മറ്റൊരു സംവിധായക-നടൻ കൂട്ടുകെട്ടിനും ഇല്ലാത്തൊരു പ്രത്യേകത സത്യൻ അന്തിക്കാട് -ജയറാം കൂട്ടുകെട്ടിനുണ്ട്

32

Rahul Madhavan

സത്യൻ അന്തിക്കാടിന്റെ പടത്തിൽ ജയറാം നായകനാകുന്നു എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് വലിയ സന്തോഷം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?.

തൂവൽ കൊട്ടാരം.
വീണ്ടും ചില വീട്ടുകാര്യങ്ങൾ.
സന്ദേശം.
കൊച്ചു കൊച്ചു സന്തോഷങ്ങൾ.
ഭാഗ്യദേവത.
പൊന്മുട്ടയിടുന്ന താറാവ്.
കഥ തുടരുന്നു.
മഴവിൽകാവടി.
ഇരട്ടകുട്ടികളുടെ അച്ഛൻ.
യാത്രക്കാരുടെ ശ്രദ്ധക്ക്.
എന്നും നന്മകൾ.
തലയണമന്ത്രം.
മനസ്സിനെക്കരെ.
അർത്ഥം.
കനൽക്കാറ്റ്.
മൈഡിയർ മുത്തച്ഛൻ.

ദാ കണ്ടില്ലേ ഇത്രയും ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. എല്ലാം നല്ല ചിത്രങ്ങൾ, നല്ല കഥാപാത്രങ്ങൾ, ചെറിയ റോൾ ആണെങ്കിൽ പോലും അതും ഡെപ്ത് ഉള്ളതായിരിക്കും. അതാണ് ഇവരുടെ പ്രത്യേകത.

മോഹൻലാൽ -പ്രിയദർശൻ, മമ്മൂട്ടി -ജോഷി, സുരേഷ് ഗോപി -ഷാജി കൈലാസ്,ജയറാം -രാജസേനൻ, ദിലീപ് -ലാൽജോസ്. ഇതുമാത്രമല്ല ഇതിൽ കൂടുതൽ കൂട്ടുകെട്ടുകൾ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അവയിൽ ഏതെങ്കിലും ഒരു പടം എങ്കിലും നമ്മളെ വെറുപ്പിച്ചിരിക്കും.

ഇവിടെയാണ് സത്യൻ -ജയറാം കോമ്പിനേഷന്റെ മൂല്യം നമ്മൾ കാണേണ്ടത്. ജയറാമിന്റെ എത്രാമത്തെ തിരിച്ചു വരവാണ് എന്നൊന്നും പറഞ്ഞു കളിയാക്കണ്ട. ഇത് തിരിച്ചു വരവല്ല തിരിച്ചു പോക്കാണ്. അദ്ദേഹത്തിന്റെ സുവർണ കാലത്തേക്കുള്ള തിരിച്ചു പോക്ക്. പടം വരുമ്പോൾ അതാണ് സംഭവിക്കാൻ പോകുന്നത്.മലയാളസിനിമയുടെ കുടുംബനായകനായി ജയറാമിനെ ഒരിക്കൽ കൂടി നമ്മളുടെ മുന്നിലേക്ക് അന്തിക്കാടിന്റെ സ്വന്തം സത്യൻ കൊണ്ടുവരുന്നത് കാണാൻ കാത്തിരിക്കുന്നു.