണ്ടി ലൊക്കേഷനായി തിരഞ്ഞെടുത്തത്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുരളി എന്നിവർക്ക് ശേഷം ലോഹിസാർ തന്റെ ചിത്രത്തിൽ നായകനാക്കിയത് ലാലിനെയായിരുന്നു. കാരണം ലോഹിസാറിന്റെ കന്മദത്തിൽ നല്ലൊരു വേഷം ലാലിന് നൽകിയിരുന്നുഅത് ലാൽ ഗംഭീരമാക്കുകയും ചെയ്തിരുന്നു.ലാൽ ആദ്യമായി നായകനായതും ഓർമചെപ്പിലാണ്.ദിലീപും ഈ ചിത്രത്തിൽ സുപ്രധാന റോൾ ചെയ്തു. ചഞ്ചലാണ് നായികയായത്.
തൊണ്ണൂറുശതമാനവും പോണ്ടിച്ചേരിയിൽ ചിത്രീകരിച്ച ചിത്രമാണ് ഓർമ്മചെപ്പ്.ജീവൻ എന്ന അല്പം മനസികവിഭ്രാന്തിയുള്ള ചെറുപ്പകാരന്റെ ജീവിതമാണ് പടത്തിന്റെ കഥയിലുള്ളത് .ചിത്രത്തിന്റെ തുടക്കത്തിൽ തന്നെയുള്ള ഒരു ഗാനത്തിൽ പടത്തിന്റെ ഉള്ളടക്കം ചിലപ്പോൾ പ്രേക്ഷകർക്ക് മനസിലായേക്കാം.

അച്ചന്റെ പട്ടാളചിട്ടയിൽ വളർന്ന ജീവന് (ലാൽ ) കുട്ടികാലം വളരെ ദുസഹമായിരുന്നു.അയാൾക്ക് അമ്മയൊഴിച്ച് മറ്റെല്ലാവരെയും വെറുപ്പായിരുന്നു.വളർന്നു വലുതായപ്പോൾ അയാളുടെ വീട്ടിൽ കൂട്ടിനായി ഉള്ളത് അങ്കിളും (ജനാർദ്ദനൻ ) ഒപ്പം മാനേജർ രാധാകൃഷ്ണനു (ദിലീപ് )മാണ്. രാധകൃഷ്ണൻ പറയുന്നത് മാത്രമേ ജീവൻ കുറച്ചെങ്കിലും അനുസരിക്കാറുളൂ. അങ്ങനെ പോകെ ജീവന്റെ കളികൂട്ടുകാരി സമീറ (ചഞ്ചൽ )പോണ്ടിച്ചേരിയിലേ സ്കൂളിൽ ടീച്ചറായി വരുന്നു. അതോടെ ജീവന്റെ പഴയ ഓർമ്മകൾ തിരിച്ചുവരുന്നു.അയാളുടെ ദുസ്വഭാവങ്ങൾ അവൾ മാറ്റുന്നു. അതോടെ ജീവൻ അവളെ പ്രേമിക്കാൻ തുടങ്ങുകയാണ്. പക്ഷേ അവൾക്ക് മോഹൻ (ബിജുമേനോൻ )എന്നൊരു കാമുകൻ ഉണ്ടെന്ന സത്യം രാധാകൃഷ്ണൻ മനസിലാക്കുകയും ജീവനെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയുകയാണ്, അതോടെ ജീവൻ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുകയാണ്….

പടത്തിൽ ലാലിന്റെ സൈക്കോയായുള്ള പെർഫോമൻസ് ഉഗ്രനാണ്.തുടക്കത്തിൽ ദിലീപിന്റെ ചില്ലറ കോമഡികളിലൂടെ പോകുന്ന പടം പിന്നീട് സീരിയസ് ആവുന്ന രീതിയിലാണ് ലോഹിസാർ എഴുതിയിട്ടുള്ളത്. റിസബാവ, ശ്രീഹരി, പൊന്നമ്മ ബാബു, ലിസിജോസ് എന്നിവരാണ് മറ്റു താരങ്ങളായത്. കൈതപ്രമെഴുതി ജോൺസൺമാഷ് ഈണം നൽകിയ ഉന്മാദം കരളിലൊരുൻമാദം, യാമിനി മണ്ഡപത്തിൽ, വിരഹം എന്നീ മൂന്നു ഗാനങ്ങൾ നല്ലതാണ്. വേണുഗോപാൽ ക്യാമറയും ഹരിഹരപുത്രൻ എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ബ്ലെസ്സി ആയിരുന്നു.

1998 ഓണം റിലീസ് ആയിരുന്നു ഓർമ്മചെപ്പ്. ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബത്‌ലഹേം, ഇലവങ്കോട് ദേശം,മയിൽപീലിക്കാവ്, ചിത്രശലഭം എന്നീ ചിത്രങ്ങളാണ് ഒപ്പം ഇറങ്ങിയത്. ശേഷം ലാലും ദിലീപും ഒന്നിച്ച പഞ്ചാബിഹൗസും വന്നു.തിയേറ്ററിൽ ഓർമ്മചെപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആയതിനാൽ പടം വലിയ വിജയം ആവാതെ പോയി

You May Also Like

പ്രിയപ്പെട്ട ശ്രീകൃഷ്ണൻ അംബ്രാന് അപ്പക്കാളയുടെ കത്ത്

ഇക്കാലമത്രയും ഈ അപ്പക്കാള സത്യമല്ലാതെ മറ്റൊന്നിനെയും മുറുകെ പിടിച്ചില്ല.തമ്പുരാൻ കള്ളുഷാപ്പിൽ പോയോ എന്ന് തമ്പുരാട്ടി(അവർക്ക് നല്ലതുമാത്രം വരുത്തണേ,എന്നാലും ആ പെണ്ണുമ്പിള്ള

സി. കെ. രാഘവന്‍ (മലയാള സിനിമയിലെ പ്രതിനായകർ – 8)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

വ്യത്യസ്തനാം ഒരു മദ്യപാനി

വ്യത്യസ്തനാം ഒരു മദ്യപാനി Pen-tailed treeshrew Sreekala Prasad ജീവി വർഗങ്ങളിൽ ഏറ്റവും വലിയ മദ്യപാനി.…

ലൂസിഫറിലെ ആ സംഭാഷണവും ‘കള ‘ സിനിമയും തമ്മിലുള്ള ബന്ധം

ലൂസിഫർ ലെ ഈ സംഭാഷണവും ‘കള ‘ സിനിമയും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ. ബന്ധമുണ്ട്. ഒരു പക്ഷേ ‘വിപരീത ബന്ധം