യജമാനനിൽ നായികയായി മീനയെ കാസ്റ്റ് ചെയ്തപ്പോൾ രജനിക്ക് നീരസം ഉണ്ടാകാനുള്ള കാരണം

180

Rahul Madhavan ന്റെ കുറിപ്പ്

കാർത്തിക്കിനെ നായകനാക്കി കിഴക്കുവാസലും വിജയകാന്തിനെ നായകനാക്കി ചിന്ന കൗണ്ടറും കമലിന്റെ ശിങ്കാരവേലനും ശേഷം തമിഴിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച ഡയറക്ടറാണ് ആർ വി ഉദയകുമാർ.മൂന്നു മുൻനിര നായകൻമാർ അഭിനയിച്ച ഈ മൂന്ന് പടങ്ങളും ഹിറ്റ്‌ ആയപ്പോൾ ഏതൊരാളെയും പോലെ അടുത്ത പടത്തിൽ രജനിയെ തന്നെ വേണം എന്ന് അദ്ദേഹവും ആശിച്ചു.നിരവധി പ്രൊഡ്യൂസർമാർ അദ്ദേഹത്തിന്റെ കൈയിൽ അന്നേരം ഉണ്ടായിരുന്നു.അങ്ങനെ ആ ഒരു അവസരം ലഭിച്ചപ്പോൾ രജനിയോട് കഥ പറഞ്ഞു.

തനി ഗ്രാമീണനായ ഒരാൾ കളക്ടർ ആവുന്നു അതാണ് കഥ.രജനിക്ക് ഇഷ്ടം ആവുകയും എ വി എം പടം നിർമാണം ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ പടത്തിൽ അല്പം പൊളിറ്റിക്സ് വരും എന്നതും തിരക്കഥയിലെത് പോലെ ചെയുമ്പോൾ വലിയ ബഡ്ജറ്റ് ആവും എന്നതുകൊണ്ടും ഒന്ന് മാറ്റിപ്പിടിക്കാൻ ഉദയകുമാറിനോട് അവർ പറഞ്ഞു. അതിനാൽ സിറ്റിയിലെ കളക്ടറെ ഗ്രാമത്തിലെ മുഖ്യൻ ആക്കി മാറ്റി കഥ തിരുത്തി. അങ്ങനെ വന്ന് തിയേറ്ററിൽ സൂപ്പർഹിറ്റായി മാറിയ പടമാണ് യജമാൻ.

Watch Yajaman | Prime Videoചിന്നകൗണ്ടറിന്റെതു പോലെ തന്നെയുള്ള പ്ലോട്ട് ആയിട്ട് കൂടി രജനിയുടെ സ്വതസിദ്ധമായ ആ എനർജി പ്രസൻസിൽ പടം വേറെ ലെവൽ ആയി.വാനവരായൻ എന്നായിരുന്നു രജനിയുടെ പടത്തിലെ പേര്. പോരാളിക്കൊത്ത എതിരാളിയായി വല്ലവരായൻ എന്ന വില്ലൻ കഥാപാത്രമായി നെപ്പോളിയനും പടത്തിൽ കസറി. അദ്ദേഹത്തിന് മികച്ച റോളുകളിൽ ഒന്നായിരുന്നു ഇതിലെത്.

നായികയായി മീനയെ കാസ്റ്റ് ചെയ്തപ്പോൾ രജനിക്ക് അല്പം നീരസം ഉണ്ടായിരുന്നു.രജനിയുടെ കൂടെ അൻപുള്ള രജനീകാന്ത് എന്ന പടത്തിൽ ബാലതാരമായി അഭിനയിച്ച മീന നായികയാകുമ്പോൾ ഫാൻസിനു ഇഷ്ടം ആവില്ലേ എന്നൊരു ടെൻഷൻ ആയിരുന്നു അത്. പക്ഷേ പിന്നീട് അദ്ദേഹം ആ കാര്യം ഗൗനിക്കാതെ മീന നായികയാക്കി.മീന പടത്തിൽ തന്റെ റോൾ നന്നാക്കി.മറ്റൊരു വേഷത്തിൽ ഐശ്വര്യ പടത്തിൽ ഉണ്ടായിരുന്നു മാത്രമല്ല ഐശ്വര്യയുടെ ഗ്ലാമറസ് സോങ്ങും ഇതിലുണ്ട്.

ഇളയരാജയുടെ സംഗീതം എന്നത്തേയും പോലെ അടിപൊളി ആയിരുന്നു. ഇതിൽ എസ് പി ബി തകർത്തു പാടിയ രാക്ക് മുത്ത് രാക്ക് എന്ന പാട്ട് അന്നത്തെ ഗാനമേളകളിൽ സ്ഥിരഗാനമായി.1993 ഫെബ്രുവരി റിലീസ് ആയ യജമാൻ വമ്പൻ വിജയം നേടി. കേരളത്തിലും പടം ഹിറ്റായി. ഇതിനു ശേഷം ഒന്നരമാസം കഴിഞ്ഞപ്പോൾ ദേവാസുരം റിലീസ് ആയി. ഈ പടത്തിൽ എല്ലാവർക്കും സുപരിചിതനായ നെപ്പോളിയന്റെ മറ്റൊരു കിടിലൻ വേഷവും മലയാളിക്ക് വീണ്ടും കാണാൻ കഴിഞ്ഞു.