അതു കൊണ്ടുതന്നെയാണ് തൊണ്ണൂറുകളിലെ ചിത്രങ്ങൾ ഇന്നും കാണാൻ മടുപ്പില്ലാത്തത്

0
317

Rahul Madhavan

ലോ ബജറ്റ് കോമഡി ചിത്രങ്ങൾ ജനങ്ങളെ തിയറ്ററിലേക്ക് ആനയിച്ച കാലമാണ് തൊണ്ണൂറുകൾ. അതിന് ചുക്കാൻ പിടിച്ചതിൽ മുഖ്യ പങ്കു വഹിച്ചവരാണ് സിദ്ദിക്ക്, ജഗദീഷ് എന്നിവർ. ഇവർ ഒരുമിച്ച എല്ലാ പടങ്ങളും രസകരമാണ്. അതിൽ രണ്ടെണ്ണം ഇന്നത്തെ പോസ്റ്റിൽ വരുകയാണ്. ഇത് രണ്ടും 1992 ലാണ് റിലീസ് ആയത്.

ഒരു കൊച്ചു ഭൂമികിലുക്കം
➖️➖️➖️➖️➖️➖️➖️➖️➖️
ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ഈ ചിത്രം എഴുതിയത് സാം മോഹൻ, ബാബു ജനാർദ്ദനൻ എന്നിവരാണ്.പടത്തിന്റെ 90% കോമഡി തന്നെയാണ്.ശ്രീനിവാസൻ നായകനായ ഈ പടത്തിൽ മോനിഷയാണ് നായികയായത്.സാലുജോർജ് ക്യാമറയും എസ് പി വെങ്കിടേഷ് സംഗീതവും കെ നാരായണൻ എഡിറ്റിങ്ങും നിർവഹിച്ചു. പടത്തിന്റെ കഥയിലേക്ക് 👇

kk_vin & lincyanand Posters - Old Malayalam Movie Paper Advertisements !!  Nostalgic !! - Page 1242ഹരിയും (ശ്രീനിവാസൻ )വിജിയും (മോനിഷ ) നല്ലൊരു ദാമ്പത്യം നയിക്കുന്നവരാണ്.അഞ്ചു വർഷമായും കുട്ടികളില്ല എന്നത് ഒരു സങ്കടം തന്നെയെങ്കിലും അതൊന്നും അവർ കാര്യമാക്കാതെ മുഴുവനും സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് അവർ. അടുത്ത വീട്ടിലെ രവി (സിദ്ധിക്ക് )നല്ലൊരു സുഹൃത്തും വഴികാട്ടിയുമാണ്. അയാൾ കുറെ കാലമായി പെണ്ണ് നോക്കുകയാണ്. ഒന്നും ശരിയാവാതെ സങ്കടപ്പെട്ടിരിക്കുമ്പോൾ ജൂനിയർ വക്കീലായി പ്രാക്ടീസ് ചെയുന്ന ഇന്ദു (ശോഭന )എന്ന യുവതിയുമായുള്ള കല്യാണം രവിക്ക് ഒത്തുവരികയാണ്.

പക്ഷെ ഇന്ദുവാണ്‌ രവിയുടെ ഭാവി വധു എന്നറിഞ്ഞപ്പോൾ ഹരി ഞെട്ടുന്നു. കാരണം ഹരിക്കും ഇന്ദുവിനും മാത്രം അറിയാവുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. അതോടെ ഈ കല്യാണം മുടക്കാനും ശേഷം അവരിൽ നിന്നും അകന്ന് രക്ഷപ്പെടാനും ഹരി തന്റെ കൂട്ടുകാരനും പോലീസുമായ പുരുഷോത്തമനെ(ജഗദീഷ് ) കൂട്ടുപിടിക്കയാണ്. പിന്നീടുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് പടത്തിൽ നമ്മുക്ക് കാണാൻ കഴിയുന്നത്. മാമുകോയ തഗ് ബെഞ്ചു ഡയലോഗ് ഈ പടത്തിലാണ് 😄.

കുണുക്കിട്ട കോഴി
➖️➖️➖️➖️➖️➖️➖️➖️➖️
വിജിതമ്പിയും കലൂർ ഡെന്നിസും ചേർന്നൊരുക്കിയ ഈ ചിത്രവും നർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. ജോൺസൺ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ക്യാമറ രാജു ഈശ്വരൻ ആയിരുന്നു.പടത്തിന്റെ കഥ ഇങ്ങനെ 👇

Kunukkitta Kozhi Malayalam Full Movie | Jagadish | Siddique | Jagathy  Sreekumar | Malayalam Comedy - YouTubeവിശ്വനാഥനും (സിദ്ദിഖ് )ഇന്ദുവും (പാർവതി )യും ലവ് മാര്യേജ് ചെയ്തവരാണ്.വിശ്വൻ സിവിൽ എഞ്ചിനീയർ ആണ്. അയാൾ പുതിയ പ്രൊജക്റ്റ്‌ തുടങ്ങിയെങ്കിലും അത് മുടങ്ങി കിടക്കുകയാണ്. ഇന്ദുവിന്റെ കൂട്ടുകാരി യാണ് ലത (രൂപിണി ).അവളും ഉണ്ണികൃഷ്ണനും (ജഗദീഷ് )ഒരേ ദിവസം ജോലിക്കായി ഇന്റർവ്യൂവിനു ചെല്ലുന്നു. ഉണ്ണിയുടെ പൊട്ടത്തരം കൊണ്ട് ജോലി പോകുന്നു. പക്ഷെ അവിടെ തന്നെ ഉണ്ണിയുടെ ഭാര്യയാണ് താൻ എന്ന് നുണ പറഞ്ഞു ലത ജോലി നേടുന്നു. ലത ഇന്ദുവിന്റെ വീട്ടിൽ താമസിക്കുകയാണ്. പക്ഷെ കാര്യങ്ങൾ അറിഞ്ഞ ഉണ്ണി ലതയെ ശല്യപെടുത്തുകയും പിന്നീട് അതെ വീട്ടിൽ ഭർത്താവെന്ന രീതിയിൽ വരുകയും ചെയ്യുന്നു. അതോടെ സംഗതിയാകെ മാറി മറയുകയാണ്.

രണ്ടു പടങ്ങളിലും ചിരിക്കാൻ വേണ്ടുവോളമുണ്. അതുകൊണ്ടുതന്നെയാണ് തൊണ്ണൂറുകളിലെ ചിത്രങ്ങൾ ഇന്നും കാണാൻ മടുപ്പില്ലാത്തത്. രണ്ടു പടങ്ങളും തിയേറ്ററിൽ വിജയം ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പടങ്ങൾ കണ്ടവർ അഭിപ്രായങ്ങൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.