‘മുങ്ങാം; കൂടെ മുങ്ങാൻ ആരേലും ഉണ്ടെങ്കിൽ ഇപ്പൊ മുങ്ങണം’, ഈ വരികൾ വീണ്ടും വീണ്ടും മുറിവേൽപിക്കുന്നു.

192

രാഹുൽ മോഹൻ രാഗിണി

“മുങ്ങാം ; കൂടെ മുങ്ങാൻ ആരേലും ഉണ്ടെങ്കിൽ ഇപ്പൊ മുങ്ങണം” 2017 ൽ ഈ ചിത്രം FB യിൽ പോസ്റ്റ് ചെയ്തപ്പോൾ അനിലേട്ടൻ എഴുതിയ വരികളാണിത്.!!നെഞ്ച് തകർന്നിരിക്കുമ്പോൾ ഈ വരികൾ വീണ്ടും വീണ്ടും മുറിവേൽപിക്കുന്നു.കൈരളി ടി.വി യിൽ ആരും ചിന്തിക്കാത്ത ഒരാശയവുമായി ജുറാസിക് വേൾഡ് എന്ന പരിപാടിയിലൂടെയാണ് അനിലേട്ടനെ ആദ്യം കാണുന്നത്.

Image may contain: 1 person, mountain, cloud, sky, swimming, ocean, outdoor, nature and waterപിന്നെ ഒരുപാട് കാലം കാണാനുണ്ടായിരുന്നില്ല.പിന്നെ ഞെട്ടിപ്പിച്ച അഭിനയ മിന്നലാട്ടങ്ങളുമായി ഞാൻ സ്റ്റീവ് ലോപ്പസിലൂടെ തിരിച്ചെത്തി.പിന്നെ വസന്തകാലമായിരുന്നു ; അനിൽ നെടുമങ്ങാടിന്റെ അഭിനയ തേരോട്ടത്തിന്റെ. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

അയാൾ നടന്ന് തുടങ്ങുകയായിരുന്നു ; വലിയ വിസ്മയങ്ങളിലേക്ക്.പക്ഷെ കെട്ടകാലം അനിലേട്ടനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കും കരുതി വെച്ചത് മുങ്ങാം കുഴിയിടാൻ ആഗ്രഹമുള്ളവന് ഒരു പുഴയായിരുന്നു.തന്റെ ഓളങ്ങളെ ഇഷ്ടപ്പെട്ടവനെ ഇനിയൊരിക്കലും വിട്ടു നൽകാത്ത വിധം പുഴ കെട്ടിപിടിച്ചു.പുഴ ശ്വാസം മുട്ടിച്ചപ്പോൾ അനിലേട്ടൻ ചിരിച്ചോയെന്നറിയില്ല ; പക്ഷെ ഞങ്ങൾ കരയുകയാണ്.ഇനിയും തീരാത്ത പകയുമായി മുടിയഴിച്ചാടുന്ന 2020 നെ ചങ്കിടറി ശപിച്ചു കൊണ്ട്…!

മണിക്കൂറുകൾ മുൻപെ സച്ചിയുടെ ചിത്രം FB കവറാക്കി അനിലേട്ടൻ എഴുതി ; ഇനി മരിക്കും വരെ ആ ചിത്രം മാറ്റില്ലെന്നുറപ്പിച്ച്…!ഒരിക്കൽ കൂടി ആ അക്കൗണ്ട് തുറന്നു…ഒരുപാട് സർക്കാസ പോസ്റ്റുകൾ കണ്ട ആ ടൈം ലൈനിൽ കണ്ണുനീർ വീണ് നനഞ്ഞിട്ടുണ്ട്…തേങ്ങലുകൾക്കിടയിൽ ചില വാക്കുകളും കേട്ടു…”അറം പറ്റിപ്പോയല്ലോ അനിലേ”


RoHith MoHan

പത്ത് മാസം കഴിഞ്ഞു അയ്യപ്പനും കോശിയും റിലീസ് കാഴ്ച്ച തീയേറ്ററിൽ നിന്ന് കണ്ടു കഴിഞ്ഞിട്ട്.ആദ്യ ദിനത്തിന്റെ ആ തിരക്കിൽ കൈയടികളോടെ ഈ ചിത്രം കണ്ടു അവസാനിച്ചു തീയേറ്റർ വിടുമ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ട്.ഭാവിയിൽ മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന സച്ചിയുടെ കൈയൊപ്പ് ചാലിച്ച ഒരു മികച്ച ഒരു ചിത്രം ആദ്യ ദിനത്തിൽ തന്നെ കാണാൻ പറ്റി എന്ന സന്തോഷം ആയിരുന്നു അന്നത്തെ രാത്രി..കോശിയും മുണ്ടൂർ മാടനും എല്ലാം പിന്നെ ഓർമയിൽ വരുമ്പോൾ അതിന്റെ ഒപ്പം സഞ്ചരിച്ച ഒരു നടനും അയാളുടെ ഒരു സംഭാഷണവും ഉണ്ടായിരുന്നു പിന്നീടങ്ങോട്ട്.അത്രയും തീവ്രതയോടെ ഒരു കഥാപാത്രത്തിന്റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒരു സംഭാഷണം ഉണ്ടായിരുന്നു ചിത്രത്തിൽ.
“കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ നീ”

Image may contain: 3 people, outdoorഎന്നു തുടങ്ങുന്ന ആ സംഭാഷണം അത്ര മനോഹരമായിട്ടാണ് അനിൽ പി നെടുമങ്ങാട് എന്ന നടൻ അത്‌ നരേറ്റ് ചെയ്തത്.ആയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് ഒരു സീൻ പോലും കാണിക്കാതെ തന്നെ അതിന്റെ ആ തീവ്രത അനുഭവിക്കാൻ കഴിഞ്ഞിരുന്നു പ്രേക്ഷകർക്ക്.ഒപ്പം ഉണ്ടായിരുന്ന പശ്ചാത്തല സംഗീതത്തിൽ അത്ര മികച്ച വോയ്സ് മോഡുലേഷനോട് മികച്ചതാക്കി ആ സീനിൽ ആ നടൻ.C. I സതീഷ്കുമാർ എന്ന കഥാപാത്രം മികച്ച രീതിയിൽ ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു ആ ചിത്രത്തിൽ…

ആ നടന്റെ മരണ വാർത്തയ്ക്ക് കൂടി ഈ ക്രിസ്തുമസ് രാത്രി ഇന്ന് സാക്ഷ്യം വഹിച്ചു.കമ്മട്ടിപ്പാടത്തിലെ ക്ലൈമാക്സ് സീൻ അതുപോലെ തന്നെ ഓർമയിൽ വല്ലാതെ നിൽകുന്ന ഒന്നാണ്.സ്റ്റീവ് ലോപസ്,ആഭാസം,ആമി,പൊറിഞ്ചു മറിയം ജോസ്,പാവാട അങ്ങനെ അങ്ങനെ ചെറുതായി ചെറുതായി തുടങ്ങി മികച്ച ഒരു അഭിനേതായി മാറുന്ന ഒരു കാഴ്ച കണ്ടു തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളൂ നമ്മൾ.
സറ്റയറുകൾ ഇന്ന് ഒരുപാട് കണ്ടു ശീലമായെങ്കിലും ഇതു പോലുള്ള ആദ്യകാല ഒരു പ്രോഗ്രാം കൈരളിയിൽ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിനെ ആളുകൾ കണ്ടു തുടങ്ങിയത്.

തന്റെ രാഷ്ട്രീയ അനുഭാവം പരസ്യമാക്കി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ തന്റെ നിലപാട് ശക്തമായ്‌ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം.സച്ചിയുടെ പിറന്നാൾ ആയിരുന്ന ഇന്ന് അദ്ദേഹത്തിന്റെ ഒരു ഓർമ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അത് വായിച്ചപ്പോൾ അറിഞ്ഞില്ല ഇന്ന് ഇങ്ങനെ ഒരു വാർത്ത നമ്മളെ തേടിയെത്തും എന്നു.പെട്ടന്നുള്ള സച്ചിയുടെ വിയോഗത്തിൽ ഉണ്ടായ ഒരു ഞെട്ടൽ ഇന്നും മാറിയിട്ടില്ല.ആ സച്ചിയുടെ പിറന്നാൾ ദിനത്തിൽ,ക്രിസ്തുമസ് അവസാനിക്കുന്ന ഈ രാവിൽ നിങ്ങളും ഞങ്ങളെ വിട്ടു പോയില്ലേ അനിലേട്ടാ..2020 സമ്മാനിച്ച വേദനയ്ക്ക് അമരമേറുന്നു…വിട..ഒരു മികച്ച നടൻ കൂടി വിട്ടു പോയിരിക്കുന്നു…വല്ലാത്ത ഒരു നഷ്ടം തന്നെയാണ് സിനിമ ലോകത്തിന്…
ഞെട്ടലോടെ വല്ലാത്ത വേദനയോടെ സിനിമ പ്രേമികൾക്ക് വല്ലാത്ത ഒരു വിഷമം സമ്മാനിക്കുന്ന ഒരു ദിവസം ആയി പോകുന്നു ഈ ക്രിസ്തുമസ് ദിനം…ആദരാഞ്ജലികൾ 🌺