Rahul Madhavan

പെരുവണ്ണാപുരത്തിനിന്ന് 33 വയസ്സ്.

ഒരിക്കൽ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹൻലാലിനെ നായകനായി കണ്ട് നർമ്മവും പ്രണയവും കലർന്ന ശുദ്ധ ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ ഒരു കഥ. പേരുകേട്ട തറവാട്ടിലെ നാലങ്ങളമാർക്ക് ഒരു പെങ്ങൾ. അവരുടെ ബസ്സ്, അതിലെ കിളിയായ ചെറുപ്പക്കാരൻ ആ പെങ്ങളെ പ്രേമിക്കുന്നു. അതായിരുന്നു കഥയുടെ ത്രെഡ്. പെട്ടെന്നാണ് പ്രൈവറ്റ് ബസ്സും മുതലാളിയും യാത്രകാരിയും പ്രധാന കഥാപാത്രങ്ങളായി ശ്രീനിവാസൻ ഒരു തിരക്കഥ റെഡിയാക്കിയ കാര്യം രഞ്ജിത്ത് അറിയുന്നത്. ഉടനെ തന്നെ അദ്ദേഹം ബസ് എന്നതിനെ കോളേജും കിളി എന്നത് പ്യൂണുമാക്കി. അങ്ങനെ നമ്മുടെ മുന്നിൽ എത്തിയ ആ കഥയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രം.

 

ബസിലെ കിളിയായി ജയറാമും പെങ്ങളൂട്ടിയായി പാർവതിയും അഭിനയിച്ചു. കമലും രഞ്ജിത്തും ഒന്നിക്കുന്ന മൂന്നാമത്തെ പടമായിരുന്നു ഇത്. ഈ പടത്തിന്റെ ഏറ്റവും വലിയ ആകർഷണമായത് മോഹൻലാൽ സുപ്രധാന അതിഥിവേഷം ചെയ്തതാണ്. സുരേഷ്ഗോപിയായിരുന്നു ഇവരുടെ ഫസ്റ്റ് ചോയ്സ്. പക്ഷേ തിരക്കഥ വായിച്ച ദാമോദരൻ മാഷാണ് ഇത് മമ്മൂട്ടിയോ മോഹൻലാലോ ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞത്. അതിനായ് വീണ്ടും കമൽ ലാലിന്റെ അടുത്ത് ചെന്ന് സമ്മതം വാങ്ങുകയും അദ്ദേഹം കിരീടത്തിന്റെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ വന്നു അഭിനയിക്കുകയും ചെയ്തു. മോഹൻലാൽ ചെയ്ത അച്യുതക്കുറുപ്പ് എന്ന കഥാപാത്രം പടത്തിന്റെ വിജയത്തിന് കൂടുതൽ സഹായമായി എന്ന് കമൽ പിന്നീട് പറയുകയുണ്ടായി.

ശ്രീനിവാസൻ അഭിനയിക്കേണ്ട വേഷമായിരുന്നു ഇതിലെ ജഗതി അഭിനയിച്ച കീലേരി പത്മനാഭൻ. തിരക്ക് മൂലം ശ്രീനിവാസൻ ജഗതിയുടെ പേര് നിർദേശിക്കുകയായിരുന്നു. ഫിലോമിനയുടെ മുത്തശ്ശി വേഷം ഗംഭീരമായിരുന്നു. കൂടാതെ ഇന്നസെന്റ്, പപ്പു, ശങ്കരാടി, കെ പി എ സി ലളിത, സിദ്ദിഖ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, പറവൂർ ഭരതൻ എന്നിങ്ങനെ ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെ പോലെ എല്ലാ മികച്ച താരങ്ങളും ഇതിൽ അണിനിരന്നു. പി കെ ഗോപി, ജോൺസൺ, വിപിൻ മോഹൻ, കെ രാജഗോപാൽ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. സെഞ്ച്വറിയാണ് പടം നിർമ്മിച്ചത്.1989 ജൂൺ 16 ന് റിലീസ് ചെയ്ത ഈ പടം മേജർ സെന്ററുകളിൽ 100 ദിവസം പിന്നിട്ടു. ജയറാമിന് സ്റ്റാർ വാല്യൂ ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് ഇത്

Leave a Reply
You May Also Like

വൻപ്രതിഫലം നിരസിച്ചു കമൽഹാസൻ ബിഗ്‌ബോസിൽ നിന്നും പിന്മാറുന്നു, ഇനി സിനിമാതിരക്കുകളിലേക്ക്

തമിഴ് ബിഗ്‌ബോസിൽ നിന്നും കമൽഹാസൻ പിന്മാറുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് കമൽ ഹാസൻ പിന്മാറുന്നത്…

അവൻ അറിയണമെന്ന് അവൾ ആഗ്രഹിക്കുന്നത്

ചുംബനം ചുംബിച്ചു കൊണ്ട്‌ എല്ലായ്‌പ്പോഴും നിങ്ങളുടെ പ്രണയിനിയ്‌ക്ക്‌ ആശംസകള്‍ നേരുക. ഇഷ്‌മില്ലാത്തത്‌ ഒഴിവാക്കുക സ്‌ത്രീകളില്‍ നടത്തിയ…

ഇരുപതാം പിറന്നാൾ അടിച്ചുപൊളിക്കുകയാണ് സാനിയ ഇയ്യപ്പൻ

മലയാളത്തിലെ യുവനടിയാണ് സാനിയ ഇയ്യപ്പൻ . താരം ഇന്ന് ഇരുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സാനിയ .…

സിനിമയുടെ പ്രധാന ഇമോഷണൽ പോയിന്റ് പ്രേക്ഷകരിൽ കണക്ട് ചെയ്യുന്നതിൽ ആണ് ഡങ്കി പരാജയപ്പെടുന്നത്

Dunki(2023) Spoilers Ahead! Vaisakh Sudevan രാജ് കുമാർ ഹിറാനി ഷാരുഖ് ഖാൻ കോമ്പോയിൽ ഒരു…