Rahul Madhavan

സൂപ്പർസ്റ്റാർ രജനികാന്ത് ആദ്യമായി രചനയും നിർമാണവും നിർവഹിച്ച പടമായ വള്ളിക്കിന്ന് 30 വയസ്സ്

ടൈറ്റിൽ റോളിൽ വന്നത് നടി പ്രിയാരാമൻ ആയിരുന്നു. പ്രിയയുടെ ആദ്യ ചിത്രവും ഇതാണ്. മറ്റു പ്രധാന താരങ്ങൾ എല്ലാം പുതുമുഖങ്ങളാണ്. രജനിയുടെ മുൻകാല ചിത്രമായ അൻപുള്ള രജനികാന്ത് ചെയ്ത നടരാജാണ് ഈ പടത്തിന്റെ സംവിധായകൻ. ഇളയരാജയുടെതാണ് സംഗീതം.

വള്ളി സിറ്റിയിലാണ് പഠിക്കുന്നത്. അവൾ തിരിച്ചു നാട്ടിലേക്ക് വരുകയാണ്. അവളെ കാത്തിരിക്കാൻ അവളുടെ മുറച്ചെറുക്കനുമുണ്ട്. പക്ഷെ അവൾ കോളേജിലെ സമ്പന്നനായ മറ്റൊരു പയ്യനുമായി പ്രണയത്തിലായിരുന്നു. നിഷ്കളങ്കനായ ഇവനെ ഒഴിവാക്കുകയും കാമുകനെ കൂടുതൽ അടുപ്പിക്കുകയും ചെയ്ത വള്ളിക്ക് പിന്നീട് അനുഭവിക്കേണ്ടിവന്നത് വലിയ ദുരന്തങ്ങളായിരുന്നു. അവളുടെ ജീവിതം തന്നെ താറുമാറാവുകയായിരുന്നു.

രജനികാന്ത് വെറും ഏഴു ദിവസം കൊണ്ടാണ് ഇതിന്റെ കഥ എഴുതി പൂർത്തിയാക്കിയത്. താല്പര്യം ഇല്ലാഞ്ഞിട്ടും അണിയറ പ്രവർത്തകരുടെ നിർബന്ധം മൂലം അദ്ദേഹം ഈ പടത്തിൽ ഗസ്റ്റ്‌ റോളിൽ അഭിനയിച്ചു. മുൻപ് വന്ന പല പടങ്ങളോടും കഥക്ക് സാമ്യം ഉണ്ടെന്നായിരുന്നു പടത്തിനു കിട്ടിയ റിവ്യൂ. അതുകൊണ്ട് തന്നെ തിയേറ്ററിൽ പടം വിജയം ആയില്ല.ഇളയരാജയുടെ സംഗീതം മാത്രം അല്പം മികച്ചു നിന്നു.എസ് പി ബി പാടിയ സാന്തനം സെവ്വാഴ എന്ന പാട്ട് സൂപ്പറാണ്.രജനിയുടെ ഭാര്യ ലതയും ഇതിലേ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. അങ്ങനെ രജനികാന്ത് ക്യാമറക്ക് പിന്നിൽ കൂടുതൽ ശ്രദ്ധ നൽകിയ ഈ ചിത്രം ആരും അധികം പറയാതെ പോയി..

You May Also Like

ത്രില്ലടിപ്പിക്കുന്ന കണ്ണൂർ സ്‌ക്വാഡ് ..!

ത്രില്ലടിപ്പിക്കുന്ന കണ്ണൂർ സ്‌ക്വാഡ്..!! തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ Genre : ത്രില്ലെർ നാരായണൻ…

നടൻ ശ്രീനാഥ്‌ ഭാസിക്ക് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി

നടൻ ശ്രീനാഥ്‌ ഭാസിക്ക് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. ചട്ടമ്പി സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ…

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ…

100% സ്ത്രീപക്ഷ സിനിമയാണ് അഞ്ജലി മേനോൻ’ സംവിധാനം വണ്ടർ വുമൺ, കുറിപ്പ് വായിക്കാം

Anu Chandra ‘അഞ്ജലി മേനോൻ’ സംവിധാനം ചില വണ്ടർ വുമൺ കണ്ടു. 100% ഉറപ്പിച്ചു പറയുന്നു…