Muhammed Sageer Pandarathil
ജന്മദിനാശംസകൾ…..ലാലേട്ടാ
വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ട ഇലന്തൂരിൽ 1960 മെയ് 21 ആം തിയതി മോഹൻലാൽ വിശ്വനാഥൻ നായർ എന്ന മോഹൻലാൽ ജനിച്ചു.മുടവൻ മുകൾ സ്കൂൾ/തിരുവനന്തപുരം മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടി.
1977-78 കാലഘട്ടത്തിൽ സംസ്ഥാന ലെവലിൽ ഗുസ്തി ചാമ്പ്യനായിരുന്ന ഇദ്ദേഹം 1978 ൽ ഡോ.അശോക് കുമാർ സംവിധാനം ചെയ്ത ‘തിരനോട്ടം’ എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നു വന്നതെങ്കിലും 1980 ൽ ഫാസിൽ ചെയ്ത സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഒരു ചലച്ചിത്ര നടൻ എന്ന നിലയിൽ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഇദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമെന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്. തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായക നടന്മാരിൽ ഒരാളായിത്തീർന്നു. നൃത്തരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള അഭിനയ വഴക്കം നിരവധി ആരാധകരെ നേടാൻ കാരണമാക്കി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച ഇദ്ദേഹത്തെ തേടി രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒമ്പതോളം സംസ്ഥാന പുരസ്ക്കാരങ്ങൾക്കും വന്നിട്ടുണ്ട്.
ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു.
2009 ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ച ഇദ്ദേഹത്തിന് ചലച്ചിത്രത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2010 ലും കാലിക്കറ്റ് സർവ്വകലാശാല 2018 ലും ഡോക്ടറേറ്റ് നൽകുകയുണ്ടായി.
ചലച്ചിത്ര സംവിധായകനായ സുരേഷ് ബാലാജിയുടെ സഹോദരിയും ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ കെ ബാലാജിയുടെയും മകളായ സുചിത്രയാണ് ഭാര്യ. ചലച്ചിത്ര നടനായ പ്രണവ് മോഹൻലാൽ മകനും വിസ്മയ മകളുമാണ്. ചലച്ചിത്ര നടനും മിലിറ്ററി സർവ്വീസിലിരിക്കെ അന്തരിച്ച പ്യാരേലാൽ ഏക സഹോദരനാണ്.
340 തിലധികം സിനിമകളിൽ അഭിനയിച്ച ഇദ്ദേഹം നല്ലൊരു പിന്നണി ഗായകൻ കൂടിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഇദ്ദേഹം വിശ്വശാന്തി ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്.പ്രണവം ആർട്സ് എന്ന ബാനറിൽ ചലചിത്രങ്ങൾ നിർമ്മിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഈ നിർമ്മാണ കമ്പിനി ഇപ്പോൾ സജീവമല്ല. മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി. ആശീർവാദ് സിനിമാസ് ബാനറിൽ മോഹൻലാൽ നായകനായ ഒട്ടേറെ സിനിമകളുടെ നിർമ്മാതാവ് കൂടിയാണിപ്പോൾ ആന്റണി പെരുമ്പാവൂർ.
*************
ലാലേട്ടൻ അഭിനയിച്ച ചിത്രങ്ങൾ, കഥാപാത്രത്തിന്റെ പേര്, വർഷം എന്നിവയടങ്ങിയതാണ് ഈ പോസ്റ്റ്. പരമാവധി ശരിയായി എഴുതാൻ ശ്രമിച്ചിട്ടുണ്ട്. തെറ്റുകളുണ്ടെങ്കിൽ പറയുക. ലിസ്റ്റ് പ്രസിദ്ധീകരിച്ചത് Rahul Madhavan
1978
1.തിരനോട്ടം – കുട്ടപ്പന് .
1980
2.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ – നരേന്ദ്രന് .
1981
3.സഞ്ചാരി – ഡോ. ശേഖര്‍ .
4.തകിലുകൊട്ടാമ്പുറം – അഡ്വ. പോള്‍ .
5.ധന്യ – ലാല്‍ .
6.അട്ടിമറി – ഷാന്‍ .
7.തേനുംവയമ്പും – വര് മ്മ.
8.ധ്രുവസംഗമം – ശങ്കരന് കുട്ടി.
9.ഊതിക്കാച്ചിയ പൊന്ന് – നന്ദന് .
10.അഹിംസ – മോഹന്‍ .
1982
11.ഫുട്ബോൾ – ബാലകൃഷ്ണന് .
12.മദ്രാസിലെ മോൻ – ഗുണശേഖരൻ.
13.കേൾക്കാത്ത ശബ്ദം – ബാബു.
14.പടയോട്ടം – കണ്ണന് .
15.എനിക്കും ഒരുദിവസം – തുട്ടിമോൻ ബാബു.
16.ശ്രീ അയ്യപ്പനും വാവരും- കടുത്ത.
17.കാളിയമർദ്ദനം – ജോണി.
18.അക്രോശം – മോഹനചന്ദ്രന് .
19.എന്തിനോ പൂക്കുന്ന പൂക്കൾ – സുരേന്ദ്രന് .
20.സിന്ദൂര സന്ധ്യക്ക് മൗനം – കിഷോര്‍ .
21.എന്റെ മോഹങ്ങൾ പൂവണിഞ്ഞു – ജയന് .
22.ഞാനൊന്ന് പറയട്ടെ – ശേഖരന് കുട്ടി.
23.ആ ദിവസം – ബോസ്.
24. കുറുക്കന്റെ കല്യാണം -**
1983
25.വിസ – സണ്ണി.
26.ഹലോ മദ്രാസ് ഗേൾ – ലാല്‍ .
27.എന്റെ കഥ – രമേശ്.
28.ഭൂകമ്പം – രഘു.
29.ഗുരുദക്ഷിണ – പ്രഭാകരന് .
30.നസീമ – സെയ്ദാലി.
31.കുയിലിനെ തേടി – തമ്പുരാന് കുട്ടി.
32.ഹിമവാഹിനി – പാപ്പി.
33.അറബിക്കടൽ – വിനോദ്.
34.ശേഷംകാഴ്ചയിൽ – ബാബു.
35.മറക്കിലൊരിക്കലും – മുരളി.
36.സന്ധ്യക്ക് വിരിഞ്ഞ പൂവ് – രാമു.
37.താവളം – രാജപ്പന് .
38.ആധിപത്യം – മോഹന്‍ .
39.ചക്രവാളം ചുവന്നപ്പോൾ – സുരേന്ദ്രൻ.
40.എങ്ങനെ നീ മറക്കും – ശംഭു.
41.ഇനിയെങ്കിലും – രവി.
42.ആട്ടക്കലാശം – സന്തോഷ്ബാബു.
43.കാറ്റത്തെ കിളിക്കൂട് -ഉണ്ണികൃഷ്ണന് .
44.അസ്ത്രം – ദാസ്.
45.ചങ്ങാത്തം – ഡാനിയേൽ.
46.ഒരു മുഖം പല മുഖം – സുകുമാരന്‍ തമ്പി.
47.നാണയം – ബാബു.
48.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് – അലക്സ്.
49.കൊലകൊമ്പൻ – ഗോപി.
50.പിൻനിലാവ് – രഘു.
1984
51.ഒന്നാണ് നമ്മൾ – നന്ദഗോപാല്‍ .
52.അക്കരെ – സുധാകരന് .
53.സ്വന്തമെവിടെ ബന്ധമെവിടെ – രാജേന്ദ്രന് .
54.വനിതാ പോലീസ് – അച്ചുതന് കുട്ടി.
55.അപ്പുണ്ണി – മേനോന് മാഷ്.
56.അതിരാത്രം – പ്രസാദ്.
57.ഉണരൂ – രാമു.
58.കളിയിൽ അല്പം കാര്യം – വിനയൻ.
59.പൂച്ചയ്ക്കൊരു മൂക്കുത്തി – ഗോപാലകൃഷ്ണന് .
60.പാവം പൂർണിമ – അണ്ണന് തമ്പുരാൻ.
61.ലക്ഷ്മണരേഖ – സുധാകരൻ.
62.ആൾകൂട്ടത്തിൽ തനിയെ – അനിൽകുമാർ .
63.വേട്ട – ബാലന് .
64.ഇവിടെ തുടങ്ങുന്നു – കൃഷ്ണകുമാര്‍ .
65.കുരിശുയുദ്ധം – ജോണി.
66.മനസ്സറിയാതെ – മമ്മൂട്ടി
.
67.തിരകൾ – ജെയിംസ് ജോര് ജ്.
68.കിളിക്കൊഞ്ചൽ- രതീഷ്.
69. ഇതാ ഇന്നുമുതൽ – ലാല്‍ .
70.ശ്രീകൃഷ്ണപരുന്ത് – കുമാരന് .
71.അടുത്തടുത്ത് – വിഷ്ണുമോഹന് .
72.അറിയാത്ത വീഥികൾ – ബാലന് .
73.ഉയരങ്ങളിൽ – ജയരാജൻ.
74.അടിയൊഴുക്കുകൾ – ഗോപി.
75.ഒരു കൊച്ചു സ്വപ്നം – ഗില്‍ ബര് ട്ട്.
1985
76.അവിടത്തെ പോലെ ഇവിടെയും – സുകുമാരന്‍ .
77.നോക്കെത്താദൂരത്ത് കണ്ണുംനട്ട് – ശ്രീകുമാര്‍ .
78.ഓമനിക്കാൻ ഓർമ്മവെക്കാൻ – ദേവകുമാര്‍ .
79.അരം+അരം=കിന്നരം – നാരായണന് കുട്ടി.
80.നായകൻ – കൃഷ്ണ്ണദാസ്.
81.ഞാൻ പിറന്ന നാട്ടിൽ – രാജശേഖരന് .
82.ഒന്നാനാംകുന്നിൽ ഓരടികുന്നിൽ – നിതിന്‍ .
83.അനുബന്ധം – ഭാസ്ക്കരന്‍ .
84.മുളമൂട്ടിൽ അടിമ – അടിമകണ്ണ്.
85.വസന്തസേന – ദേവന് .
86.ഗുരുജി ഒരു വാക്ക് – ഉണ്ണി.
87.പറയാനും വയ്യ പറയാതിരിക്കാനും വയ്യ – കറന്റ് ഹംസ.
88.അങ്ങാടിക്കപ്പുറത്ത് – ബാബു.
89.കൂടും തേടി – പീറ്റര്‍ .
90.ജീവന്റെ ജീവൻ – ജയന് .
91.ആദ്യം ഒന്നുമുതൽ – വിഷ്ണു.
92.അഴിയാത്ത ബന്ധങ്ങൾ – ബാലകൃഷ്ണന് .
93.ബോയിങ് ബോയിങ് – ശ്യാം.
94.കരിമ്പിൻ പൂവിനക്കരെ- ഭദ്രന് .
95.ഉയരും ഞാൻ നാടാകെ – ദാരപ്പന് .
96.ഇടനിലങ്ങൾ – ബാലന് .
97.പത്താമുദയം – ജയമോഹന് & വിക്രമന് (First Double Role ).
98.രംഗം – അപ്പുണ്ണി.
99.ഏഴുമുതൽ ഒൻപതുവരെ – ആനന്ദ്.
100.കണ്ടു കണ്ടറിഞ്ഞു – കൃഷ്ണ്ണനുണ്ണി.
1986
101.പപ്പൻ പ്രിയപ്പെട്ട പപ്പൻ – ദേവദാസ്.
102.ഒപ്പം ഒപ്പത്തിനൊപ്പം – കൃഷ്ണൻകുട്ടി.
103.മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു – ശംഭു.
104.പഞ്ചാഗ്നി – റഷീദ്.
105.കരിയില കാറ്റുപോലെ – അച്ചുതന് കുട്ടി.
106.അഭയംതേടി – അപ്പു.
107.ദേശാടനക്കിളി കരയാറില്ല – ഹരിശങ്കർ.
108.നിന്നിഷ്ടം എന്നിഷ്ടം – ശ്രീകുമാർ.
109.വാർത്ത – പരോൾ വാസു.
110.രേവതിക്കൊരു പാവക്കുട്ടി – മാധവൻകുട്ടി.
111.കുഞ്ഞാറ്റകിളികൾ – ബാലകൃഷ്ണൻ.
112.ടി .പി ബാലഗോപാലൻ എം എ – ബാലഗോപാലന് . (First State Award for Best Actor ).
113.ഹലോ മൈഡിയർ റോങ്ങ് നമ്പർ – വേണുഗോപാൽ.
114.നേരം പുലരുമ്പോൾ – ഗോഡ്ഫ്രീ.
115.പൂമുഖപ്പടിയിൽ നിന്നെയുംകാത്ത് – പോളി.
116.ഇനിയും കുരുക്ഷേത്രം -സുരേഷ് ബാബു.
117.കാവേരി – ബാലചന്ദ്രൻ.
118.മിഴിനീർപൂവുകൾ – റിച്ചാർഡ്.
119.ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് – സേതു/രാം സിംഗ്.
120 നിമിഷങ്ങൾ – മുരളി.
121.രാജാവിന്റെ മകൻ – വിന്
സെന്‍
റ് ഗോമസ്
.
122.ദൂരെ ദൂരെ ഒരു കൂട് കൂട്ടാം – ദിവാകരൻ.
123.യുവജനോത്സവം – ജയൻ.
124.ഒന്നുമുതൽ പൂജ്യം വരെ – Phone Uncle.
125.ശോഭരാജ് – ശോഭരാജ് & ധർമ്മരാജ് (Double role).
126.നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ – സോളമൻ.
127.സുഖമോദേവി – സണ്ണി.
128.ഗീതം – ജഗദീഷ്.
129.താളവട്ടം – വിനോദ്.
130.എന്റെ എന്റേതുമാത്രം – മേനോൻ
131.പടയണി – രമേഷ്.
132.മനസിലൊരു മണിമുത്ത് – മോഹൻ.
133.സന്മനസ്സുള്ളവർക് സമാധാനം – ഗോപാലകൃഷ്ണപണിക്കർ (First Filmfare Award for best actor ).
134.അടിവേരുകൾ – ബാലകൃഷ്ണൻ.
1987
135.ജനുവരി ഒരു ഓർമ – രാജു.
136.അമൃതംഗമയ – ഹരിദാസ്.
137.അടിമകൾ ഉടമകൾ – മോഹൻ ചെറിയാൻ.
138.സർവകലാശാല – ലാൽ.
139.ഇരുപതാം നൂറ്റാണ്ട്- സാഗര്‍ ഏലിയാസ് ജാക്കി.
140.ഭൂമിയിലെ രാജാക്കന്മാർ – മഹേന്ദ്രവർമ്മ.
141.ഉണ്ണികളേ ഒരു കഥപറയാം – എബി.
142.തൂവാനത്തുമ്പികൾ -മണ്ണാറതൊടി ജയകൃഷ്ണൻ.
143.കൈയെത്തും ദൂരത്ത് – വിനോദ്.
144.വഴിയോരകാഴ്ചകൾ – രാഘവൻ /ആന്റണി ഐസക്ക്.
145.ചെപ്പ് – രാമചന്ദ്രന് .
146.നാടോടിക്കാറ്റ് – രാമദാസ്.
147.ഇവിടെ എല്ലാവർക്കും സുഖം – അപ്പു.
1988
148.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു – മുകുന്ദന് കർത്താ.
149.അയിത്തം – ശങ്കരൻ.
150.ഓർക്കാപ്പുറത്ത് – ഫ്രെഡ്ഢി നിക്കോളാസ്.
151.പാദമുദ്ര – മാതു പണ്ടാരം & സോപ്പ് കുട്ടപ്പൻ (Double role).
152.പട്ടണപ്രേവേഷം -സി ഐ ഡി രാംദാസ്.
153.അനുരാഗി -സാം.
154.മൂന്നാംമുറ -അലി ഇമ്രാന് .
155.മനു അങ്കിൾ -മോഹന്‍ ലാല്‍ .
156.ആര്യൻ – ദേവൻ.
157.വെള്ളാനകളുടെ നാട് -സിപവിത്രൻ /സി പി.
158.ചിത്രം – വിഷ്ണു.
159.ഉത്സവപ്പിറ്റേന്ന് – അനിയൻകുട്ടൻ.
1989
160.ലാൽ അമേരിക്കയിൽ – വിനോദ്.
161.ദൗത്യം – ക്യാപ്റ്റൻ റോയ് തോമസ്.
162.സീസൺ – ജീവൻ.
163.വരവേൽപ്പ് – മുരളീധരൻ.
164.നാടുവാഴികൾ – അർജ്ജുൻ.
165.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ – അച്ചുതകുറുപ്പ്.
166.കിരീടം – സേതുമാധവന് (Special jury mention at National Award ).
167. വന്ദനം – ഉണ്ണികൃഷ്ണൻ.
168.അധിപൻ – ശ്യാം പ്രകാശ്.
169.ദശരഥം – രാജീവ്മേനോൻ.
1990
170.ഏയ് ഓട്ടോ -സുധി.
171 അക്കരെ അക്കരെ അക്കരെ – രാം ദാസ്.
172.നമ്പർ 20മദ്രാസ് മെയിൽ – ടോണി.
173.ഹിസ് ഹൈനെസ്സ് അബ്ദുള്ള- അബ്ദുള്ള/അനന്തൻ നമ്പൂതിരി.
174.മുഖം – ഹരിപ്രസാദ്.
175.കടത്തനാടൻ അമ്പാടി – അമ്പാടി.
176.താഴ്വാരം – ബാലൻ.
177.അർഹത – ദേവരാജ്.
178.ഇന്ദ്രജാലം – കണ്ണൻ നായർ.
179.അപ്പു – അപ്പു.
180.ലാൽസലാം – നെട്ടൂർ സ്റ്റീഫൻ.
1991
181.ധനം – ശിവശങ്കരൻ.
182.ഭരതം – ഗോപിനാഥൻ(National Award for best actor)
183.വാസ്തുഹാര – വേണുഗോപാൽ.
184.വിഷ്ണുലോകം – ശങ്കു.
185.അങ്കിൾ ബൺ – ചാർളി & ചാക്കോ (Double role).
186.കിലുക്കം -ജോജി.
187.ഉള്ളടക്കം – സണ്ണി.
188.ഗോപുരവാസലിലെ(Tamil)- **
189.കിഴക്കുണരും പക്ഷി -അനന്തമൂർത്തി.
190.അഭിമന്യു- ഹരി.
1992
191.സദയം – സത്യനാഥൻ.
192.കമലദളം – നന്ദഗോപന് .
193.അഹം – സിദ്ധാർഥൻ.
194.രാജശിൽപി – ശംഭു.
195.യോദ്ധ – അശോകന് .
196.അദ്വൈതം – ശിവപ്രസാദ്.
197.സൂര്യഗായത്രി – ബാലസുബ്രഹ്മണ്യം.
198.നാടോടി – സച്ചിദാനന്ദൻ & ബാലകൃഷ്ണൻ (Double Role ).
199.വിയറ്റ്നാം കോളനി – കൃഷ്ണമൂർത്തി.
1993
200.മിഥുനം – സേതുമാധവൻ.
201.ദേവാസുരം – മംഗലശേരി നീലകണ്ഠന്
.
202.ബട്ടർഫ്ളൈസ് – പ്രിൻസ്.
203.മായാമയൂരം – കൃഷ്ണനുണ്ണി& നരേന്ദ്രൻ (Double role).
204.ഗാന്ധർവം – സാം അലക്സാണ്ടർ.
205.ചെങ്കോൽ – സേതുമാധവന് .
206.കളിപ്പാട്ടം – വേണു.
207.മണിച്ചിത്രത്താഴ് – സണ്ണിജോസഫ്.
1994
208.ഗാന്ധീവം(telugu) -**
209.പവിത്രം- ഉണ്ണി.
210.തേന്മാവിൻ കൊമ്പത്ത് – മാണിക്യന് .
211.പിൻഗാമി – വിജയ്മേനോൻ.
212.പക്ഷേ – ബാലചന്ദ്രൻ.
213.മിന്നാരം – ബോബി.
1995
214.നിർണയം – ഡോ. റോയ്തോമസ്.
215.സ്ഫടികം – ആടുതോമ/തോമസ് ചാക്കോ.
216.തച്ചോളിവർഗീസ് ചേകവർ – വര് ഗീസ്.
217.മന്ത്രികം – സ്റ്റീഫന്‍ റൊണാള് ഡ്/ആൽബി.
218.അഗ്നിദേവൻ- അനിയൻകുട്ടൻ/രവിവർമ്മ.
1996
219.കാലാപാനി – ഗോവര്‍ ദ്ധൻ.
220.ദി പ്രിൻസ് – ജീവ.
1997
221.ഇരുവർ – ആനന്ദന് .
222.വർണ്ണപ്പകിട്ട് – സണ്ണി.
223.ഒരു യാത്രാമൊഴി – ഗോവിന്ദൻ കുട്ടി.
224.ചന്ദ്രലേഖ – അപ്പുക്കുട്ടന് .
225.ഗുരു – രഘുരാമൻ.
226.ആറാംതമ്പുരാൻ – ജഗന്നാഥന് .
1998
227.കന്മദം – വിശ്വനാഥൻ
228.ഹരികൃഷ്ണൻസ് – കൃഷ്ണന് .
229.സമ്മർ ഇൻ ബത്ലേഹം – നിരജ്ഞന് .
230.രക്തസാക്ഷികൾ സിന്ദാബാദ് – ശിവസുബ്രഹ്മണ്യ അയ്യർ.
231.അയാൾ കഥ എഴുതുകയാണ് – സാഗര്‍ കോട്ടപ്പുറം/വിദ്യാസാഗർ.
1999
232.ഉസ്താദ് – പരമേശ്വരന് /ഉസ്താദ്.
233.ഒളിമ്പ്യൻ അന്തോണി ആദം – വര് ഗീസ് ആന്റണി.
234.വാനപ്രസ്ഥം – കുഞ്ഞിക്കുട്ടന്‍ (National Award for best actor,Best producer).
2000
235.നരസിംഹം – ഇന്ദുചൂഢൻ.
236.ലൈഫ് ഈസ് ബ്യൂട്ടിഫുൾ – വിനയചന്ദ്രൻ.
237.ശ്രദ്ധ – ഗംഗാപ്രസാദ്.
238.ദേവദൂതൻ – വിശാൽ കൃഷ്ണമൂർത്തി.
2001
239.കാക്കക്കുയിൽ – ശിവരാമൻ.
240.ഉന്നതങ്ങളിൽ – **.
241.രാവണപ്രഭു – മംഗലശേരി നീലകണ്ഠന് &കാര്‍ ത്തികേയന് (Double role).
242.അച്ഛനെയാണെനിക്കിഷ്ട്ടം -മഹാദേവൻ.
243.പ്രജ – സക്കീര്‍ അലി ഹുസെെന്‍ .
2002
244.Company (Hindi ) – ശ്രീനിവാസൻ.
245.ഒന്നാമൻ – രവിശങ്കർ.
246.താണ്ഡവം – കാശിനാഥന് .
247.ചതുരംഗം – ആറ്റിപ്രാക്കില് ജിമ്മി.
2003
248.പോപ്കോൺ – വിക്രമാദിത്യ.
249.മിസ്റ്റർ ബ്രഹ്മചാരി – അനന്തൻ തമ്പി.
250.കിളിച്ചുണ്ടൻമാമ്പഴം – അബ്ദുൾ ഖാദർ.
251.ബാലേട്ടൻ – ബാലചന്ദ്രന് .
252.ഹരിഹരൻപിള്ള ഹാപ്പിയാണ് – ഹരിഹരന് പിള്ള.
2004
253.വാമനപുരം ബസ് റൂട്ട് – ലിവര്‍ ജോണി.
254.വിസ്മയത്തുമ്പത്ത് – ശ്രീകുമാർ.
255.വാണ്ടഡ് – നാരായണ സ്വാമി.
256.Love (Kannada )- മോഹൻ നായർ.
257.നാട്ടുരാജാവ് -പുലിക്കാട്ടില്‍ ചാര് ളി.
258.മാമ്പഴക്കാലം – പുരമനയ്ക്കല് ചന്ദ്രന് .
2005
259.ഉദയനാണ് താരം – ഉദയന്‍ .
260.ചന്ദ്രോത്സവം – ചിറയ്ക്കല്‍ ശ്രീഹരി
261.ഉടയോൻ – ശൂരനാട് കുഞ്ഞ് ,പാപ്പോയി (Double role).
262.നരൻ – മുള്ളൻകൊല്ലി വേലായുധന് .
263.തന്മാത്ര – രമേശന് .
2006
264.കിലുക്കം കിലുകിലുക്കം – ജോജി.
265.രസതന്ത്രം – പ്രേമചന്ദ്രന് .
266.വടക്കുംനാഥൻ – ഭരതപിഷാരടി.
267.കീർത്തിചക്ര – മേജര്‍ മഹാദേവന് .
268.മഹാസമുദ്രം – ഇസഹാക്ക്.
269.ഫോട്ടോഗ്രാഫർ – ഡിജോ & ജോയ്(Double role).
270.ബാബാകല്യാണി – ബാബാകല്യാണി.
2007
271.ചോട്ടമുബൈ – വാസ്കോഡ് ഗാമ
272.ഹലോ – ശിവരാമന് .
273.അലിഭായ് – അൻവർ അലി /അലിഭായ്.
274.Aag – നരസിംഹ.
275.പരദേശി – വലിയകത്ത് മൂസ.
276.റോക്ക് ൻ റോൾ – ചന്ദ്രമൗലി.
277.ഫ്ലാഷ് – മിഥുൻ മാധവ്.
2008
278.കോളേജ് കുമാരൻ – ശ്രീകുമാർ.
279.ഇന്നത്തെ ചിന്താവിഷയം – ഗോപകുമാർ.
280.മിഴികൾ സാക്ഷി – സയ്യിദ് അഹമ്മദ്.
281.മാടമ്പി – ഗോപാലകൃഷ്ണപിള്ള.
282.കുരുക്ഷേത്ര – മേജര്‍ മഹാദേവന് .
283.Halla bol (Hindi )- മോഹൻലാൽ.
284.ട്വന്റി 20 – ദേവരാജ പ്രതാപവര് മ്മ.
285.പകൽ നക്ഷത്രങ്ങൾ -സിദ്ധാർഥൻ
286.ആകാശഗോപുരം -ആൽബർട്ട് സാംസൺ.
2009
287.റെഡ് ചില്ലിസ് – രാമനാഥൻ /OMR.
288.സാഗർ ഏലിയാസ് ജാക്കി റീലോഡഡ് – സാഗര്‍ ഏലിയാസ് ജാക്കി.
289.ഭഗവാൻ – ബാലഗോപാലൻ.
290.ഭ്രമരം – ശിവന് കുട്ടി.
291.ഉന്നൈപ്പോൽ ഒരുവൻ – രാഘവൻ മാരാർ.
292.എയ്ഞ്ചല്‍ ജോൺ – ജോണ്‍ .
293.ഇവിടം സ്വർഗ്ഗമാണ് – മാത്യൂസ് ജർമിയാസ്.
2010
294.ജനകൻ – സൂര്യനാരായണൻ.
295.അലക്സാണ്ടർ ദി ഗ്രേറ്റ് – അലക്സാണ്ടർ വർമ്മ.
296.ഒരുനാൾ വരും – സുകുമാരന്‍ / നന്ദകുമാർ.
297.ശിക്കാർ – ജയരാമന് .
298.കാണ്ഡഹാർ – മേജര്‍ മഹാദേവന് .
2011
299.ക്രിസ്ത്യൻ ബ്രദേഴ്സ് – ക്രിസ്റ്റി വര് ഗീസ് മാപ്പിള.
300.ചൈനടൗൺ -മാത്തുക്കുട്ടി & സേവ്യർ (Double role).
301.പ്രണയം – മാത്യൂസ്.
302.സ്നേഹവീട് – അജയൻ.
303.അറബിയും ഒട്ടകവും പി മാധവൻ നായരും – പി മാധവന് നായര്‍ .
2012
304.കാസനോവ – കാസനോവ.
305.Tezz(Hindi )- ശിവൻ മേനോൻ
306.ഗ്രാൻഡ്മാസ്റ്റർ – ചന്ദ്രശേഖർ.
307.സ്പിരിറ്റ് – രഘുനന്ദന് .
308.റൺ ബേബി റൺ – വേണു.
309.കർമ്മയോദ്ധ -മാഡ് മാഡി /മാധവമേനോൻ.
2013
310.ലോക്പാൽ – നന്ദഗോപാൽ/ലോക്പാൽ.
311.റെഡ്വൈൻ – രതീഷ് വാസുദേവൻ
312.ലേഡീസ് ആന്റ് ജെന്റിൽമാൻ – ചന്ദ്രബോസ്.
313.കടൽ കടന്നൊരു മാത്തുകുട്ടി – മോഹൻലാൽ.
314.ഗീതാഞ്ജലി -ഡോ. സണ്ണിജോസഫ്.
315.ദൃശ്യം -ജോര് ജ്കുട്ടി.
2014
316.ജില്ല – ശിവന് .
316.കൂതറ – ഉസ്താദ് സാലി.
317.മിസ്റ്റർ ഫ്രോഡ് – ഭായ് ജി.
318.പെരുച്ചാഴി -ജഗന്നാഥന് .
2015
319.രസം – മോഹൻലാൽ.
320.മൈത്രി(Kannada )- മഹാദേവ് ഗോഡ്കെ.
321.എന്നും എപ്പോഴും- വിനീത് എൻ പിള്ളൈ.
323.ലൈല ഒ ലൈല -ജയ് മോഹൻ.
324.ലോഹം – രാജീവ് സത്യമൂർത്തി.
325.കനൽ -ജോൺ ഡേവിഡ്.
327. ഒപ്പം – ജയരാമന് .
328.മനമന്താ (telugu )- സായിറാം.
329.ജനതാ ഗ്യാരേജ് (telugu ) – സത്യം.
330.പുലിമുരുകൻ – മുരുകന് .
2017
331.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ – ഉലഹന്നാന് .
332.1971 ബിയോണ്ട് ദ ബോർഡേർസ് – മേജര്‍ സഹദേവന് & മേജര്‍ മഹാദേവന് (Double role).
333. വെളിപാടിന്റെ പുസ്തകം – മെെക്കിള്‍ ഇടിക്കുള.
334. വില്ലൻ – മാത്യൂ മാഞ്ഞൂരാന് .
2018
335. ആദി – മോഹന്‍ ലാല്‍
336. നീരാളി – സണ്ണിജോർജ്.
337. കായംകുളം കൊച്ചുണ്ണി -ഇത്തിക്കരപക്കി
338 .ഡ്രാമ – രാജഗോപാല്‍
339.ഒടിയൻ – മാണിക്യന്
2019
340. ലുസിഫർ-സ്റ്റീഫന്‍ നെടുമ്പള്ളി/ഖുറേഷി എബ്രാം.
341.കാപ്പാൻ – ചന്ദ്രകാന്ത് വർമ്മ.
342. ഇട്ടിമാണി മേഡ് ഇൻ ചൈന -ഇട്ടിമാണി/ഇട്ടിമാത്തൻ(Double role).
2020
343.ബിഗ്ബ്രദർ – സച്ചിദാനന്ദൻ.
2021
344.ദൃശ്യം 2 – ജോർജ് കുട്ടി.
345.മരക്കാർ.. അറബികടലിന്റെ സിംഹം – കുഞ്ഞാലി മരയ്ക്കാര്‍ .
2022
346. ബ്രോഡാഡി -ജോൺചാക്കോ കാറ്റാടി.
347. ആറാട്ട് – നെയ്യാറ്റിൻകര ഗോപൻ/ഏജന്റ് X.
348.12th മാൻ – ചന്ദ്രശേഖർ.
Note: ** – cameo roles(No names ).
**
580 total views, 4 views today