Rahul Madhavan

കേരളത്തിലെ സ്ലാങ് അത് ഏതിടത്തെ ആയാലും മമ്മൂട്ടി കൈകാര്യം ചെയ്താൽ നന്നാവാറുണ്ട്. പല ചിത്രങ്ങളിലൂടെയും അത് നമ്മൾ കണ്ടതാണ്.സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ അദ്ദേഹം കണ്ണൂർ സ്ലാങ്ങിലാണ് സംസാരിച്ചിരിക്കുന്നത്. പക്ഷേ ഇത് അധികം ആരും പറഞ്ഞു കണ്ടില്ല,ഈ ചിത്രം തിയേറ്ററിൽ വലിയ അനക്കം ഇല്ലാതെ പോയതിനാലാവാം അങ്ങനെ സംഭവിച്ചത്. ആദാമിന്റെ മകൻ അബുവിനു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷക്കൊത്തുയർന്നില്ല എന്നാണ് തോന്നുന്നത്.

കുഞ്ഞനന്തനും അയാളുടെ ലോകമായ കടയും ആ കടയോടുള്ള അയാളുടെ ബന്ധവുമാണ് പടത്തിൽ പറഞ്ഞിട്ടുള്ളത്.കുഞ്ഞനന്തൻ ഒരു പ്രത്യേകസ്വഭാവത്തിനുടമയാണ്.കൃത്യമായി വീക്ഷിച്ചാൽ അയാൾ സ്വാർത്ഥനാണ്. തന്റെ കാര്യവും കഥയുടെ കാര്യവും മാത്രമാണ് അയാൾക്ക് വലുത്. കടകെണിയിൽ പെട്ട മുതലാളി ആ കട ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപെട്ടിട്ടും അയാൾ അത് സമ്മതിക്കുന്നില്ല. വിവാഹം, കുട്ടികൾ, ഭാര്യ, കുടുംബം എല്ലാം ഒരു ദുരന്തഫീലിംഗിലാണ് അയാൾ നോക്കികാണുന്നത്. അയാൾക്ക് അയാളുടേതായ ആദർശങ്ങളും തത്വങ്ങളുമുണ്ട്. അന്നന്നു കാണുന്ന പ്രശ്നങ്ങളെ അയാൾ എഴുതി കവലയിലെ ചുവരിൽ ഒട്ടിക്കും. അങ്ങനെ മൊത്തത്തിൽ പറഞ്ഞാൽ ഒരു വേറിട്ട മനുഷ്യൻ അതാണ് കുഞ്ഞനന്തൻ.

മമ്മൂട്ടിയുടെ വേഷപകർച്ചയെ പറ്റി പ്രത്യേകം എഴുതി ഫലിപ്പിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്ത നൈലയുടെ ആദ്യചിത്രമാണിത്. ഒരു പുതുമുഖനടി എന്ന നിലയിൽ ചിത്തിര എന്ന റോൾ നൈല ഭംഗിയാക്കി. സിദ്ദിഖ്, ബാലചന്ദ്രമേനോൻ, സലിം കുമാർ എന്നിവരൊക്കെയാണ് പടത്തിലെ മറ്റു പ്രധാന താരങ്ങൾ.

സംവിധായകൻ തന്നെയാണ് രചനയും നിർമാണവും ചെയ്തിരിക്കുന്നത്. മധു അമ്പാട്ട് ക്യാമറ, റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ, എം ജയചന്ദ്രൻ സംഗീതം, ഐസക് കോട്ടുകപള്ളി പശ്ചാത്തല സംഗീതം എന്നിവ നിർവഹിച്ചു. എം എസ് വിശ്വനാഥൻ മാഷ് പാടിയ ഒരു പാട്ട് പടത്തിൽ ലാസ്റ്റ് ഉണ്ട്.

You May Also Like

പിതാവിന് ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തു കൊടുത്താല്‍ ? വീഡിയോ

ന്യൂ ജനറേഷന്‍ പിള്ളാരുടെ അടുത്തു അത്രത്തോളം ടെക്നിക്കല്‍ അറിവ് ഇല്ലാത്ത വീട്ടിലെ മുതിര്‍ന്നവര്‍ ഓണ്‍ലൈന്‍ ടിക്കറ്റോ മറ്റോ എടുക്കാന്‍ പറഞ്ഞാല്‍ എന്താകും അവസ്ഥ ???

എയ്റോബിക് ബോളിലെ പ്രകടനം കൊണ്ട് മണ്ണ് തിന്നുന്ന ചില വിരുതന്മാര്‍ : വീഡിയോ …

വ്യായാമത്തിന് ഉപയോഗിക്കേണ്ട എയ്റോബിക് ബോളില്‍ ചാടിമറിയാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും. ഈ വീഡിയോ കണ്ടു ചിരിച്ചു ഊപ്പാട് വരരുതേ … വീഡിയോ കാണാം …

സ്വപ്‌നാക്ഷരങ്ങള്‍

പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു ,ഇരുള്‍ മൂടിയ മുറിയില്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചം ,അലയടിക്കുന്ന മനസ്സ് പോലെ അശാന്തമായ മുറിയില്‍ ചിന്തകളുടെ തീവ്രത കീറികളഞ്ഞ കടലാസ്സുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു . ചിന്തകള്‍ കടന്നാക്രമിക്കുമ്പോള്‍ അക്ഷരങ്ങളെ അഗാധമായി സ്നേഹിക്കാന്‍ തുടങ്ങും .അച്ചടക്കമില്ലാത്ത വരികള്‍കൊണ്ട് ശൂന്യമായ വെള്ളകടലാസ്സില്‍ അക്ഷരങ്ങള്‍ ചിതറിതെറിച്ചു കൊണ്ടിരിക്കും.അവനാകെ അസ്വൊസ്ഥനാണ് കവിതകളിലൂടെ തുടിക്കുന്ന സ്പന്ദനങ്ങള്‍ കൊണ്ട് തീവ്രമായ പ്രണയചിന്തകള്‍ തലച്ചോറിനെ കീറിമുറിക്കുമ്പോള്‍ കണ്ണുകള്‍ മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു.

പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്…

ദിനരാത്രങ്ങളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍, ഏകാന്തതയുടെ അസഹനീയങ്ങളായ മരുയാത്രകള്‍ക്ക് ശേഷം, മഴവില്ല് മണ്ണില്‍ മുട്ടിയ ഒരു വൈകുന്നേരം, ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു, കൈകള്‍ കോര്‍ത്ത്.