Rahul Madhavan
സത്യത്തിൽ വിക്രം ഇത്രയും വിജയം നേടുന്നതിൽ ഒരു പങ്ക് തീർച്ചയായും സൂര്യക്കുള്ളതാണ്. അതിൽ യാതൊരു സംശയവുമില്ല. കമൽ സാറിന്റെ ബോക്സോഫീസ് പവർ എന്താണെന്ന് അറിയാതെയല്ല അദ്ദേഹം ആ കാര്യത്തിൽ മാത്രമല്ല സിനിമയുടെ എല്ലാ മേഖലയിലും തീയാണ്. അതും സമ്മതിക്കുന്നു. എങ്കിലും സൂര്യ ഈ പടത്തിൽ ഇങ്ങനൊരു വേഷം ചെയ്തപ്പോൾ പടത്തിന് കിട്ടിയത് ഡബിൾ ഇമ്പാക്ട് ആണ്.LCU വിലെ നെക്സ്റ്റ് പാർട്ട് ഇനി എപ്പോ എങ്ങനെ എന്നൊന്നും നമുക്കറിയില്ല പക്ഷേ വരാൻ പോകുന്ന ആ പടത്തിനു ഇപ്പോൾ തന്നെ വലിയ ഹൈപ്പ് കിട്ടിയത് സൂര്യ കാരണം തന്നെ.
ശരിക്കും ഇത് ഒരു ഓപ്പൺ കച്ചവടതന്ത്രമാണ്. ഒരു സൂപ്പർ താരം ഗസ്റ്റ് ആയി പടത്തിലുണ്ട് എന്ന് ആദ്യം തന്നെ പ്രേക്ഷകരെ അറിയിക്കുകയാണ്.കായംകുളം കൊച്ചുണ്ണിയിലൊക്കെ ഈ ഒരു മാർക്കറ്റിങ്ങാണ് നടന്നത്. ലാലേട്ടൻ വന്ന കൊച്ചുണ്ണി എങ്ങനെ എന്ന് തിയേറ്ററിൽ നമ്മൾ കണ്ടതാണ് അദ്ദേഹം ഇല്ലാത്ത കൊച്ചുണ്ണിയെ ഒന്ന് ആലോചിച്ചു നോക്കൂ.
പണ്ട് ഈ സിസ്റ്റം ഇല്ലായിരുന്നു. സോഷ്യൽ മീഡിയ ഇല്ലാത്ത കാലമായതിനാൽ അന്ന് മൌത്ത് പബ്ലിസിറ്റിയെ അവലംബിച്ചായിരുന്നു ഇത് നടന്നിരുന്നത്. അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു പ്രൊഡക്ഷൻ ടീം തന്നെ പത്രത്തിൽ ഈ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ മോഹൻലാൽ ഉണ്ടോ എന്നൊക്കെ എഴുതിക്കൊണ്ട് പോസ്റ്റർ ഇറക്കുമായിരുന്നു.
അതുപോലെ ഇന്നത്തെ ഇത്തിക്കര പക്കിയെപോലെയോ റോളക്സിനെ പോലെയോ ഇമ്പോർട്ടന്റായ കഥാപാത്രങ്ങൾ ഒന്നുമല്ലായിരുന്നു മാധവൻ ഐ പി എസും നന്ദഗോപാൽ മാരാരും നിരഞ്ജനും. ആ റോളിൽ വേറെ ആരെ പ്രതിഷ്ഠിച്ചാലും ആ പടങ്ങളുടെ ഫുൾ ഷേപ്പിന് ഒരു കോട്ടവും വരില്ലായിരുന്നു. ചിത്രങ്ങളുടെ വിജയത്തിന്റെ ആക്കം കൂട്ടാൻ ആ റോളുകൾക്ക് സാധിച്ചിരിക്കാം പക്ഷേ അത് ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് മാത്രമെന്നു ഞാൻ വിശ്വസിക്കുന്നു.
ഇനി ഈ സ്പെഷ്യൽ ക്യാരക്ടർ പടത്തിലുണ്ട് എന്ന് ആരാണ് പബ്ലിക് ആക്കുന്നത്. സൂര്യ വിക്രമിൽ ഉണ്ടെന്ന് ആരാണ് പുറത്തു വിട്ടത്. സാധാരണ പ്രേക്ഷകൻ ട്രൈലെറിൽ കണ്ടു എന്നാണ് പറയപെടുന്നത് പക്ഷേ പ്രൊഡക്ഷൻ ടീം തന്നെയാണ് അത് വെളിപെടുത്തുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.എന്നിട്ട് എല്ലാരും സോഷ്യൽ മീഡിയയിൽ സംവിധായകനോട് ചോദിക്കണം, സൂര്യ പടത്തിലുണ്ടോ സൂര്യയാണോ അത് എന്ന്. അപ്പൊൾ ഡയറക്ടർ അത് പുറത്തു വിടുന്നു.അങ്ങനെ പടത്തിന് അന്നേരം തൊട്ട് ഡബിൾ ഹൈപ്പ് കിട്ടുന്നു.
ഭീഷ്മപർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് എല്ലാരും ഏറ്റെടുത്തതാണ് പക്ഷേ അതിനേക്കാൾ വൈറൽ ആയത് അതിന്റെ ഷൂട്ടിംഗ് സ്റ്റിലിൽ മമ്മൂക്കയെ കണ്ടതാണ്. എന്നിട്ട് ഡയറക്ടർ അത്തരം ഫോട്ടോകൾ ആരും ദയവായി പുറത്തു വിടരുത് എന്ന് പറഞ്ഞു എന്നാണ് എന്റെ ഓർമ്മ. അങ്ങനെ പറയുമ്പോൾ ആ ഫോട്ടോ കാണാത്തവർ കൂടി അങ്ങനൊന്നു വന്നോ നോക്കട്ടെ എന്നും പറഞ്ഞ് കാണാൻ ശ്രമിക്കും.
ഇപ്പോൾ ലാസ്റ്റ് വന്ന ബാറോസ് സ്റ്റിലുകൾ നോക്കൂ.ലാലേട്ടന്റെ പ്രഥമ സംവിധാനസംരഭമായിട്ടുപോലും ഒരു നോർമൽ ചിത്രത്തിന്റെ ഹൈപ്പ് മാത്രമുണ്ടായിരുന്ന ആ പടത്തിന് ഷൂട്ടിംഗ് സ്റ്റിലുകൾ വന്നതിന് ശേഷം എജ്ജാതി പ്രതീക്ഷയാണ് കൂടിയത്. സംഭവം ഗംഭീരമാകും എന്ന് എത്ര പോസ്റ്റുകളാണ് വന്നത്. ഈ ഫോട്ടോയൊക്കെ നാട്ടുകാർ ഒളിക്യാമറവച്ച് എടുത്തതാണോ…
എന്തായാലും LCU വിലെ അടുത്ത പടത്തിനായി കട്ട വെയ്റ്റിംഗാണ് ഞാനും,വ്യത്യസ്ത പാർട്ടുകളിൽ ഇന്ത്യയിലെ സൂപ്പർ താരങ്ങൾ അഭിനയിക്കട്ടെ,അതുപോലെ കുട്ടിചെക്കൻ വിക്രം വലുതായി ഏതെങ്കിലും ഇഷ്ടതാരം ആ റോളിൽ വരട്ടെ എന്നും പ്രതീക്ഷിക്കുന്നു.